പാലാ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ കിഴതടിയൂര്‍ പള്ളിയില്‍ വിശുദ്ധ യൂദാശ്ളീഹായുടെ നൊവേനത്തിരുനാള്‍ 19 മുതല്‍ 28 വരെ തീയതികളില്‍ ആഘോഷിക്കും. 19 നു രാവിലെ 9.45 നു തിരുനാള്‍ കൊടിയേറ്റ് - മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30, 7.00, 10.00, 12.00, ഉച്ചകഴിഞ്ഞ് 2.00, 3.30, 5.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനങ്ങളായ 26 നു രാവിലെ 9.45 തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന, നൊവേന - മാര്‍ ജേക്കബ് മുരിക്കന്‍. രാവിലെ 5.15 മുതല്‍ കള്ളപ്പനേര്‍ച്ച. 27 നു വൈകുന്നേരം 4.45 നു പ്രസുദേന്തി സമര്‍പ്പണം - മോണ്‍. ജോര്‍ജ് ചൂരക്കാട്ട്. 6.30 നു മെഴുകുതിരി പ്രദക്ഷിണം. 28 നു രാവിലെ പത്തിനു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 12 നു തിരുനാള്‍ പ്രദക്ഷിണം. രാവിലെ 5.15 മുതല്‍ നെയ്യപ്പനേര്‍ച്ച. 26, 27, 28 തീയതികളില്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനും അരി സമര്‍പ്പണനേര്‍ച്ച നടത്തുന്നതിനും വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങാനും പ്രത്യേക സൌകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോണ്‍ മറ്റം, അസി. വികാരി ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍ എന്നിവര്‍ അറിയിച്ചു.