സ​​​ത്ന​​​യി​​​ൽ സ്നേ​​​ഹ​​​ത്തി​​​ന്‍റെ വി​​​ത്തു പാ​​​കി​​​യ ന​​​ല്ല ഇ​​​ട​​​യ​​​ൻ::Syro Malabar News Updates സ​​​ത്ന​​​യി​​​ൽ സ്നേ​​​ഹ​​​ത്തി​​​ന്‍റെ വി​​​ത്തു പാ​​​കി​​​യ ന​​​ല്ല ഇ​​​ട​​​യ​​​ൻ
17-April,2019

കൊ​​​ച്ചി: ഇ​​​ല്ലാ​​​യ്മ​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ണ്ണി​​​ൽ, സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ​​​യും വി​​​ത്തു​​​പാ​​​കി, ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ പ​​​രി​​​ച​​​രി​​​ച്ച്, സ​​​ത്ന രൂ​​​പ​​​ത​​​യെ പ​​​ണി​​​തു​​​യ​​​ർ​​​ത്തി​​​യ ന​​​ല്ല ഇ​​​ട​​​യ​​​നാ​​​ണു കാ​​​ലം ചെ​​​യ്ത ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റം എ​​​ന്ന എ.​​​ഡി. മ​​​റ്റം. പ​​​ഴ​​​യ വി​​​ന്ധ്യാ മ​​​ഹാ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ റീ​​​വ​​​യി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ടു, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി പി​​​ന്നി​​​ട്ട സ​​​ത്ന രൂ​​​പ​​​ത​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ വ​​​ഴി​​​ക​​​ളി​​​ൽ ബി​​​ഷ​​​പ് മാ​​​ർ മ​​​റ്റം എ​​​ന്ന ചെ​​​റി​​​യ, വ​​​ലി​​​യ മ​​​നു​​​ഷ്യ​​​ന്‍റെ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ സു​​​ഗ​​​ന്ധ​​​മു​​​ണ്ട്. 
 
മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ നീ​​​ണ്ട ശു​​​ശ്രൂ​​​ഷ മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റ​​​ത്തെ സ​​​ത്ന​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട ഇ​​​ട​​​യ​​​നാ​​​ക്കി. ജീ​​​വി​​​ത​​​ത്തി​​​ൽ പു​​​ല​​​ർ​​​ത്തി​​​യ ലാ​​​ളി​​​ത്യം പ്ര​​​വ​​​ർ​​​ത്ത​​​ന​​​പാ​​​ത​​​ക​​​ളി​​​ലും പ്ര​​​കാ​​​ശി​​​പ്പി​​​ക്കാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ച്ച​​​ത് ആ ​​​സ്വീ​​​കാ​​​ര്യ​​​ത​​​യ്ക്കു തി​​​ള​​​ക്കം കൂ​​​ട്ടി. സ​​​ത്ന, ടി​​​ക്കം​​​ഗ​​​ഡ്, നി​​​വാ​​​രി, ഛത്ര​​​പ്പു​​​ർ, റീ​​​വ, പ​​​ന്ന, സിം​​​ഗ്രൗ​​​ളി, സി​​​ഥി എ​​​ന്നീ എ​​​ട്ടു ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു സ​​​ത്ന രൂ​​​പ​​​ത വ്യാ​​​പി​​​ച്ചു കി​​​ട​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ ജ​​​ബ​​​ൽ​​​പുർ രൂ​​​പ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ. 45188 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ള​​​മു​​​ള്ള രൂ​​​പ​​​ത​​​യു​​​ടെ ഓ​​​രോ വ​​​ഴി​​​ക​​​ളി​​​ലും സ്നേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി സ​​​ഞ്ച​​​രി​​​ച്ചു നാ​​​ടി​​​നെ​​​യും നാ​​​ട്ടു​​​കാ​​​രെ​​​യും അ​​​ടു​​​ത്ത​​​റി​​​യാ​​​ൻ മാ​​​ർ മ​​​റ്റം പ​​​രി​​​ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. 
 
പാ​​​ലാ ന​​​രി​​​യ​​​ങ്ങാ​​​നം, മേ​​​ല​​​ന്പാ​​​റ, വി​​​ള​​​ക്കു​​​മാ​​​ടം, ഭ​​​ര​​​ണ​​​ങ്ങാ​​​നം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ബി​​​ഷ​​​പ് മ​​​റ്റം സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. വൈ​​​ദി​​​ക​​​നാ​​​കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം കു​​​ഞ്ഞു​​​നാ​​​ൾ മു​​​ത​​​ൽ മ​​​ന​​​സി​​​ൽ സൂ​​​ക്ഷി​​​ച്ച അ​​​ദ്ദേ​​​ഹം 1941ൽ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ൽ ചേ​​​ർ​​​ന്നു പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചു. പൗ​​​രോ​​​ഹി​​​ത്യ സ്വീ​​​ക​​​ര​​​ണ ശേ​​​ഷം റോ​​​മി​​​ലെ ഉ​​​പ​​​രി​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വി​​​വി​​​ധ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ സേ​​​വ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.
 
1968 ജൂ​​​ലൈ 29 നു ​​​സ​​​ത്ന മി​​​ഷ​​​ന്‍റെ ആ​​​ദ്യ​​​ത്തെ എ​​​ക്സാ​​​ർ​​​ക്കാ​​​യി നി​​​യോ​​​ഗ​​​മേ​​​റ്റ​​​ശേ​​​ഷം, അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ മി​​​ഷ​​​ണ​​​റി​​​മാ​​​ർ​​​ക്കെ​​​ല്ലാം പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണ്. സ​​​ത്ന മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലും പ​​​ള്ളി​​​ക​​​ളും, ആ​​​ശു​​​പ​​​ത്രി​​​ക​​​ളും വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു മാ​​​ർ മ​​​റ്റം നേ​​​തൃ​​​ത്വ​​​മെ​​​ടു​​​ത്തു. 
 
 
പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ സ​​​ത്ന മി​​​ഷ​​​നെ 1977ൽ ​​​രൂ​​​പ​​​ത​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ, പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ മ​​​റ്റ​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​തും വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​ത്ത പ്രേ​​​ഷി​​​ത​​​തീ​​​ക്ഷ്ണ​​​തയ്ക്കു​​​ള്ള ആ​​​ദ​​​രം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു. 32 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ 26 ഇ​​​ട​​​വ​​​ക​​​ക​​​ളും ഏ​​​താ​​​നും മി​​​ഷ​​​ൻ സ്റ്റേ​​​ഷ​​​നു​​​ക​​​ളും സ്ഥാ​​​പി​​​ച്ചു. മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ന്യാ​​​സി​​​നി​​​മാ​​​രു​​​ടെ സേ​​​വ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു മ​​​ഠ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നും അ​​​ദ്ദേ​​​ഹം താ​​​ത്പ​​​ര്യ​​​മെ​​​ടു​​​ത്തു. രൂ​​​പ​​​ത​​​യി​​​ലെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ത്തേ​​​രി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​ർ, മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തു​​​ന്ന വൈ​​​ദി​​​ക​​​രെ​​​യും സ​​​ന്യാ​​​സി​​​നി​​​ക​​​ളെ​​​യും പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഏ​​​ദേ​​​സ മി​​​ഷ​​​ണ​​​റി ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ, സെ​​​ന്‍റ് തോ​​​മ​​​സ് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി, സെ​​​ന്‍റ് എ​​​ഫ്രേം തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ കോ​​​ള​​​ജ് (ഇ​​​പ്പോ​​​ൾ സീ​​​റോ മ​​​ല​​​ബാ​​​ർ സി​​​ന​​​ഡ​​​ൽ സെ​​​മി​​​നാ​​​രി), രൂ​​​പ​​​ത​​​യു​​​ടെ ആ​​​സ്ഥാ​​​ന ദേ​​​വാ​​​ല​​​യ​​​മാ​​​യ സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ക​​​ത്തീ​​​ഡ്ര​​​ൽ എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം മാ​​​ർ മ​​​റ്റ​​​ത്തി​​​ന്‍റെ സ്വ​​​പ്ന സാ​​​ക്ഷാ​​​ത്കാ​​​ര​​​മു​​​ണ്ട്. ഏ​​​താ​​​നും ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ര​​​ച​​​യി​​​താ​​​വാ​​​ണ് മാ​​​ർ മ​​​റ്റം. 
 
പി​​​ൻ​​​ഗാ​​​മി മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ലി​​​നും 2015 സെ​​​പ്റ്റം​​​ബ​​​ർ 15 മു​​​ത​​​ൽ സ​​​ത്ന​​​യെ ന​​​യി​​​ക്കു​​​ന്ന ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക​​​ല്ലി​​​ലി​​​നും മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചു ധ​​​ന്യ​​​സ്മൃ​​​തി​​​ക​​​ളാ​​​ണ്. താ​​​ൻ ന​​​ട്ടു ന​​​ന​​​ച്ചു വ​​​ള​​​ർ​​​ത്തി​​​യ സ​​​ത്ന​​​യു​​​ടെ മ​​​ണ്ണി​​​ൽ അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ള​​​ണ​​​മെ​​​ന്ന ആ​​​ഗ്ര​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റം, അ​​​ത്ര​​​മേ​​​ൽ സ​​​ത്ന​​​യു​​​ടെ സ്നേ​​​ഹ​​​ത്തി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്നി​​​രു​​​ന്നു. 
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church