പ്രേ​​ഷി​​ത ചൈ​​ത​​ന്യം കൈ​​മു​​ത​​ലാ​​ക്കി​​യ മാ​​ർ മ​​റ്റം ::Syro Malabar News Updates പ്രേ​​ഷി​​ത ചൈ​​ത​​ന്യം കൈ​​മു​​ത​​ലാ​​ക്കി​​യ മാ​​ർ മ​​റ്റം
17-April,2019

കൊ​​ച്ചി: സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി പി​​​ന്നി​​​ട്ട സ​​​ത്ന രൂ​​​പ​​​ത​​​യി​​​ൽ എ​​​ട്ടു വ​​​ർ​​​ഷം എ​​​ക്സാ​​​ർ​​​ക്കാ​​​യും 23 വ​​​ർ​​​ഷം മെ​​​ത്രാ​​​നാ​​​യും മാ​​​ർ ഏ​​​ബ്ര​​​ഹാം മ​​​റ്റം സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. സ​​​ത്ന മി​​​ഷ​​​ന്‍റെ ആ​​​രം​​​ഭ​​​ഘ​​​ട്ടം മു​​​ത​​​ൽ ഉ​​​റ​​​ച്ച പ്രേ​​​ഷി​​​ത ചൈ​​​ത​​​ന്യ​​​ത്തി​​​ൽ ന​​​യി​​​ച്ച മാ​​​ർ മ​​​റ്റം, രൂ​​​പ​​​ത​​​യു​​​ടെ പി​​​ൽ​​​ക്കാ​​​ല വ​​​ള​​​ർ​​​ച്ച​​​യി​​​ലും നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചു. 
 
പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ന​​​രി​​​യ​​​ങ്ങാ​​​നം ഇ​​​ട​​​വ​​​ക​​​യി​​​ൽ മ​​​റ്റം ദേ​​​വ​​​സ്യ-​​​അ​​​ന്ന ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ എ​​​ട്ടു മ​​​ക്ക​​​ളി​​​ൽ ആ​​​റാ​​​മ​​​നാ​​​യി 1922 ന​​​വം​​​ബ​​​ർ 21 നാ​​​ണു ജ​​​ന​​​നം. സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു ശേ​​​ഷം 1941 ൽ ​​​വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ളം മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്നു വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചു. 
 
മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ൽ ത​​​ത്വ​​​ശാ​​​സ്ത്ര, ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 1950 മാ​​​ർ​​​ച്ച് 15 നു ​​​മാ​​​ർ അ​​​ഗ​​​സ്റ്റി​​​ൻ ക​​​ണ്ട​​​ത്തി​​​ലി​​​ൽ​​നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 
 
പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ, വൈ​​​ക്കം ന​​​ടേ​​​ൽ പ​​​ള്ളി വി​​​കാ​​​രി എ​​​ന്നീ ചു​​​മ​​​ത​​​ല​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം 1954 ൽ ​​​റോ​​​മി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം. ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു 1958 ൽ ​​​ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. തു​​​ട​​​ർ​​​ന്ന് അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും 1960 ൽ ​​​വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ വി​​​ദ്യാ​​​ഭ​​​വ​​​ന്‍റെ​​​യും റെ​​​ക്ട​​​റാ​​​യി. തൊ​​​ടു​​​പു​​​ഴ​​​യി​​​ലു​​​ള്ള വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ ആ​​​ശ്ര​​​മ​​​ത്തി​​​ലെ സു​​​പ്പീ​​​രി​​​യ​​​ർ, ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. 
 
പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച സ​​​ത്ന മി​​​ഷ​​​ന്‍റെ എ​​​ക്സാ​​​ർ​​​ക്കാ​​​യി 1968 ജൂ​​​ലൈ 29 നു ​​​നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ടു. സ​​​ത്ന രൂ​​​പ​​​ത​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി. 1977 ഏ​​​പ്രി​​​ൽ 30നാ​​​യി​​​രു​​​ന്നു സ്ഥാ​​​നാ​​​രോ​​​ഹ​​​ണം. രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ലൂ​​​ടെ പ​​​ള്ളി​​​ക​​​ളും ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും സ്കൂ​​​ളു​​​ക​​​ളും സ​​​ന്യാ​​​സ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. 
 
2000 ജ​​​നു​​​വ​​​രി 14നു ​​​രൂ​​​പ​​​ത​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്നൊ​​​ഴി​​​ഞ്ഞു. ഏ​​​താ​​​നും വ​​​ർ​​​ഷം സ​​​ത്ന​​​യി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ശേ​​​ഷം 2013 മു​​​ത​​​ൽ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. 
 
ഇ​​​ട​​​പ്പ​​​ള്ളി എം​​​എ​​​ജെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സ​​​ത്ന മു​​​ൻ മെ​​​ത്രാ​​​ൻ മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ൽ, വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ക്കു​​​ന്നേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. 
 
 
അന്ത്യവിശ്രമം സത്നയിലെ മണ്ണിൽ
 
പാ​​​ലാ: സത്ന രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ് മാ​​​ർ ഏ​​​ബ്രഹാം മ​​​റ്റ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭൂ​​​രി​​​ഭാ​​​ഗ​​​വും മി​​​ഷ​​​ന​​​റി​​​വേ​​​ല​​​യ്ക്കാ​​​യി സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തി​​​യ മ​​​ണ്ണി​​​ൽ ത​​​ന്നെ ത​​​ന്‍റെ ഭൗ​​​തി​​​ക​​​ശ​​​രീ​​​ര​​​വും ചേ​​​ര​​​ണ​​​മെ​​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​​ഗ്ര​​​ഹ​​​പ്ര​​​കാ​​​രം സ​​ത്​​​ന​​​യി​​​ലേ​​​ക്കു തി​​​ങ്ക​​​ളാ​​​ഴ്ച കൊ​​​ണ്ടു​​​പോ​​​കും. മൃ​​​ത​​​ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ച്ച് അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളും സ​​​ത്ന​​​യ്ക്കു പോ​​​കു​​​ന്നു​​​ണ്ട്. 
2000 മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​ർ മ​​റ്റം. മ​​​നം നി​​​റ​​​യെ ത​​​ന്‍റെ ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യാ​​​യ സാ​​​ത്ന രൂ​​​പ​​​ത​​​യി​​​ലെ മി​​​ഷ​​​ന​​​റി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണെ​​​ങ്കി​​​ലും മാ​​​തൃ​​​ഇ​​​ട​​​വ​​​ക​​​യാ​​​യ ന​​​രി​​​യ​​​ങ്ങാ​​​ന​​​ത്തി​​​ന്‍റെ​​​യും പാ​​​ലാ രൂ​​​പ​​​ത​​​യു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ലും അ​​ദ്ദേ​​ഹം ഏ​​​റെ സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ചി​​​രു​​​​ന്നു. 2016ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ജ​​ന്മ​​​സ്ഥ​​​ല​​​മാ​​​യ ന​​​രി​​​യ​​​ങ്ങാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​ത്. സ​​​ഹോ​​​ദ​​​ര​​​ഭാ​​​ര്യ ത്യേസ്യാ​​​മ്മ​​​യു​​​ടെ സം​​​സ്കാ​​​ര​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് എ​​​ത്തി​​​യ​​​ത്. 
 
നാ​​​ട്ടി​​​ലെ​​​ത്തു​​​ന്പോ​​​ഴെ​​​ല്ലാം ഇ​​​ട​​​വ​​​ക​​​യി​​​ലെ കാ​​​ര്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​യാ​​​ൻ ഏ​​​റെ താ​​​ത്പ​​​ര്യം അ​​ദ്ദേ​​ഹം കാ​​​ണി​​​ച്ചി​​​രു​​​ന്നു. നൂ​​​റി​​​ലേ​​​റെ വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ന​​​രി​​​യ​​​ങ്ങാ​​​ന​​​ത്തെ പ​​​ഴ​​​യ പ​​​ള​​​ളി പു​​​ന​​​ർ​​​നി​​​ർ​​​മി​​​ച്ച​​പ്പോ​​ൾ അ​​തി​​ന്‍റെ വെ​​​ഞ്ച​​രി​​​പ്പു ക​​​ർ​​​മ​​​ത്തി​​​ന് എ​​​ത്ത​​​ണ​​​മെ​​​ന്ന് അ​​ദ്ദേ​​ഹം ആ​​​ഗ്ര​​​ഹം അ​​​റി​​​യി​​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ കാ​​​ര​​​ണം വെ​​​ഞ്ച​​​രി​​​പ്പി​​​ന് എ​​​ത്താ​​​ൻ സാ​​​ധി​​​ച്ചി​​​ല്ല. 
 
1921 ന​​​വം​​​ബ​​​ർ 21ന് ​​​ന​​​രി​​​യ​​​ങ്ങാ​​​ന​​​ത്ത് മ​​​റ്റം പ​​​രേ​​​ത​​​രാ​​​യ ദേ​​​വ​​​സ്യ-​​​അ​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ഏ​​​ട്ടു മ​​​ക്ക​​​ളി​​​ൽ അ​​​ഞ്ചാ​​​മ​​​നാ​​​യാ​​​​​​ണ് ജ​​​ന​​​നം. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ ആ​​​രും ജീ​​​വി​​​ച്ചി​​​രു​​​പ്പി​​​ല്ല. 
 
ത​​​റ​​​വാ​​​ട്ടി​​​ൽ ബി​​​ഷ​​​പ്പി​​​ന്‍റെ ഇ​​​ള​​​യ​​​സ​​​ഹോ​​​ദ​​​ര പു​​​ത്ര​​​ൻ ജോ​​​സ​​​ഫും കു​​​ടും​​​ബ​​​വു​​​മാ​​​ണ് താ​​​മ​​​സം. സ​​​മീ​​​പ​​​ത്തു ത​​​ന്നെ​​​യാ​​​ണ് മ​​​റ്റൊ​​​രു സ​​​ഹോ​​​ദ​​​ര​​​നാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ മ​​​ക്ക​​​ളും താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്. ജ​​ന്മ​​നാ​​​ട്ടി​​​ൽ വ​​​രു​​​ന്പോ​​​ഴൊ​​​ക്കെ മാ​​ർ മ​​റ്റം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത് എം​​​എ​​​സ്ടി​​​യു​​​ടെ അ​​​ന്പാ​​​റ​​​യി​​​ലു​​​ള്ള സെ​​​ന്‍റ​​​റി​​​ലാ​​​യി​​​രു​​​ന്നു​.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church