ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തി ഡബ്ലിൻ സീറോ മലബാർ സമൂഹം ::Syro Malabar News Updates ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തി ഡബ്ലിൻ സീറോ മലബാർ സമൂഹം
16-April,2019

ഡബ്ലിൻ: നാൽപ്പതാം വെള്ളി ആചരണം അവിസ്മരണീയമാക്കി ഡബ്ലിനിലെ സീറോ മലബാർ സമൂഹം. യേശുവിന്റെ പീ~ാനുഭവ യാത്ര ധ്യാനിച്ച് ബ്രേഹെഡിലേക്ക് നടത്തിയ കുരിശിന്റെ വഴിയിൽ അയർലൻഡിലെ വിവിധ സ്ഥലങ്ങളിൽനിന്ന് അണിചേരാനെത്തിയത് നൂറുകണക്കിന് വിശ്വാസികളാണ്.
 
ഡബ്ലിനിലെ സീറോ മലബാർ സഭാ ചപ്ലൈന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ നേതൃത്വം വഹിച്ചു. ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് ഒ.സി.ഡി സന്ദേശം നൽകി. ഫാ. മാർട്ടിൻ കുറ്റിക്കാട്ടും സംബന്ധിച്ചു.
 
ബ്രേ സെന്റ് ഫെർഗാൾസ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു കുരിശിന്റെ വഴി. ചാപ്ലിൻ റവ. ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേതൃത്വത്തിൽ ബ്രേ കമ്മ്യൂണിറ്റിയും സീറോ മലബാർ യൂത്ത് മൂവ്‌മെന്റും ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി
 
മൂന്നു സബ് സോണുകളിലായി നടത്തുന്ന നോമ്പുകാല ധ്യാനത്തിന് ഇന്ന് തുടക്കമാകും. ശനി, ഓശാന ഞായർ ദിനങ്ങളിൽ താല സബ് സോണിലും ചൊവ്വ, ബുധൻ ദിനങ്ങളിൽ ബ്ലാഞ്ചർഡ്‌സ് ടൗണിലും ദുഃഖവെള്ളി, വലിയ ശനി ദിവസങ്ങളിൽ ലൂക്കനിലും ധ്യാനം നടക്കും.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church