ഓശാന ആചരിച്ചു ക്രൈസ്തവർ വിശുദ്ധ വാരത്തിലേയ്ക്ക്::Syro Malabar News Updates ഓശാന ആചരിച്ചു ക്രൈസ്തവർ വിശുദ്ധ വാരത്തിലേയ്ക്ക്
15-April,2019

കൊച്ചി:  വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച ദേവാലയങ്ങളിൽ ഇന്നലെ ഓശാന ഞായർ ആചരിച്ചു.  എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ തിരുകർമ്മങ്ങൾ രാവിലെ ഏഴിന് ആരംഭിച്ചു. മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ നിന്ന് ബസിലിക്ക യിലേക്ക് കുരുത്തോല പ്രദക്ഷിണം നടന്നു. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങളിൽ മുഖ്യകാർമികത്വം വഹിച്ചു.
 
 
 
 എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി  കത്തീഡ്രൽ രാവിലെ ഏഴിന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കുരുത്തോല പ്രദക്ഷിണം ഉണ്ടായിരുന്നു. ഫോർട്ടുകൊച്ചി സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക അവസാനത്തെ തിരുക്കർമ്മങ്ങൾക്ക് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ കാർമികത്വം വഹിച്ചു. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കല്ലേലിമേട് സെൻറ് ജൂഡ് പള്ളിയിലെ ഓശാന തിരുക്കർമങ്ങളിൽ കാർമികനായി.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church