ദേവാലയങ്ങളിൽ ഓശാനത്തിരുനാൾ ആഘോഷിച്ചു ; ദാ​വീ​ദി​ൻ സു​ത​ന്...ഓ​ശാ​ന...::Syro Malabar News Updates ദേവാലയങ്ങളിൽ ഓശാനത്തിരുനാൾ ആഘോഷിച്ചു ; ദാ​വീ​ദി​ൻ സു​ത​ന്...ഓ​ശാ​ന...
15-April,2019

കോ​​ട്ട​​യം: യേ​​ശു​​വി​​ന്‍റെ രാ​​ജ​​കീ​​യ ജ​​റു​​സ​​ലേം പ്ര​​വേ​​ശ​​ന​​ത്തെ അ​​നു​​സ്മ​​രി​​ച്ച് കു​​രു​​ത്തോ​​ല​​ക​​ൾ കൈ​​യി​​ലേ​​ന്തി ദേ​​വാ​​ല​​യ വാ​​തി​​ലി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ൾ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ത്തി ഓ​​ശാ​​ന​​ത്തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ച്ചു. 
 
ര​​ണ്ടാ​​യി​​രം വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​ന്പ് ജ​​നം രാ​​ജാ​​ധി​​രാ​​ജ​​നെ ഒ​​ലി​​വു​​ചി​​ല്ല​​ക​​ളും ഈ​​ന്ത​​പ്പ​​ന​​യോ​​ല​​ക​​ളും വ​​സ്ത്ര​​ങ്ങ​​ളും വീ​​ശി ഓ​​ശാ​​ന, ഓ​​ശാ​​ന ദാ​​വീ​​ദി​​ന്‍റെ പു​​ത്ര​​ന് ഓ​​ശാ​​ന എ​​ന്ന് ഉ​​ദ്ഘോ​​ഷി​​ച്ച് ക​​ഴു​​ത​​ക്കു​​ട്ടി​​യു​​ടെ പു​​റ​​ത്ത് ജ​​റു​​സ​​ലേം ന​​ഗ​​ര​​വീ​​ഥി​​യി​​ലൂ​​ടെ ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​തി​​നെ അ​​നു​​സ്മ​​രി​​ച്ചാ​​ണ് ഓ​​ശാ​​ന​​ത്തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. 
 
ഓ​​ശാ​​ന​​പ്പെ​​രു​​ന്നാ​​ളോ​​ടെ വി​​ശു​​ദ്ധ വാ​​ര​​ത്തി​​ലേ​​ക്കും വ​​ലി​​യ​​നോ​​ന്പി​​ന്‍റെ അ​​വ​​സാ​​ന വാ​​ര​​ത്തി​​ലേ​​ക്കും ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ൾ പ്ര​​വേ​​ശി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ആ​​ല​​പ്പു​​ഴ ത​​ത്തം​​പ​​ള്ളി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ന്ന ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് കോ​​ട്ട​​യം ക്രി​​സ്തു​​രാ​​ജ ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ന്ന ഓ​​ശാ​​ന തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. 
 
പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ലെ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടും മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലും തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. കോ​​ട്ട​​യം വി​​മ​​ല​​ഗി​​രി ക​​ത്തീ​​ഡ്ര​​ലി​​ൽ ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church