ക്രി​​​​സ്തു​​​​സ്നേ​​​​ഹം ::Syro Malabar News Updates ക്രി​​​​സ്തു​​​​സ്നേ​​​​ഹം
15-April,2019

കൃപാവസന്തം-43 / ഫാ. ​​​​​ജോ​​​​​​യി ചെ​​​​​​ഞ്ചേ​​​​​​രി​​​​​​ൽ എം​​​​​സി​​​​​ബി​​​​​എ​​​​​​സ് 
 
അ​​​​വ​​​​ൻ ഇ​​​​തു സ്വ​​​​മേ​​​​ധ​​​​യാ പ​​​​റ​​​​ഞ്ഞ​​​​ത​​​​ല്ല; പ്ര​​​​ത്യു​​​​ത, ആ ​​​​വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​ധാ​​​​ന ​​പു​​​​രോ​​​​ഹി​​​​ത​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ, ജ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി യേ​​​​ശു മ​​​​രി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു എ​​ന്നു പ്ര​​​​വ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു - ​​ജ​​​​ന​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​മാ​​​​ത്ര​​​​മ​​​​ല്ല, ചി​​​​ത​​​​റി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ദൈ​​​​വ​​​​മ​​​​ക്ക​​​​ളെ ഒ​​​​രു​​​​മി​​​​ച്ചു​​​​കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​ വേ​​​​ണ്ടി​​​​യും (യോ​​​​ഹ 11:51-52). ത​​​​ന്‍റെ രാ​​​​ജ​​​​ത്വ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ​​​​ത ജീ​​​​വ​​​​ന​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലാ​​​​ണെ​​​​ന്നാ​​​​ണ് ഓ​​​​ശാ​​​​ന​​​​യി​​​​ൽ നാം ​​​​ധ്യാ​​​​നി​​​​ച്ച​​​​ത്.
 
ജ​​​​ന​​​​ത്തി​​​​നു​​ വേ​​​​ണ്ടി ​​മാ​​​​ത്ര​​​​മ​​​​ല്ല ചി​​​​ത​​​​റി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന സ​​​​ക​​​​ല​​​​രെ​​​​യും ഒ​​​​രു​​​​മി​​​​ച്ചു കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നും​​ വേ​​​​ണ്ടി​​​​യാ​​​​ണ് താ​​​​ൻ ജീ​​​​വ​​​​ന​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​തെ​​ന്ന​​​​താ​​​​ണ് ക്രി​​​​സ്തു സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​വ​​​​ശ്ലേ​​​​ഷി​​​​യാ​​​​യ അ​​​​ന​​​​ന്യ​​​​ത. വി​​​​ശു​​​​ദ്ധ​​ വാ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ഴ​​​​മേ​​​​റി​​​​യ ധ്യാ​​​​ന​​​​മാ​​​​ണി​​​​ത്. ലാ​​​​സ​​​​റി​​​​നെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യി​​​​രി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​ക്കൊ​​​​ണ്ടു​​​​വ​​​​ന്ന്, ജീ​​​​വ​​​​ന്‍റെ​​​​യും മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും നാ​​​​ഥ​​​​നാ​​​​യ ദൈ​​​​വ​​​​പു​​​​ത്ര​​​​നാ​​​​ണ് താ​​​​നെ​​​​ന്നു യേ​​​​ശു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ൾ, യ​​​​ഹൂ​​​​ദ​​​​പ്ര​​​​മാ​​​​ണി​​​​മാ​​​​ർ​​​​ക്കു ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കാ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​മോ എ​​​​ന്ന ആ​​​​കു​​​​ല​​​​ത​​​​യാ​​​​ണ്. അ​​​​ധി​​​​കാ​​​​ര​​​​വും സ്ഥാ​​​​ന​​​​മോ​​​​ഹ​​​​വും ന​​​​മ്മെ അ​​​​ന്ധ​​​​രാ​​​​ക്കും. അ​​​​വി​​​​ടെ അ​​​​ന്തഃ​​​​സ​​​​ത്ത വി​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യും. സ്നേ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ള​​​​രാ​​​​ത്ത​​​​വ​​​​ർ സ്വാ​​​​ർ​​​​ഥ​​​​ത്തി​​​​ലൊ​​​​ടു​​​​ങ്ങും. 
 
 
ക്രി​​​​സ്തു​​ ത​​​​ന്‍റെ പ്ര​​​​ബോ​​​​ധ​​​​ന​​​​ങ്ങ​​​​ളും ക​​​​ല്പ​​​​ന​​​​ക​​​​ളു​​​​മെ​​​​ല്ലാം കാ​​​​ച്ചി​​​​ക്കു​​​​റു​​​​ക്കി​​​​യ വാ​​​​ക്കാ​​​​ണ് സ്നേ​​​​ഹം. ആ ​​​​ര​​​​ക്ഷാ​​​​ക​​​​ര സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ ഗാ​​​​ഥ​​​​യാ​​​​ണ് പു​​​​തി​​​​യ​​ നി​​​​യ​​​​മ​​​​വും പ​​​​ഴ​​​​യ​​ നി​​​​യ​​​​മ​​​​വും. സ​​​​ക​​​​ല​​​​തി​​​​നെ​​​​യും സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തും ഒ​​​​ന്നി​​​​നെ​​​​യും ന​​​​ശി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തും സ​​​​ക​​​​ല​​​​തും ക്ഷ​​​​മി​​​​ക്കു​​​​ന്ന​​​​തും പേ​​​​ര് ചൊ​​​​ല്ലി വി​​​​ളി​​​​ക്കു​​​​ന്ന​​​​തും ക​​​​യ​​​​ർ പി​​​​രി​​​​ച്ചു ന​​​​ട​​​​ക്കാ​​​​ൻ പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും അ​​​​ച​​​​ഞ്ച​​​​ല​​​​വും സ്ഥി​​​​ര​​​​വും അ​​​​മ്മ​​​​യെ​​​​പ്പോ​​​​ലെ ക​​​​രു​​​​തു​​​​ന്ന​​​​തും വ്യ​​​​ക്തി​​​​പ​​​​ര​​​​വു​​​​മാ​​​​ണ് പ​​​​ഴ​​​​യ​​ നി​​​​യ​​​​മ​​​​ത്തി​​​​ലെ ദൈ​​​​വ​​​​സ്നേ​​​​ഹം. പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ൽ അ​​​​തു ‘സ്നേ​​​​ഹി​​​​ത​​​​നു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ൻ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തും പാ​​​​പി​​​​ക്കു​​​​വേ​​​​ണ്ടി പ്രാ​​​​ണ​​​​ൻ അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ്.’ഈ ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​നു​​​​ഷ്യ​​​​രൂ​​​​പ​​​​മാ​​​​ണ് ക്രി​​​​സ്തു. പാ​​​​ദ​​​​ക്ഷാ​​​​ള​​​​ന​​​​വും പാ​​​​പം പൊ​​​​റു​​​​ക്ക​​​​ലും പ്രാ​​​​ണ​​​​ദാ​​​​ന​​​​വു​​​​മാ​​​​യി അ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​നി​​​​ര​​​​ത​​​​മാ​​​​കു​​​​ന്പോ​​​​ൾ ക്രി​​​​സ്തീ​​​​യ ജീ​​​​വി​​​​തം അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​ണ​​​​മാ​​​​കും. ആ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​ർ​​​​ത്താ​​​​തെ, സ​​​​ക​​​​ല​​​​രെ​​​​യും സ​​​​മാ​​​​ശ്ലേ​​​​ഷി​​​​ക്കു​​​​ന്ന ദൈ​​​​വ​​​​സ്നേ​​​​ഹ ധ്യാ​​​​ന​​​​മാ​​​​യി​​​​രി​​​​ക്ക​​​​ട്ടെ ഈ ​​​​വി​​​​ശു​​​​ദ്ധ​​​​വാ​​​​രം. 
 
‘സ്നേ​​​​ഹം’എ​​​​ന്ന വാ​​​​ക്ക് ഇ​​​​ന്ന് ഏ​​​​റ്റം കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും അ​​​​തി​​​​നെ​​​​ക്കാ​​​​ളേ​​​​റെ ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്പോ​​​​ൾ സ്നേ​​​​ഹ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ ന​​​​മ്മു​​​​ടെ സ്നേ​​​​ഹ​​​​വ​​​​ഴി​​​​ക​​​​ളെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാം.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church