കൊച്ചി: ആഗോളസഭയില്‍ 11-ന് വിശ്വാസവര്‍ഷം തുടങ്ങുന്നതിന്റെ ഭാഗമായി ലത്തീന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഇടക്കൊച്ചി ആല്‍ഫാ പാസ്ററല്‍ സെന്ററില്‍ കുടുംബയൂണിറ്റ്/ബിസിസി കമ്മീഷന്റെ നേതൃത്വത്തില്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും. പങ്കാളിത്ത സഭാ സംവിധാനം നവസുവിശേഷവത്കരണത്തിന് എന്നതാണു വിഷയം.
അഞ്ചിനു വൈകുന്നേരം ആറിന് ബൈബിള്‍ പ്രദക്ഷിണത്തോടെ ആരംഭിക്കും. ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കയ്ല്‍ ഉദ്ഘാടനം ചെയ്യും. കുടുംബയൂണിറ്റ്/ബിസിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിക്കും. ബിഷപ് ഡോ.സ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യപ്രഭാഷണം നടത്തും. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ കെആര്‍എല്‍സിസി പങ്കാളിത്തസഭയിലേക്ക് എന്ന വിഷയം അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്ക് ബിഷപ് ഡോ.സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ മോഡറേറ്ററാകും.ആറിന് രാവിലെ ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിക്കും. കേരള ലത്തീന്‍സഭ പങ്കാളിത്തദര്‍ശനം ആഭിമുഖീകരിക്കുമ്പോള്‍ എന്ന വിഷയം മോണ്‍.ജയിംസ് കുലാസ്, ഫാ.റൂഫസ് പയസ് ലീന്‍ എന്നിവര്‍ അവതരിപ്പിക്കും. മോണ്‍.ഡോ.അലക്സ് വടക്കുംതല മോഡറേറ്ററാകും. കേരള ലത്തീന്‍സഭയ്ക്ക് പങ്കാളിത്തസഭ ഘടനകള്‍ എന്ന വിഷയം ജോസഫ് ജൂഡ് അവതരിപ്പിക്കും.
കെആര്‍എല്‍സിസി കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബയൂണിറ്റുകളിലൂടെ ശക്തമാക്കുന്നതിനെക്കുറിച്ച് കമ്മീഷന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. 2.30ന് സമാപന സമ്മേളനം വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ.സാല്‍വ ത്തോറെ പെനാക്കിയോ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ പ്രസംഗിക്കും.