മാർ ജോസഫ് പെരുന്തോട്ടം വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു::Syro Malabar News Updates മാർ ജോസഫ് പെരുന്തോട്ടം വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു
05-April,2019

ജയ്പുർ: ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ രാത്രി രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു സംഭവം. അദ്ദേഹം സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റ അദ്ദേഹം ചികിത്സ തേടി.
 
ജയ്പുർ-ഇറ്റാവ മിഷനുകളിൽ ഔദ്യോഗിക അജപാലന സന്ദർശനത്തിനെത്തിയതായിരുന്നു മാർ ജോസഫ് പെരുന്തോട്ടം. ഫാ.സെബാസ്റ്റ്യൻ ശൗര്യമാക്കൽ, ഫാ.വിൽസണ്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church