കാഴചപരിമിതരെ ചേർത്തുനിർത്തി സ്നേഹസംഗമം::Syro Malabar News Updates കാഴചപരിമിതരെ ചേർത്തുനിർത്തി സ്നേഹസംഗമം
01-April,2019

കൊച്ചി:  ദൈവാനുഭവത്തിന്റെ  ഉൾക്കാഴ്ച പകർന്ന് കാക്കനാട് സെൻറ് തോമസ്  മൗണ്ടിൽ കാഴ്ച പരിമിതരുടെ സ്നേഹസംഗമം കാഴ്ച പരിമിതർക്കൊപ്പം  മൂക ബധിരരും ശാരീരിക വെല്ലുവിളി  നേരിടുന്നവരും കൂടി ഒത്തുചേർന്നത് സ്നേഹ സംഗമത്തിന് കരുത്തായി. സീറോമലബാർ സഭയിലെ ലെയ്റ്റി , ഫാമിലി ലൈഫ് കമ്മീഷൻറെ ഭാഗമായി അപ്പസ്തോലേറ്റിന്റെ   നേതൃത്വത്തിലാണ് കാഴ്ച പരിമിതരുടെ പ്രഥമ സമ്മേളനം സംഘടിപ്പിച്ചത്.
 
 സമൂഹത്തിൽനിന്ന് മാറ്റി നിർത്തപെടാനല്ല  ചേർത്ത് നിർത്താൻ ആണ് സഭ ആഗ്രഹിക്കുന്നതെന്ന് വിളിച്ചോതുന്നതായി സംഗമം.  സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആണ്  സ്നേഹ സംഗമത്തിന് തിരിതെളിഞ്ഞത്. വിശുദ്ധ കുർബാനയിൽ പങ്കാളികളായ  മൂക ബധിതർക്കായി സൈൻ ഭാഷയിൽ സിസ്റ്റർ അഭയ വിശുദ്ധകുർബാന പകർന്നുനൽകിയത് ദിവ്യ അനുഭവമായി
 
 
 പൊതുസമ്മേളനം കർദിനാൾ ഉദ്ഘാടനം ചെയ്തു. സഭയുടെ മക്കളായ നിങ്ങളെ ചേർത്തുപിടിച്ചു സംരക്ഷിച്ചു മാത്രമേ സഭ മുന്നോട്ടു പോവുകയേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ സ്നേഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും സഭയുടെയും സമൂഹത്തിനെയും സംരക്ഷണം  ഭിന്നശേഷിക്കാരായ മക്കൾക്ക് ലഭിക്കണം. കാഴ്ച പരിമിതർ സമർപ്പിച്ചു നിവേദനത്തിലെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് കർദിനാൾ വ്യക്തമാക്കി
 
 
 കാഴ്ച പരിമിതർക്ക് ഭിന്നശേഷിക്കാർക്കുമായി പ്രോലൈഫ് അപ്പസ്തോലേറ്റ്മായി സഹകരിച്ച് കൊച്ചി  ചാവറ ഫാമിലി വെൽഫെയർ സെൻറർ ആരംഭിക്കുന്ന ചാവറ എംപവർ  മാട്രിമണിയുടെ ഉദ്ഘാടനവും കർദിനാൾ നിർവഹിച്ചു, മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ അധ്യക്ഷതവഹിച്ചു. കാഴ്ച പരിമിതരുടെ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. കത്തോലിക്കാ കോൺഗ്രസ് ദേശീയ കൗൺസിലിലേക്ക് ഭിന്നശേഷിക്കാരെ നിയോഗിക്കുമെന്ന് ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് ബിജു പറയന്നിലവും ഭിന്നശേഷിക്കാർക്കായി കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് മാതൃവേദി പ്രസിഡൻറ് ഡോ.കെ.വി റീത്താമ്മയും  യോഗത്തിൽ അറിയിച്ചു.  ഫാ. മാത്യു പുളിമൂട്ടിൽ പ്രോലൈഫ്   അപ്പസ്തോലേറ്റ് സെക്രട്ടറി    സാബു ജോസ്,  ചാവറ  വെൽഫയർ സെൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, ഫാ. സോളമൻ  കടമ്പാട്ട്പറമ്പിൽ, സിസ്റ്റർ ശുഭ മരിയ, അൽമായ ഫോറങ്ങളുടെ സെക്രട്ടറി അഡ്വ. ജോസ് വിതയത്തിൽ കെസിബിസി പ്രോലൈഫ് സമിതി ഓർഗനൈസിങ് സെക്രട്ടറി ഷിബു ജോൺ, ബ്രദർ സ്കറിയ, കെസിബിസി പ്രോലൈഫ് സമിതി എറണാകുളം മേഖലാ പ്രസിഡണ്ട് ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു
 
 
 
 കാഞ്ഞിരപ്പള്ളി കാളകെട്ടി അസീസി സ്കൂളിലെ കാഴ്ച പരിമിതരായ കുട്ടികളുടെ ഈശ്വര പ്രാർത്ഥനയും കാഴ്ച പരിമിതരുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ ദർശന ക്ലബ്ബിലെ ഹെവൻലി സ്റ്റാർസിലെയും  അംഗങ്ങൾ അവതരിപ്പിച്ച ശിങ്കാരി മേളവും ഹൃദ്യമായി.
 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church