We are currently updating this website
കാക്കനാട് : ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം. മൗണ്ട് സെന്റ് തോമസിൽ കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് അക്കാഡമി ഉത്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു കെസിബിസി അധ്യക്ഷന്‍ കാർഡിനൽ മാർ ജോർജ് ആലഞ്ചേരി. പഠനത്തില്‍ മികവുപുലര്‍ത്തുന്നതിനുവേണ്ടി ദളിത് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെസിബിസി എസ് സി എസ് റ്റി ബിസി കമ്മീഷനാണ് ടാലെന്റ് അക്കാഡമിയ്ക്ക് നേതൃത്വം നല്ക്കുന്നത്. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കമ്മീഷന് ചെയര്‍മാര്‍ മാര്‍ ജേക്കബ് മുരിയ്ക്കന്‍ ആമുഖ പ്രസംഗം നടത്തി. കമ്മീഷന് സെക്രട്ടറി ഫാദര്‍ ഡി. ഷാജ്കുമാര്‍, എഫ്. സി. സി. സുപ്പീരിയര്‍ ജനറാള്‍ സി. ആന്‍ ജോസ്, ഡി. സി. എം. എസ് സംസ്ഥാന പ്രസിഡണ്ട് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാക്കനാട്: സർവകലാശാല തലത്തിൽ കഴിഞ്ഞ അധ്യായന വർഷത്തിലെ റാങ്ക് ജേതാക്കളായ സീറോമലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളെ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോമലബാർ ദളിത് വികാസ് സൊസൈറ്റി ആണ് ഈ അനുമോദനസമ്മേളനം ഒരുക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും എം കോമിൽ ഒന്നാം റാങ്ക് നേടിയ സൂര്യ വർഗീസ്, ബി എസ് സി ജിയോളജിയിൽ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ ജിബിൻ എന്നിവരാണ് പുരസ്കാരങ്ങളും ക്യാഷ് അവാർഡുകളും ഏറ്റുവാങ്ങിയത്. എസ് ഡി വി എസ് പ്രസിഡന്റ് മാര്‍ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷൻ ചെയർമാൻ മാര്‍ ജേക്കബ് മുരിക്കൻ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്, ഫാ. ഷാജ്കുമാർ, ജെയിംസ് ഇലവുങ്കൽ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഫാ. സിജു അഴകത്ത് എം എസ് റ്റി, ഫാ. ജോസഫ് തോലാനിയ്ക്കല്‍, സി. നമ്രത, സി. നയന, സി. അൻസ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
കാക്കനാട്: മികച്ച പഠനത്തിന് ആധുനിക പഠനോപാധികള്‍ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്; അവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൗണ്ട് സെന്റ് തോമസില്‍ വെച്ച് അര്‍ഹരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കിയത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍ ആണ്. കൂരിയ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ഡി സി എം എസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേകുറ്റ് എന്നിവര്‍ സംസാരിച്ചു. കൂരിയയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വൈദികര്‍, സിസ്റ്റേഴ്സ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കാക്കനാട്: സാധാരണ കൃഷിസ്ഥലങ്ങളും എല്ലാ തരിശുഭൂമികളും കൃഷി ചെയ്തു നമ്മുടെ സംസ്ഥാനം മുഴുവന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താന്‍ പരിശ്രമിക്കണമെന്നു സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. മൂന്നു കൃഷിക്കാര്‍ നല്കിയ പാടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ പള്ളിവികാരിയും ഇന്‍ഫാമിന്റെ സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജോസ് മോനിപ്പിള്ളിയാണ് ഈ സംരംഭത്തിന്റെ സംഘാടകന്‍. കേരളത്തിലെ സഭയുടെ വിവിധ ഇടവകകളിലെ വയലുകളില്‍ ഇന്‍ഫാമിന്റെയും ജീവ കര്ഷകകൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ സമാനമായ കൃഷികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ കോവിഡ് കാലത്തു ഭക്ഷ്യവിഭവങ്ങള്‍ കഴിവതും ഉല്പാദിപ്പിക്കുവാന് എല്ലാവരും പരിശ്രമിക്കണം. കൃഷിഭൂമിയുള്ള കര്‍ഷകര്‍ സ്വന്തമായി സ്ഥലമില്ലാത്ത പാവപ്പെട്ടവരുമായി ഒന്നുചേര്‍ന്നു കൃഷി ചെയ്യുകയും വിഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനം മുഴുവന്‍ ഒരു കൃഷി വിപ്ലവം സംജാതമാക്കുവാന്‍ സാധിക്കുമെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. ഇത്തരമുള്ള അനുകരണീയമായ സംരംഭങ്ങള്‍ സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തുന്നതിന് ഉപകരിക്കും. ധാന്യവിളകളുടെയും പച്ചക്കറികളുടെയും ഉല്പാദനത്തോടൊപ്പം കാലി വളര്‍ത്തല്‍, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍ മുതലായ തൊഴിലുകള്‍ ജനങ്ങള്‍ പരിശീലിക്കുന്നതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. കൃഷി ആരംഭിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ള മത്സ്യം വളര്‍ത്തുന്ന പാടങ്ങള്‍ കര്‍ദ്ദിനാള്‍ സന്ദര്‍ശിക്കുകയും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ റവ. ഫാ. ജോസ് മോനിപ്പിള്ളില്‍, കോതമംഗലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. തോമസ് ജെ. പറയിടം, ഇന്‍ഫാം ദേശീയ ട്രസ്റ്റി ജോയി തെങ്ങുംകുടി, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്, ഇന്‍ഫാം പൈങ്ങോട്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി ചെറുകാട്ട്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡാന്റി തോമസ്, ഇന്‍ഫാം യൂത്ത് വിംഗ് പ്രസിഡന്റ് ജോയല്‍ തേക്കുംകാട്ടില്‍, പൈങ്ങോട്ടൂര്‍ പള്ളിയിലെ കൈക്കാരന്മാര് ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, മേജോ കിഴക്കേകുരീത്തടത്തില്, അസി. വികാരി ഫാ. മാത്യു തറപ്പില്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ. ജെയിംസ് പുലിയുറുമ്പില്‍, ഫാ. ചാള്‍സ് കപ്യാരുമലയില്‍, ബ്രദര്‍ ജോഷി എം. സി. ബി. എസ്, സി. മേരി ടോം പാറയ്ക്കല്‍ എഫ്. സി. സി. ഇന്‍ഫാം ഭാരവാഹികള്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കാക്കനാട്: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് തോമസ് തറയിലും തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്കി. സി. പി. ഐ. സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇ. ഡബ്ലിയു. എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച പ്രതിനിധി സംഘം പി. എസ്. സി. നിയമനങ്ങളില്‍ 2019 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യം കൂടി നല്‍കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംവരണാവകാശം നിശ്ചയിക്കുന്നതില്‍ കേന്ദ്രം നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു പുനഃപരിശോധിക്കണം. ഇതുവഴി സംവരണത്തിന് അര്‍ഹരായ ധാരാളം പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരാണാനുകൂല്യം നഷ്ടമാകുന്നുവെന്നും മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ പറയുന്നു. സാമ്പത്തിക സംവരണത്തെക്കുറിച്ചു നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ചും സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു വേണ്ടി, അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടങ്ങിയ നിവേദനം ഇന്റര്‍ചര്‍ച്ച് വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് കൂടിയായ ആര്‍ച്ച്ബിഷപ് താഴത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. ആയിരക്കണക്കിനു അധ്യാപക- അനധ്യാപക നിയമനങ്ങള്‍ക്കു സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ന്യൂനപക്ഷ മനേജ്മെന്റുകള്‍ക്കു ഭരണഘടന അനുവദിച്ചുതരുന്ന നിയമനാവകാശം നിലനിര്‍ത്തിക്കൊണ്ട് ഒരു ഒറ്റത്തവണ ഒത്തുതീര്‍പ്പിലൂടെ പ്രശ്നം പരിഹരിക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴിലുള്ള ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ നടത്തിപ്പില്‍ കേരളത്തിലെ ക്രൈസ്തവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അനീതിപരമായ അവഗണനയെക്കുറിച്ചും പ്രതിനിധിസംഘം മുഖ്യമന്ത്രിയോട് പരാതി ഉന്നയിച്ചു. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ കമ്മീഷന് ആക്ടില്‍ കമ്മീഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 2017ല്‍ വരുത്തിയ ഭേദഗതി റദ്ദ് ചെയ്യണമെന്നും മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള 10% സംവരണ വിഷയം 2020 ജനുവരി മാസം കൂടിയ സീറോമലബാര്‍ മെത്രാന് സിനഡ് ചര്‍ച്ചചെയ്യുകയും ഈ വിഷയത്തില്‍ സത്വര നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് തീരുമാനപ്രകാരം മുഖ്യമന്ത്രിക്കു കത്തയയ്ക്കുകയും ചെയ്തിരുന്നു. സംവരണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തുടര്‍നടപടികള്‍ ഉറപ്പുവരുത്തുവാന്‍ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷനെ സിനഡ് ചുമതലപ്പെടുത്തുകയും ചെയ്തു. വിവിധ കോഴ്സുകളില്‍ 10% സംവരണം ഏര്‍പ്പെടുത്താനുള്ള നിരവധി ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കമ്മീഷന് നടത്തിയിരുന്നു. സംവരേണതര വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഭരണാഘടനാനുസൃതമുള്ള ആനുകൂല്യം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നു ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു.
Saturday June 03,2023 Season of Liturgical Calendar
Anaphora of Nestorius
ചാലക്കുടി: ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നു സീറോ മലബാർ മേജർ ആർച്ച് ബി
ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയിൽ നടത്തിയ ക്രിസ്മസ് ആഘോഷം വർണാഭമായി. ക്രി
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Jesus cleanses ten lepers The Sixth Sunday of Kaitha (Eight Days Fasting begins) Read More
Second Sunday of Kaitha...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top