ന്യൂഡൽഹി: കത്തോലിക്കാ സഭ നാഗ്പ്പൂർ രൂപത ആർച്ച് ബിഷപ്പ് മാർ ഏബ്രഹാം വിരുത്തകുളങ്ങര(72) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു ഇന്ന് പുലർച്ചെ ഡൽഹിയിൽ സിബിസിഐ സെന്ററിൽ വച്ചാണ് അന്ത്യം. ഡൽഹിയിൽ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഇന്ന് പുലർച്ചെ 5.10ന് നാഗ്പുരിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. പുലർച്ചെ നാലിന് ഡ്രൈവർ വന്നു വിളിച്ചപ്പോൾ മുറിയുടെ വാതിൽ തുറന്നിരുന്നില്ല. ഒടുവിൽ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഹൃദയാഘാതം മൂലം നിര്യാണം സംഭവിച്ചതായി മനസിലാക്കിയത്. മൃതദേഹം വൈകാതെ നാഗ്പ്പൂരിൽ എത്തിക്കും. 1943 ജൂണ് അഞ്ചിനു കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ ജനനിച്ച മാർ ഏബ്രാഹം 1969ൽ പൗരോഹിത്യം സ്വീകരിച്ചു. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു. കഴിഞ്ഞ 42 വർഷമായി മധ്യപ്രദേശിലെ ആദിവാസി മേഖലയായ കാണ്ടുവയിലാണ് പ്രവർത്തിക്കുന്നത്. 1998 ഏപ്രിൽ 22നാണ് മാർ ഏബ്രാഹം വിരുത്തകുളങ്ങര നാഗ്പ്പൂർ ആർച്ച് ബിഷപ്പായി നിയമിതനായത്. 1986ൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻമാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു മാർ ഏബ്രാഹം വിരുത്തകുളങ്ങര. ഹൈന്ദവ, മുസ്ലീം സമൂദായങ്ങളുമായി വലിയ സൗഹാർദം അദ്ദേഹം പുലർത്തിയിരുന്നു. ഡൽഹിയിൽ വച്ച് നടന്ന ബിഷപ്പുമാരുടെ യോഗത്തിലും സജീവ സാന്നിധ്യമായിരുന്നു മാർ ഏബ്രഹാം. കഠുവ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഡൽഹിയിലെ സെക്രട്ട് ഹാർട്ട് ദേവാലയത്തിൽ സംഘടിപ്പിച്ച ദീപം തെളിക്കലിലും പ്രതിഷേധ സംഗമത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
കൊല്ലം: കൊല്ലം രൂപതയുടെ പുതിയ ബിഷപ്പായി രൂപതാ വികാരി ജനറാൾ മോൺ. പോൾ ആന്റണി മുല്ലശേരിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ് ഡോ. സ്റ്റാൻലി റോമൻ വിരമിക്കുന്ന ഒഴിവിലാണു നിയമനം. മെത്രാഭിഷേക ചടങ്ങ് നടക്കുന്ന തീയതിയും സ്ഥലവും പിന്നീടു തീരുമാനിക്കും. നിയുക്ത മെത്രാൻ സ്ഥാനം ഏറ്റെടുക്കുന്നതുവരെ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി തുടരും. രൂപതാ ഭരണത്തിന്റെ പൂർണ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയായിരിക്കും. മോൺ. മുല്ലശേരിയുടെ നിയമന ഡിക്രി ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ബിഷപ് ഡോ. സ്റ്റാൻലി റോമൻ വായിച്ചു. ഇതേസമയം വത്തിക്കാനിലും നിയമന പ്രഖ്യാപനമുണ്ടായി. തുടർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങളായ ചുവന്ന അരപ്പട്ടയും തൊപ്പിയും കുരിശുമാലയും അണിയിച്ചു. ജനങ്ങൾ ഹർഷാരവത്തോടെ നിയുക്ത മെത്രാനെ സ്വീകരിച്ചു. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തെദേവും പാടി. രൂപതാ ചാൻസലർ റവ. ഡോ. ഷാജി ജെർമൻ നിയമന ഡിക്രിയുടെ വിശദീകരണം നൽകി. 1960 ജനുവരി 15നാണ് കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഇടവകയിൽ കൈതാകോടിയിൽ പരേതരായ ആന്റണി ഗബ്രിയേലിന്റെയും മർഗരീറ്റയുടെയും മകനായി പോൾ ആന്റണി ജനിച്ചത്. ജയിനമ്മ ജോർജ്, സ്റ്റെല്ല ബെയ്സൽ, ദലീമ ലോറൻസ്, വിൻസന്റ് എ. മുല്ലശേരി, റീത്ത മുല്ലശേരി, ജോൺസൺ എ. മുല്ലശേരി, ഫാ. ജോസി എ. മുല്ലശേരി, ജിം. ആന്റണി എന്നിവർ സഹോദരങ്ങളാണ്.
സാഗർ: പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ മാർ ജയിംസ് അത്തിക്കളം മെത്രാഭിഷിക്തനായി. മധ്യപ്രദേശിലെ സാഗർ സീറോ മലബാർ രൂപതയുടെ നാലാമത്തെ മെത്രാനായ മാർ അത്തിക്കളത്തിന്റെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. സാഗർ സെന്റ് തെരേസാസ് കത്തീഡ്രലിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു അഭിഷേക ശുശ്രൂഷകൾ. രാവിലെ 9.30നു ബിഷപ്സ് ഹൗസിൽനിന്നു മുഖ്യകാർമികനും നിയുക്തമെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ് മാർ ആന്റണി ചിറയത്ത്, ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിയോ കൊർണേലിയോ, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായി. പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ വചനസന്ദേശം നൽകി. ആർച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുർ), മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോർജ് ഞരളക്കാട്ട് (തലശേരി), സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, എംഎസ്ടി സുപ്പീരിയർ ജനറൽ ഫാ. കുര്യൻ അമ്മാനത്തുകുന്നേൽ എന്നിവർക്കൊപ്പം 25 മെത്രാന്മാരും എംഎസ്ടി സമൂഹത്തിൽനിന്നുൾപ്പെടെ 350-ഓളം വൈദികരും ശുശ്രൂഷകളിൽ പങ്കെടുത്തു. സന്യസ്തരും മെത്രാന്റെ കുടുംബാംഗങ്ങളും കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ ഇടവകയിലെ പ്രതിനിധികളും ഉൾപ്പെടെ മൂവായിരത്തോളം പേർ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുത്തു. അനുമോദന സമ്മേളനവും ഉണ്ടായിരുന്നു. ബിഷപ് മാർ ആന്റണി ചിറയത്തിന്റെ പിൻഗാമിയായാണ് എംഎസ്ടി സമൂഹാംഗമായ മാർ അത്തിക്കളം അഭിഷിക്തനായത്.
സാഗർ: സാഗർ രൂപതയുടെ മിഷൻ സംഭാവനകളും പാവപ്പെട്ടവർക്കായി രൂപത ചെയ്തിട്ടുള്ള എണ്ണമറ്റ പ്രവർത്തനങ്ങളും ശ്ലാഘനീയമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രൂപതയുടെ ആരംഭം മുതൽ വിവിധ ഘട്ടങ്ങളിൽ നയിച്ച ബിഷപ്പുമാരായ മാർ ക്ലമൻസ് തോട്ടുങ്കൽ, മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, മാർ ആന്റണി ചിറയത്ത് എന്നിവരുടെ ശുശ്രൂഷകൾ സാഗറിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സമർപ്പിത സഹോദരിമാരെയും അഭിനന്ദിക്കുന്നു. മാർ ജയിംസ് അത്തിക്കളത്തെ സാഗർ രൂപതയ്ക്കു സമ്മാനിച്ച എംഎസ്ടി സൊസൈറ്റിയെയും നന്ദിയോടെ ഓർക്കുന്നു. രൂപതാധ്യക്ഷൻ ആടുകളുടെ കൂടെ നടക്കുന്ന നല്ല ഇടയനെപ്പോലെയാകണം. ഇടയശുശ്രൂഷയിൽ കരുണയും ദയയും സ്നേഹവും മുഖമുദ്രയാക്കണമെന്നും കർദിനാൾ ഓർമിപ്പിച്ചു.
ചങ്ങനാശേരി: നൂറ്റിമുപ്പത്തി ഒന്നാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം മേയ് 19നു രാവിലെ 9.30 മുതൽ 1.30 വരെ തുരുത്തി മർത്ത്മറിയം ഫൊറോനാ പള്ളിയിലെ ഫാ. ബെർണാദ് ആലഞ്ചേരി നഗറിൽ നടക്കും. ഫൊറോനയായി ഉയർത്തപ്പെട്ടശേഷം തുരുത്തി പള്ളി ആതിഥ്യമരുളുന്ന ആദ്യ അതിരൂപതാദിനം അവിസ്മരണീയമാക്കാനുള്ള വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. കേരളത്തിലെ അഞ്ച് ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എണ്പതിനായിരം കുടുംബാംഗങ്ങളിലെ അഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡും സമ്മേളനത്തിൽ സമ്മാനിക്കും. ആഗോള കത്തോലിക്കാ സഭ 2018 യുവജന വർഷമായി ആചരിക്കുന്ന സാഹചര്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച യുവ പ്രതിഭകളെ പ്രത്യേക അവാർഡ് നൽകി ആദരിക്കും. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും ആദരിക്കും. അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും നടക്കും. ചരിത്രാവബോധവും സമുദായ സ്നേഹവും ഉണർത്തുന്ന എക്സിബിഷൻ തുരുത്തി ഫൊറോനയിലെ ഇടവകകളുടെ നേത്യത്വത്തിൽ സമ്മേളന നഗറിൽ ക്രമീകരിക്കും. 18നു ദീപശിഖാ-ഛായാചിത്ര പ്രയാണവും സായാഹ്ന പ്രാർഥനയും നടക്കും. മേയ് 13നു അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ നടക്കും. അതിരൂപത ദിനം വിളന്പരം ചെയ്ത് പേപ്പൽ പതാക ഉയർത്തും. പരിപാടികളുടെ വിജയത്തിനായി അതിരൂപത കേന്ദ്രത്തിലും തുരുത്തി ഫൊറോനയിലും സഹായമെത്രാൻ മാർ തോമസ് തറയിൽ, ഫാ. ഗ്രിഗറി ഓണംകുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.
Thursday April 19,2018 Season of Resurrection Liturgical Calendar
മേലന്പാറ: മാനവപൂർണതയുടെ തുടർക്കഥയാണ് മിഷനറിമാരെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജ
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Jesus, the way to the FatheThird Sunday of Resurrection Read More
Palm Sunday...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top