ലെസ്റ്റർ: യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ലെസ്റ്ററിലെ സീറോ മലബാർ മക്കളുടെ പ്രാർഥനയുടെയും കാത്തിരിപ്പിനും ഇന്നലെ വിരാമമായി. സ്തുതി കീർത്തനങ്ങളും നന്ദി നിറഞ്ഞ ഹൃദയവുമായി എത്തിച്ചേർന്ന നൂറുകണക്കിന് വിശ്വാസി കളുടെ സാന്നിധ്യത്തിൽ മദർ ഓഫ് ഗോഡ് പള്ളിയിൽ എല്ലാ ഞായറാഴ്ചയും ഉള്ള സീറോ മലബാർ വിശുദ്ധ കുർബാന പുനഃ സ്ഥാപിച്ചു. ഒരു തിരുനാളിന്റെ പ്രതീതിയിൽ നടന്ന തിരുക്കർമങ്ങൾക്കു കാർമികത്വം വഹിച്ചത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ യാത്രയുടെ , അനുഭവങ്ങളെ ഇസ്രയേലിന്റെ ചരിത്ര അവര്‍ത്തനമായിട്ടാണ് വിശുദ്ദ കുർബാന മധ്യേ രൂപതാധ്യക്ഷൻ വിശേഷിപ്പിച്ചത്. വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ബ്ലെസഡ് സാക്രമെന്റ് ദേവാലയത്തില്‍ തുടങ്ങിയ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ പുനാരാവിഷ്കരിക്കപ്പെട്ടിരിക്കുകയാണ്. വീണ്ടും ദൈവം ഇസ്രയേലിനെ തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതുപോലെ ദൈവാനുഗ്രഹത്തിന്റെ അസുലഭ നിമിഷങ്ങൾക്ക് മദര്‍ ഓഫ് ഗോഡ് ദേവാലയം സാക്ഷിയായി . പരിശുദ്ധ അമ്മയുടെസജീവ സാക്ഷ്യമായി നിലകൊള്ളുന്ന ദേവാലയത്തിലെ ശുശ്രൂഷകളിലൂടെ മിശിഹായ്ക്കു സജീവ സാക്ഷികൾ ആകാനും പരിശുദ്ധ അമ്മയുടെ ശുശ്രൂക്ഷകരാകാനും സമൂഹം തയാറാകണമെന്നു മാർ സ്രാന്പിക്കൽ ആഹ്വാനം ചെയ്തു. വികാരി ഫാ. ജോര്‍ജ് ചേലക്കലിന്റെ ക്ഷമയും അനുസരണവും ഏറെ പ്രശംസനീയമാണെന്ന് പിതാവ് എടുത്തുപറഞ്ഞു. സീറോ മലബാര്‍ സഭയ്ക്കുവേണ്ടിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് വേണ്ടിയും ഈ വലിയ ഉത്തരവാദിത്ത്വം ഏറ്റെടുക്കുവാനുള്ള അച്ചന്റെ സുമനസിനെ അദ്ദേഹം പ്രശംസിച്ചു. സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി മാറി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇവിടെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
എയ്ൽസ്ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്ൽസ്ഫോഡിൽ പുതിയ സീറോ മലബാർ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിൽ കെന്റിലെ സീറോ മലബാർ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഡിറ്റൻ ഹാളിൽ നടന്ന പ്രഖ്യാപനനത്തിനും തിരുക്കർമങ്ങൾക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി. മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട്, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സഹകാർമികരായി. ജില്ലിംഗ്ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെന്റ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാൻ കെന്റിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്ൽസ്ഫോർഡിലെത്തിയത്. രാവിലെ 9.30 ന് സൺഡേസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന് ഹൃദ്യമായ സ്വീകരണം നൽകി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തിൽ വിശ്വാസസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയും തുടർന്ന് എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാൻസ്വാ പത്തിൽ സെന്റ് പാദ്രെ പിയോ മിഷൻ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടർന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലിൽ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷൻ വിശേഷിപ്പിച്ചത്.എയ്ൽസ്ഫോർഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാൻ ഏവർക്കും ഇടയാക്കട്ടെ എന്ന് വചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ ആശംസിച്ചു. പ്രാർത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പിൽ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയിൽ പ്രാർത്ഥനാപൂർവം മുന്നേറാൻ രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു. മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് നന്ദി പറഞ്ഞു. തുടർന്നു വിശുദ്ധകുർബാനക്കുശേഷം ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആചരിച്ചു. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ കെന്റിലെ മൂന്നു കുർബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റേയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും ഫലമാണ് എയ്ൽസ്ഫോഡിൽ യാഥാർഥ്യമായ സെന്റ് പാദ്രെ പിയോ മിഷൻ. ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കൺവീനർമാരായ ടോമി വർക്കി, ജോസഫ് കുര്യൻ, സൺഡേസ്കൂൾ അധ്യാപകർ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ മിഷൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്റ് പാദ്രെ പിയോ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേർന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
തിരുവനന്തപുരം: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അച്ചീവേഴ്സ് ഫോറം സമർപ്പിക്കുന്ന ദേശീയ സ്വഛതാ അവാർഡിന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അർഹനായി. ഇന്ത്യയിലെ വിവിധ മേഖല കളിലെ പ്രഗത്ഭരായ നൂറ് സിഇഒമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫാ. സി. സി. ജോണിന് ഇന്ത്യൻ അച്ചീവേഴ്സ് അവാർഡ് ഫോർ എക്സലൻസ് എന്ന പേരിൽ ദേശീയ സ്വഛതാ പുരസ്കാരം നൽകുന്ന തെന്ന് ഇന്ത്യൻ അച്ചീ വേഴ്സ് ഫോറം എകസിക്കുട്ടീവ് ഡയറക്ടർ ഹരീഷ് ചന്ദ്ര പറഞ്ഞു. നേരത്തേ ദേശീയ തലത്തിൽ 85. 67 ശതമാനം റാങ്കിംഗോടെ ട്രാൻസ്ഫോർമിംഗ് എഡ്യുക്കേറ്റർ പുരസ്കാരവും ഫാ. ജോണിനു ലഭിച്ചിരുന്നു. 2018ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഫാ. സി.സി. ജോൺ സ്കൂളിൽ നടപ്പാക്കി വരുന്ന നൂതന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരത്തിന് അർഹത നേടിയത്. സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നടപടികൾ, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സ്വഛതാ പരിപാടി, സ്കൂൾ റേഡിയോ, ലക്ഷം പുസ്തക പരിപാടി, ക്ലാസ് ഗാർഡൻ, എല്ലാ ക്ലാസിലും ഗ്രന്ഥശാല, ശാസ്ത്ര പരിപാടികൾ, പാഥേയം ഉച്ചഭക്ഷണ പരിപാടി, ഹ്രസ്വ ചലച്ചിത്ര നിർമാണവും ഫിലിം ഫെസ്റ്റി വലും തുടങ്ങിയ ശ്രദ്ധേയ പരിപാടികൾ വിദ്യാർഥികളിൽ ചെലുത്തിയ സ്വാധീനം അവാർഡിന് പരിഗണി ക്കപ്പെട്ടത്. അക്ഷര പുരസ്കാരം, പ്രവാസി പുരസ്കാരം, പിഎംവി അധ്യാപക പുരസ്കാരം തുടങ്ങിയ അവാർഡു കൾക്കും ഫാ. സി. സി. ജോൺ അർഹനായിട്ടുണ്ട്. നാളെ ഡൽഹിയിൽ നടക്കുന്ന ദേശീയ സ്വഛതാ സമ്മിറ്റിൽ അവാർഡ് സമ്മാനിക്കും. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
തിരുവനന്തപുരം: കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്കു കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ(കെസിവൈഎം) ബാഷ്പാഞ്ജലി. ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാനും പൊതുസമൂഹത്തിൽ സമാധാനസന്ദേശം പകർന്നു നൽകാനുമായി കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന ദീപം തെളിച്ചു. തീവ്രവാദത്തിന്റെ വേരുകൾ അറുക്കണമെന്നു പാളയം ഇമാം വി.വി. സുഹൈബ് മൗലവി പറഞ്ഞു. തീവ്രവാദത്തിന്റെ മുറിവുകൾ സ്നേഹമാകുന്ന ലേപനംകൊണ്ട് ഉണക്കുന്നതിനു നമുക്കു സാധിക്കട്ടെയെന്നു പാറശാല രൂപതാ മെത്രാൻ തോമസ് മാർ യൗസേബിയോസ് പറഞ്ഞു. തിരിച്ചടിയല്ല, മറിച്ച് സമാധാനത്തിലൂടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി.ബാബു നന്ദി പറഞ്ഞു. കേരളത്തിലെ എല്ലാ രൂപതകളിലും കെസിവൈെമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ സമാധാന ദീപം തെളിച്ചു. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സീറോ മലബാർ, മലങ്കര, ലത്തീൻ രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത്, പാളയം ഫൊറോന വികാരി മോണ്‍. ഡോ.ടി. നിക്കോളാസ്, കെസിവൈഎം തിരുവനന്തപുരം ലത്തീൻ അതിരൂപത ഡയറക്ടർ ഫാ. ലെനിൻ ഫെർണാണ്ടസ്, ഫാ. ഡൈസണ്‍ യേശുദാസ്, ഫാ. ദീപക് ആന്റോ, ഫാ. ജോമോൻ കാക്കനാട്ട്, സിസ്റ്റർ ലിസ്ന ഒഎസ്എസ്, എംസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത ഡയറക്ടർ ഫാ.അരുണ്‍ ഏറത്ത്, പ്രസിഡന്റ് ജിത്ത് ജോണ്‍, കെസിവൈഎം ലത്തീൻ അതിരൂപത പ്രസിഡന്റ് ഷൈജു റോബിൻ തുടങ്ങിയവർ പങ്കെടുത്തു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
ന്യൂഡൽഹി: തെറ്റായ ആരോപണങ്ങളുടെ പേരിൽ മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ രോഗിയായ സിസ്റ്റർ കണ്‍സീലിയ ബസ്ലയെ 225 ദിവസമായി ജാർഖണ്ഡിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്നതു സാമാന്യനീതിയുടെ പോലും നിഷേധവും നടപടി ആശങ്കാജനകവുമാണെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ്. സമൂഹത്തിലെ ഏറ്റവും അശരണരായവരെ സഹായിക്കുന്ന അബലയായ ഒരു സ്ത്രീക്കെ തിരേ കുറ്റപത്രം നൽകാൻ പോലീസ് വൈകിക്കുന്നതിന്റെ പേരിൽ മാസങ്ങളോളം തടവറയിൽ അടച്ചത് സുപ്രീംകോടതിയുടെ തന്നെ നിർദേശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോൾ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്നതാണിത്: റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലെത്തി സിസ്റ്റർ കണ്സീലിയയെ സന്ദർശിച്ചശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഡൽഹിയിലെ അഭിഭാഷകനായ സിജു തോമസ്, കോൽക്കത്തയിൽനിന്നുള്ള സുഹൃത്ത് വെപുൽ കെയ്സർ എന്നിവരും ഒപ്പമുണ്ടായിരുന്നതായി ബിഷപ് അറിയിച്ചു. ആഴ്ചയിൽ മൂന്നു പേർക്കു മാത്രമാണ് സന്ദർശനാനുമതി നല്‍കിയിരിക്കുന്നതെന്നും ബിഷപ് തിയഡോർ വിശദീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ച ദന്പതികൾക്കു മുൻകൂർ ജാമ്യം ലഭിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണു കുഞ്ഞിനെ ദന്പതികൾക്കു കൈമാറിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ദന്പതികൾക്കു കുഞ്ഞിനെ കൈമാറാൻ സഹായിച്ച ആശുപത്രി ജീവനക്കാരിക്കും മുൻകൂർ ജാമ്യം നൽകി. പക്ഷേ ഈ സംഭവത്തിൽ നിരപരാധിയായ സിസ്റ്റർ കണ്‍സീലിയ മാത്രം 225 ദിവസം കഴിഞ്ഞിട്ടും ജയിലിൽ തുടരുകയാണ്. കുറ്റപത്രം സമർപ്പിക്കാത്തതാണു ജയിൽവാസം നീളുന്നതിനു കാരണമാകുന്നത്. പോലീസ് ആരോപിക്കുന്ന കേസിലെ സാങ്കേതികത്വം പറഞ്ഞാണു വിവിധ കോടതികൾ സിസ്റ്ററിനു ജാമ്യം നിഷേധിച്ചതെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ വിശദീകരിച്ചു. പ്രമേഹരോഗിയായ സിസ്റ്ററിന് വെരിക്കോസിന്റെ വേദനകളുമുണ്ട്. നിരപരാധിയാണെന്ന് ബോധ്യമുള്ള സിസ്റ്ററിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ക്രൂശിക്കുന്നതു വേദനാജനകമാണ്. സ്വന്തമായി സാന്പാദ്യം വയ്ക്കാൻ അനുവാദമില്ലാത്ത സന്യാസസഭയായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗമായ സിസ്റ്ററിനോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെല്ലാം മുൻകൂർ ജാമ്യം ലഭിക്കുന്പോഴാണ് സാങ്കേതികത്വം പറഞ്ഞ് സിസ്റ്ററിനു മാത്രം ജാമ്യം നിഷേധിക്കുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
Wednesday February 20,2019 Season of Epiphany Liturgical Calendar
Anaphora of Nestorius
മേലന്പാറ: മാനവപൂർണതയുടെ തുടർക്കഥയാണ് മിഷനറിമാരെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജ
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Let it be done for you according to your faith.Seventh Sunday of Epiphany Read More
Fourth Sunday of Epiphany...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top