Daily Readings for Wednesday April 24,2019

June 2018
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
<< May   Jul > >>

Reading 1, ഏശയ്യാ 61: 10 - 62:5 : സീയോന്റെ ഭാസുരഭാവി

ഞാന്‍ കര്‍ത്താവില്‍ അത്യ ധികം ആനന്ദിക്കും; എന്‍െറ ആത്മാവ് എന്‍െറ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന്‍; പുഷ്പമാ ല്യമണിയുന്നതുപോലെയും വധു ആഭരണഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കു കയും ചെയ്തു. മണ്ണില്‍ മുളപൊട്ടി വരുന്നതുപോലെയും തോട്ടത്തില്‍ വിത്തു മുളയ്ക്കുന്നതുപോലെയും ജനതകളുടെ മുന്‍പില്‍ നീതിയും സ്തുതിയും ഉയര്‍ന്നുവരാന്‍ കര്‍ ത്താവ് ഇടയാക്കും. സീയോന്‍െറ ന്യായം പ്രഭാതംപോലെയും ജറു സലെമിന്‍െറ രക്ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതു വരെ അവളെപ്രതി ഞാന്‍ നിഷ്ക്രി യനോ നിശ്ശബ്ദനോ ആയിരിക്കു കയില്ല. ജനതകള്‍ നിന്‍െറ നീതിക രണവും രാജാക്കന്‍മാര്‍ നിന്‍െറ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ് വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും. കര്‍ത്താവിന്‍െറ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്‍ െറ ദൈവത്തിന്‍െറ കരങ്ങളില്‍ ഒരു രാജകീയ മകുടവും. പരിത്യക്ത യെന്നു നീയോ, വിജനം എന്നു നിന്‍െറ ദേശമോ ഇനിമേല്‍ പറയപ്പെ ടുകയില്ല. എന്‍െറ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്‍െറ ദേശവും വിളിക്കപ്പെടും. എന്തെ ന്നാല്‍, കര്‍ത്താവ് നിന്നില്‍ ആനന്ദം കൊള്ളുന്നു; നിന്‍െറ ദേശം വിവാഹി തയാകും. യുവാവ് കന്യകയെ എന്ന പോലെ നിന്‍െറ പുനരുദ്ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാ ളന്‍ മണവാട്ടിയിലെന്നപോലെ നിന്‍െറ ദൈവം നിന്നില്‍ സന്തോ ഷിക്കും.


Reading 2, ശ്ലീഹ 4:23-31 : പ്രാർത്ഥനയിലൂടെ ശക്തി നേടുന്ന വിശ്വാസികൾ

മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി പ്രധാനപുരോഹിതന്‍മാരും ശ്രേഷ്ഠന്‍മാരും പറഞ്ഞ കാ ര്യങ്ങള്‍ അവരെ അറിയിച്ചു. അതു കേട്ടപ്പോള്‍ അവര്‍ ഏകമനസ്സോടെ ദൈവത്തിങ്കലേക്കു ശബ്ദമുയര്‍ത്തി പറഞ്ഞു: നാഥാ, ആകാശത്തിന്‍റെ യും ഭൂമിയുടെയും സമുദ്രത്തിന്‍റെയും അവയിലുള്ള സകലത്തിന്‍റെയും സ്രഷ്ടാവേ, ഞങ്ങളുടെ പി താവും അവിടത്തെ ദാസനുമായ ദാവീദിന്‍റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടന്ന് ഇപ്രകാരം അരുള്‍ ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ത്ഥമായ കാര്യങ്ങള്‍ വിഭാവനം ചെയ്തതും? കര്‍ത്താവിനും അവിടത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാരും ഭരണാധിപന്മാരും എഴുന്നേല്ക്കുകയും ഒരുമിച്ചുകൂടുകയും ചെയ്തു. അവിടന്ന് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ ഈശോയ്ക്കെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോ സും വിജാതീയരോടും ഇസ്രായേല്‍ ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി. അ വിടത്തെ ശക്തിയും പദ്ധതിയും സംഭവിക്കുന്നതിന്, മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍വേണ്ടിയാണിത്. കര്‍ത്താവേ, അങ്ങ് ഇപ്പോള്‍ അവരുടെ ഭീഷണികള്‍ ശ്രദ്ധിക്കണമേ. അവിടത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ അങ്ങയുടെ ദാസന്മാര്‍ക്ക് ശക്തി നല്കണമേ. അവിടത്തെ പരിശുദ്ധദാസനായ ഈശോയുടെ നാമ ത്തില്‍ സൗഖ്യവും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിന് അവിടത്തെ കൈകള്‍നീട്ടണമേ. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവാല്‍ നിറഞ്ഞ് ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.


Reading 3, എഫേ 4:1-6 (4:1-16) : മിശിഹായിൽ ഐക്യപ്പെടുക

കര്‍ത്താവിനുവേണ്ടി തടവുകാരനായിരിക്കുന്ന ഞാന്‍, നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്ന വിളിക്ക് യോ ഗ്യമായവിധം ചരിക്കാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. പൂര്‍ണമായ മനോവിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടുംകൂടെ സ്നേ ഹത്തില്‍ പരസ്പരം സഹിഷ്ണുത കാണിച്ച്, സമാധാനത്തിന്‍റെ ബദ്ധത യില്‍ ആത്മാവിന്‍റെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഉത്സുകരായിരിക്കുവിന്‍. നിങ്ങളുടെ വിളിയുടെ ഏകപ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടപോലെ ഒരുശരീരവും ഒരാത്മാവുമാണുള്ളത്; ഒരു കര്‍ത്താവ്, ഒരു വിശ്വാസം, ഒരു മാമ്മോദീസ. സകലത്തിനുമുപരിയായവന്‍, സകലത്തിലൂടെയും സകലത്തിലുമായവന്‍, സകലത്തിന്‍റെയും ദൈവവും പിതാ വും ഒരുവന്‍.


Gospel, യോഹ 15:1-10 (15:1-25) : മിശിഹായിൽ വസിക്കുക

ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്‍റെ പിതാവ് കൃഷിക്കാരനുമാണ്. എന്നില്‍ ഫലംതരാത്ത എല്ലാ ശാഖകളെയും അവിടന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനംനിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖയ്ക്ക് സ്വയമേ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്ത പോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്തെന്നാല്‍, എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുക യില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോകുകയും ചെയ്യു ന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചു കളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്ത്വപ്പെടുന്നു. പിതാവ് എന്നെ സ്നേഹിച്ചപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കുവിന്‍. എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് ഞാന്‍ അവിടത്തെ സ്നേഹത്തില്‍ നിലനില്ക്കുന്നപോലെ, എന്‍റെ കല്പനകള്‍ പാലിച്ചാല്‍ നിങ്ങളും എന്‍റെ സ്നേഹത്തില്‍ നിലനില്ക്കും.


Back to Top

Never miss an update from Syro-Malabar Church