Daily Readings for Sunday August 19,2018

January 2018
S M T W T F S
 123456
78910111213
14151617181920
21222324252627
28293031   
<< Dec   Feb > >>

Reading 1, ലേവി 19:15-18 : നീതി പ്രവർത്തിക്കുക

 അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്ത നോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതി പൂര്‍വം വിധിക്കണം.  ഏഷണി പറ ഞ്ഞു നടക്കുകയോ അയല്‍ക്കാ രന്‍െറ ജീവനെ അപകടത്തിലാക്കു കയോ അരുത്. ഞാനാണ് കര്‍ ത്താവ്. സഹോദരനെ ഹൃദയം കൊണ്ട് വെറുക്കരുത്. അയല്‍ക്കാ രനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും. നിന്‍െറ ജനത്തോടു പകയോ പ്രതി കാരമോ പാടില്ല. നിന്നെപ്പോലെ തന്നെ നിന്‍െറ അയല്‍ക്കാരനെയും സ്നേഹിക്കുക. ഞാനാണ് കര്‍ ത്താവ്.


Reading 2, ഇശാ 33:1-15 : അനുതപിച്ചു തിരിച്ചു വരിക

 നശിപ്പിക്കപ്പെടാതിരിക്കേ മറ്റുള്ളവരെ നശിപ്പിക്കുകയും വഞ്ചിക്കപ്പെടാതിരിക്കേ വഞ്ചിക്കു കയും ചെയ്തവനേ, നിനക്കു ദുരിതം! നീ നശിപ്പിച്ചുകഴിയുമ്പോള്‍ നിന്‍െറ നാശം സംഭവിക്കും; നിന്‍െറ വഞ്ചന തീരുമ്പോള്‍ നീ വഞ്ചിക്ക പ്പെടും. കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്ക ണമേ! ഇടിമുഴക്കംപോലുള്ള നാദത്തില്‍ ജനതകള്‍ ഓടുന്നു. അങ്ങ് എഴുന്നേല്‍ക്കുമ്പോള്‍ ജനത കള്‍ ചിതറിപ്പോകും. കമ്പിളിപ്പുഴു തിന്നു കൂട്ടുന്നതുപോലെ കൊള്ള മുതല്‍ വാരിക്കൂട്ടും. വെട്ടുകിളികളെ പ്പോലെ അവര്‍ അതിന്‍മേല്‍ ചാടി വീഴും. കര്‍ത്താവ് പുകഴ്ത്ത പ്പെടുന്നു; അവിടുന്ന് ഉന്നതത്തില്‍ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധര്‍മനിഷ്ഠയും കൊണ്ടു നിറയ്ക്കും. അവിടുന്നാണ് നിന്‍െറ ആയുസ്സിന്‍െറ ഉറപ്പ്. രക്ഷയു ടെയും ജ്ഞാനത്തിന്‍െറയും അറിവി ന്‍െറയും സമൃദ്ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പ ത്ത് ദൈവഭക്തിയാണ്. അതാ, വീരന്‍മാര്‍ പുറത്തുനിന്നു നിലവിളി ക്കുന്നു; സമാധാനദൂതന്‍മാര്‍ കയ്പോടെ കരയുന്നു. രാജവീ ഥികള്‍ ശൂന്യമായിക്കിടക്കുന്നു; പഥികന്‍ അതിലേ നടക്കുന്നില്ല. ഉടമ്പടികള്‍ ലംഘിക്കപ്പെടുന്നു; സാക്ഷികള്‍ വെറുക്കപ്പെടുന്നു; മനുഷ്യനെക്കുറിച്ചു യാതൊരു പരിഗണനയും ഇല്ലാതായിരിക്കുന്നു. ദേശം ദുഃഖിച്ചു കരയുന്നു; ലബ നോന്‍ ലജ്ജയാല്‍ തളരുന്നു. ഷാരോന്‍ മരുഭൂമി പോലെയായി; ബാഷാനും കാര്‍മെലും തങ്ങളുടെ ഇല കൊഴിക്കുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കും; ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തും; ഇപ്പോള്‍ എനിക്കു പുകഴ്ച ലഭിക്കും. നീ പതിരിനെ ഗര്‍ഭംധരിച്ചു വൈക്കോലിനെ പ്രസ വിക്കും. നിന്‍െറ നിശ്വാസം നിന്നെ ത്തന്നെ ദഹിപ്പിക്കുന്ന അഗ്നിയായി രിക്കും. ജനതകളെ കുമ്മായം പോലെ നീറ്റും; അവര്‍ വെട്ടി അഗ്നി യിലിടുന്ന മുള്ളുപോലെയാകും. വിദൂരസ്ഥരേ, ഞാന്‍ എന്താണ് പ്രവര്‍ത്തിച്ചതെന്നു ശ്രവിക്കുവിന്‍. സമീപസ്ഥരേ, എന്‍െറ ശക്തി അറിഞ്ഞുകൊള്ളുവിന്‍. സീയോ നിലെ പാപികള്‍ പരിഭ്രാന്തരായി രിക്കുന്നു. അധര്‍മികളെ വിറയല്‍ ഗ്രസിച്ചിരിക്കുന്നു. നമ്മിലാര്‍ക്കു ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം വസിക്കാനാവും? നിത്യജ്വാലയില്‍ നമ്മില്‍ ആര്‍ക്കു ജീവിക്കാന്‍ കഴിയും? നീതിയുടെ മാര്‍ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കു കയും ചെയ്യുന്നവന്‍, മര്‍ദനം വഴിയു ള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂ ലി വാങ്ങാതിരിക്കാന്‍ കൈ കുട യുന്നവന്‍, രക്തച്ചൊരിച്ചിലിനെപ്പറ്റി കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തുന്നവന്‍, തിന്‍മ ദര്‍ശിക്കാ തിരിക്കാന്‍ കണ്ണുകളടയ്ക്കുന്നവന്‍ - അവന്‍ ഉന്നതങ്ങളില്‍ വസിക്കും.


Reading 3, 1 തേസ് 2:14-20 : മിശിഹായുടെ സഹനത്തിൽ ഭാഗഭാഗിത്വം

 സഹോദരരേ, നിങ്ങള്‍ യൂദയായില്‍ ഈശോമിശിഹായുടെ നാമത്തിലുള്ള ദൈവത്തിന്‍റെ സഭകളെ  അനുകരിക്കുന്നവരായിത്തീര്‍ന്നു. എങ്ങനെയെന്നാല്‍, യഹൂദരില്‍നിന്ന് അവര്‍ സഹിച്ചവ സ്വന്തം നാട്ടുകാരില്‍നിന്ന് നിങ്ങളും സഹിച്ചു. യഹൂദര്‍ കര്‍ത്താവായ ഈശോയെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ പുറംതള്ളി. അവര്‍ ദൈവത്തെ അപ്രീതിപ്പെടുത്തുകയും എല്ലാ മനുഷ്യരെയും എതിര്‍ക്കുകയും ചെ യ്തു. ജനതകള്‍ രക്ഷപ്പെടാതിരിക്കുന്നതിന് അവരോടു പ്രസംഗിക്കുന്നതില്‍നിന്ന് ഞങ്ങളെ തടസ്സപ്പെടുത്തുകയും അങ്ങനെ, അവര്‍ തങ്ങളുടെ പാപങ്ങളുടെ അളവ് സദാ പൂര്‍ത്തിയാക്കുകയും ചെയ്തു. അവസാനം ദൈവക്രോധം അവരുടെമേല്‍ നിപതിച്ചിരിക്കുന്നു. സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്ക് ഞങ്ങള്‍ നി ങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, ആകാംക്ഷാപൂര്‍വം നിങ്ങളെ മുഖാമുഖം വീണ്ടും കാണാന്‍ ഞങ്ങള്‍ അതീവ താത്പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. അതിനാല്‍, നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു; പ്രത്യേകിച്ച്, പൗലോസായ ഞാന്‍ പല പ്രാവശ്യം. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്സപ്പെടുത്തി. കര്‍ത്താവായ ഈശോ യുടെ പ്രത്യാഗമനത്തില്‍ അവിടത്തെ സന്നിധിയില്‍ ഞങ്ങളുടെ പ്രത്യാശയും സന്തോഷവും അഭിമാനത്തിന്‍റെ കിരീടവും എന്താണ്? അതു നിങ്ങള്‍തന്നെയല്ലേ? എന്തെന്നാല്‍, നിങ്ങളാണ് ഞങ്ങളുടെ മഹത്ത്വവും സന്തോഷവും.


Gospel, ലൂക്ക 18:1-8 : ന്യായാധിപനും വിധവയും

 ഭഗ്നാശരാകാതെ  എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ ഈശോ അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും  ഉണ്ടായിരുന്നു.  അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ആത്മഗതം ചെയ്തു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട്, ഇനി വന്ന് എന്നെ അസഹ്യപ്പെടുത്താതിരിക്കാന്‍, ഞാനവള്‍ക്കു നീതി നടത്തിക്കൊടുക്കും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കാതിരിക്കുമോ?  അവിടന്ന് അതിന് കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?


Back to Top

Never miss an update from Syro-Malabar Church