Daily Readings for Sunday September 23,2018

June 2017
S M T W T F S
    123
45678910
11121314151617
18192021222324
252627282930 
<< May   Jul > >>

Reading 1, നിയ 9:1-6 : വിജയം ദൈവദാനം

 ഇസ്രായേലേ, കേട്ടാലും: നിങ്ങള്‍ ഇന്നു ജോര്‍ദാന്‍ കടന്ന് നിങ്ങളെക്കാള്‍ വലുതും ശക്തവു മായ ജനതകളെയും ആകാശ ത്തോളം ഉയര്‍ന്ന കോട്ടകളാല്‍ വലയം ചെയ്യപ്പെട്ട വിശാലമായ പട്ടണങ്ങളെയും കൈവശപ്പെടു ത്താന്‍ പോവുകയാണ്.  ഉയരമേറിയ വരും വലിയവരുമായ ആ ജനതകള്‍ നിങ്ങള്‍ അറിയുന്ന അനാക്കിമു കളാണ്. അനാക്കിമിന്‍െറ മക്കളുടെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും എന്ന് ആരെപ്പറ്റി നിങ്ങള്‍ പറഞ്ഞു കേട്ടിരുന്നുവോ അവരാ ണിത്. നിങ്ങളുടെ ദൈവമായ കര്‍ ത്താവാണ് ദഹിപ്പിക്കുന്ന അഗ്നിയായി നിങ്ങളുടെ മുന്‍പില്‍ പോകു ന്നതെന്ന് ഇന്നു നിങ്ങള്‍ മനസ്സി ലാക്കണം. അവരെ പുറത്താക്കു കയും നശിപ്പിക്കുകയും ചെയ്യാന്‍ നിങ്ങള്‍ മുന്നേറുമ്പോള്‍ കര്‍ത്താവു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ അവരെ തോല്‍പിക്കുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കം ചെയ്തു കഴിയുമ്പോള്‍ എന്‍െറ നീതി നിമി ത്തമാണു കര്‍ത്താവ് ഈ സ്ഥലം അവകാശമാക്കാന്‍ എന്നെ കൊണ്ടു വന്നതെന്നു നിങ്ങള്‍ ഹൃദയത്തില്‍ പറയരുത്. ഈ ജനതകളുടെ ദുഷ്ടത നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുന്‍പില്‍നിന്നു നീക്കിക്കളയുന്നത്. നിങ്ങളുടെ നീതിയോ ഹൃദയപരമാര്‍ഥതയോ നിമിത്തമല്ല നിങ്ങള്‍ അവരുടെ രാജ്യം കൈവശമാക്കാന്‍ പോകു ന്നത്; ആ ജനതകളുടെ ദുഷ്ടതനിമി ത്തവും, നിങ്ങളുടെ പിതാക്കന്‍മാ രായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കര്‍ത്താ വു ചെയ്ത വാഗ്ദാനം നിറവേറ്റുന്ന തിനുവേണ്ടിയും ആണ് അവരെ അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്നു നീക്കിക്കളയുന്നത്. നിങ്ങ ളുടെ ദൈവമായ കര്‍ത്താവു നിങ്ങ ളുടെ നീതി നിമിത്തമല്ല, ഈ നല്ല ദേശം നിങ്ങള്‍ക്ക് അവകാശമായി ത്തരുന്നതെന്നു മനസ്സിലാക്കി ക്കൊള്ളുവിന്‍. എന്തെന്നാല്‍, നി ങ്ങള്‍ ദുശ്ശാഠ്യക്കാരായ ജനമാണ്.


Reading 2, ഇശാ 25:1-8 : അഭയവും കോട്ടയും ആയ കർത്താവു

  കര്‍ത്താവേ, അങ്ങാണ് എന്‍െറ ദൈവം; ഞാന്‍ അങ്ങയെ പുകഴ്ത്തു കയും അങ്ങയുടെ നാമത്തെ സ്തു തിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്തവും സത്യ സന്ധവുമായ വന്‍കാര്യങ്ങള്‍ അങ്ങ് നിറവേറ്റിയിരിക്കുന്നു. അങ്ങ് നഗരത്തെ കല്‍ക്കൂമ്പാരമാക്കി, സുരക്ഷിത നഗരത്തെ ശൂന്യ മാക്കി, വിദേശികളുടെ കോട്ടകള്‍ നഗരമല്ലാതായി. അത് ഇനിമേല്‍ പണിതുയര്‍ത്തുകയില്ല. അതിനാല്‍, പ്രബലജനതകള്‍ അങ്ങയെ മഹത്വ പ്പെടുത്തും; നിര്‍ദയരായ ജനതക ളുടെ നഗരങ്ങള്‍ അങ്ങയെ ഭയപ്പെ ടും. അങ്ങ് പാവപ്പെട്ടവര്‍ക്കു കോട്ടയും ദരിദ്രന്‍െറ കഷ്ടതകളില്‍ അവന് ഉറപ്പുള്ള അഭയവും ആണ്. കൊടുങ്കാററില്‍ ശക്തിദുര്‍ഗവും കൊടുംവെയിലില്‍ തണലും. നീചന്‍ കോട്ടയ്ക്കെതിരേ ചീറിയടിക്കുന്ന കൊടുങ്കാറ്റു പോലെയാണ്. മണ ലാരണ്യത്തിലെ ഉഷ്ണക്കാറ്റുപോ ലെ, വിദേശികളുടെ ആക്രോശം അങ്ങ് അടക്കുന്നു. മേഘത്തിന്‍െറ തണല്‍ വെയില്‍ മറയ്ക്കുന്നതു പോലെ ക്രൂരന്‍മാരുടെ വിജയഗാനം അങ്ങ് ഇല്ലാതാക്കുന്നു. ഈ പര്‍വ തത്തില്‍ സര്‍വ ജനതകള്‍ക്കും വേണ്ടി സൈന്യങ്ങളുടെ കര്‍ത്താവ് ഒരു വിരുന്നൊരുക്കും- മജ്ജയും കൊഴുപ്പുമുറ്റിയ വിഭവങ്ങളും മേല്‍ത്തരം വീഞ്ഞുമുള്ള വിരുന്ന്. സര്‍വജനതകളെയും മറച്ചിരിക്കുന്ന ആവരണം - ജനതകളുടെമേല്‍ വിരിച്ചിരിക്കുന്ന മൂടുപടം - ഈ പര്‍വതത്തില്‍വച്ച് അവിടുന്ന് നീക്കി ക്കളയും. അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകല രുടെയും കണ്ണീര്‍ അവിടുന്ന് തുടച്ചു മാറ്റും; തന്‍െറ ജനത്തിന്‍െറ അവ മാനം ഭൂമിയില്‍ എല്ലായിടത്തും നിന്ന് അവിടുന്ന് നീക്കിക്കളയും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തി രിക്കുന്നത്


Reading 3, ഫിലി 3:1-11 : എനിക്ക് ലാഭമായിരുന്നതെല്ലാം മിശിഹായെ പ്രതി നഷ്ടമാക്കി

 ഇനിയും, എന്‍റെ സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടും എഴുതുന്നത് എന്നെ അലോസരപ്പെടുത്തുന്നില്ല. നിങ്ങള്‍ക്ക് അതു സുരക്ഷിതത്വമേകും. നായ്ക്കളെയും തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരെയും അംഗവിച്ഛേദം നടത്തുന്നവരെയും സൂക്ഷിച്ചുകൊള്ളുവിന്‍. നമ്മളാണ് യഥാര്‍ത്ഥ പരിച്ഛേദിതര്‍ - ദൈവത്തെ ആത്മാവില്‍ ആരാധിക്കുകയും ഈശോമിശിഹായില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍. എന്നാല്‍, എനിക്കു ശരീരത്തിലും ശരണം വയ്ക്കാന്‍ കഴിയും. ശരീരത്തില്‍ ശരണം വയ്ക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ എനിക്ക് അവനെക്കാള്‍ കൂടുതല്‍ കഴിയും. കാരണം, എട്ടാംദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍ വംശത്തിലും ബെഞ്ചമിന്‍ ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനിച്ച ഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍.  തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവന്‍;  നീതിയുടെ കാര്യത്തില്‍ നിയമത്തിന്‍റെ മുമ്പില്‍ കുറ്റമറ്റവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം മിശിഹായെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല,  എന്‍റെ കര്‍ത്താവായ ഈശോമിശിഹായെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് മിശിഹായെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന  നീതിയല്ല ഉള്ളത്; പിന്നെയോ, മിശിഹായിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസം ആസ്പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി. അത്, അവനെയും അവന്‍റെ ഉത്ഥാനത്തിന്‍റെ ശക്തിയെയും അവന്‍റെ സഹനത്തിന്‍റെ കൂട്ടായ്മയെയും അനുഭവിച്ചറിഞ്ഞ് അവന്‍റെ മരണത്തോട് അനുരൂപപ്പെടുന്നതിനു വേണ്ടിയാണ്. അങ്ങനെ, മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പു പ്രാപിക്കാനാവും.


Gospel, മത്ത 17:14-21 : വിശ്വസിക്കുന്നവനു സർവ്വതും സാധ്യം

അവര്‍ ജനക്കൂട്ടത്തിന്‍റെ അടു ത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നു വന്ന്  ഈശോയുടെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ടു പറഞ്ഞു: കര്‍ ത്താവേ, എന്‍റെ പുത്രനില്‍ കനി യണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. കാരണം, പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്‍റെ ശിഷ്യന്‍ മാരുടെ അടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഈശോ പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്ര നാള്‍ ഞാന്‍ നിങ്ങളെ സഹിക്കണം! അവ നെ ഇവിടെ എന്‍റെ അടുത്തു കൊ ണ്ടുവരുക. ഈശോ അതിനെ ശാസിച്ചു. പിശാച് അവനെ വിട്ടു പോയി. തത്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു. അനന്തരം, ശിഷ്യന്‍മാര്‍ മാത്രമായി ഈശോയെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതി നെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു  കഴിയാതെ പോയത്? ഈശോ പറ ഞ്ഞു: നിങ്ങളുടെ അല്പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെ ങ്കില്‍ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്ഥലത്തേക്കു നീങ്ങു ക എന്നു പറഞ്ഞാല്‍ അതു നീങ്ങിപ്പോകും. നിങ്ങള്‍ക്ക് ഒന്നുംതന്നെ അസാധ്യമായിരിക്കുകയില്ല.

അവര്‍ ഗലീലിയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഈശോ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെടാന്‍ പോകു ന്നു. അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്ക പ്പെടും. അപ്പോള്‍ അവര്‍ അതീവം ദുഃഖി തരായിത്തീര്‍ന്നു.ڔഅവര്‍ കഫര്‍ണാമി ലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്‍റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു  നികുതി കൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയ പ്പോള്‍ ഈശോ ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍നിന്നാണ് ചുങ്ക മോ നികുതിയോ പിരിക്കുന്നത്? തങ്ങ ളുടെ പുത്രന്‍മാരില്‍നിന്നോ  അന്യരില്‍ നിന്നോ? പത്രോസ് മറുപടി പറഞ്ഞു: അന്യരില്‍നിന്ന്.  ഈശോ തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ ഒഴിവു ലഭിച്ചവരാണല്ലോ. എങ്കിലും, അവര്‍ക്ക് ഇടര്‍ച്ച നല്കാതിരിക്കാന്‍ നീ കടലില്‍ പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്സ്യ ത്തിന്‍റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക.ڔ

 


Back to Top

Never miss an update from Syro-Malabar Church