Daily Readings for Sunday November 18,2018

Reading 1, സംഖ്യ 9:15-18 : ദൈവ മഹത്വം നിറഞ്ഞു നിൽക്കുന്ന സാക്ഷ്യകൂടാരം

 സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചു കൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു. നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നി രൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. മേഘം കൂടാരത്തില്‍ നിന്ന് ഉയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയ മടിക്കും. കര്‍ത്താവിന്‍െറ കല്‍പന യനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പന പോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചല മായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചു കൂട്ടി.


Reading 2, ഏശയ്യാ 54:1-10 : പുതിയ ജെറുസലേമിനെ കുറിച്ചുള്ള സദ്വാർത്ത

 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദ ത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃ മതികളുടെ മക്കളെക്കാള്‍ അധികം. നിന്‍െറ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരി ക്കുക; കയറുകള്‍ ആവുന്നത്ര അയ ച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കു കയും ചെയ്യുക. നീ ഇരുവശത്തേ ക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്‍െറ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും. ഭയപ്പെടേണ്ടാ, നീ ലജ്ജിത യാവുകയില്ല; നീ അപമാനിതയു മാവുകയില്ല. നിന്‍െറ യൗവന ത്തിലെ അപകീര്‍ത്തി നീ വിസ്മ രിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല. നിന്‍െറ സ്രഷ്ടാവാണു നിന്‍െറ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എ ന്നാണ് അവിടുത്തെ നാമം. ഇസ്രായേ ലിന്‍െറ പരിശുദ്ധനാണ് നിന്‍െറ വിമോചകന്‍. ഭൂമി മുഴുവന്‍െറയും ദൈവം എന്ന് അവിടുന്ന് വിളിക്ക പ്പെടുന്നു. പരിത്യക്തയായ, യൗവന ത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്ത ഹൃദയ യായ നിന്നെ കര്‍ത്താവ് തിരിച്ചു വിളിക്കുന്നു എന്ന് നിന്‍െറ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേര ത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. കോപാധിക്യ ത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്‍െറ മുഖം നിന്നില്‍നിന്നു മറച്ചു വച്ചു; എന്നാല്‍ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്‍െറ വിമോചകനായ കര്‍ത്താവ് അരുളി ച്ചെയ്യുന്നു. നോഹയുടെ കാലം പോലെയാണ് ഇത് എനിക്ക്. അവന്‍െറ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതു പോലെ, നിന്നോട് ഒരിക്കലും കോപി ക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നിന്നോടു കരുണ യുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എ ന്നാല്‍, എന്‍െറ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.


Reading 3, ഹെബ്രാ 9:5-15 : എന്നേയ്ക്കുമായി ശ്രീകോവിലിൽ പ്രവേശിച്ച പുരോഹിതൻ

 അതിനുമീതേ കൃപാസനത്തിന്‍മേല്‍ നിഴല്‍വീഴ്ത്തിയിരുന്ന മഹത്ത്വത്തിന്‍െറ കെരൂബുകള്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ വിവരിക്കുന്നില്ല. ഇവ ഇപ്രകാരം സജ്ജീകരിച്ചശേഷം, പുരോഹിതര്‍ എല്ലാക്കാ ലത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ച് ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍ മാത്രം തനിക്കുവേണ്ടിയും അജ്ഞതയാല്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് ജനത്തിനുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ആദ്യകൂടാരത്തിനു നിലനി ല്പ് ഉണ്ടായിരിക്കേ, അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് പരിശുദ്ധാത്മാവവ്യക്തമാക്കുന്നു. അര്‍പ്പകന്‍റെ അന്തഃകരണം തികവുറ്റതാക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളും അര്‍പ്പിക്കുന്ന ഈ കാലത്തി ന്‍റെ സാദൃശ്യമാണത്. പുതിയക്രമം നിലവില്‍ വരുന്നതുവരെ, ഭക്ഷണപാനീയങ്ങള്‍, പലവിധ ക്ഷാളനങ്ങള്‍, ശാരീരിക വിധികള്‍ എന്നിവയെപ്പറ്റി മാത്രം ഇവ പ്രതിപാദിക്കുന്നു. എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാന പുരോഹിതനായി വന്ന മിശിഹാ, കൂടുതല്‍  വലുതും പൂര്‍ണവും ഹസ്തനിര്‍മ്മിതമല്ലാത്തതുമായ - അതായത്, ഈ സൃഷ്ടിയുടേതല്ലാത്ത - കൂടാരത്തിലൂടെ കോലാടുകളുടെയോ കാളക്കുട്ടികളുടെയോ അല്ലാതെ, സ്വന്തം രക്തത്തിലൂടെ നിത്യരക്ഷ ഉറപ്പാക്കിക്കൊണ്ട് ഒരിക്കല്‍മാത്രം എന്നേക്കുമായി അതിവിശുദ്ധസ്ഥലത്തേ ക്കു പ്രവേശിച്ചു. കാരണം, കോലാടുകളുടെയും കാളക്കുട്ടികളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്‍റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. അങ്ങനെയെങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച മിശിഹായുടെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവപ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശു ദ്ധീകരിക്കുകയില്ല! ഇതുകൊണ്ട്, വിളിക്കപ്പെട്ടവര്‍ നിത്യാവകാശത്തിന്‍റെ വാഗ്ദാനം പ്രാപിക്കുന്നതിന്, ആദ്യത്തെ ഉടമ്പടിക്കു കീഴിലെ ലംഘനങ്ങളില്‍നിന്നുള്ള മോചനത്തിനായി നടന്ന മരണത്തിലൂടെ അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി.


Gospel, യോഹ 2:13-22 : ഈശോയുടെ ശരീരം യഥാർത്ഥ ദൈവാലയം

 യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ ഈശോ ജറുസലേമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ ചരടുകൊണ്ട് ചാട്ടയുണ്ടാക്കി അവയെയെല്ലാം, ആടുകളെയും കാളകളെയും, ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകള്‍ വില്ക്കുന്നവരോട് അവന്‍ പറഞ്ഞു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്‍റെ പിതാവിന്‍റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടത്തെ ഭവന ത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്‍റെ ശിഷ്യന്‍മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടു ചോദിച്ചു: ഇവ ചെയ്യുന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുന്നത്? ഈശോ മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. അപ്പോള്‍ യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയാന്‍ നാല്പത്താറു സംവത്സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്‍റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്‍റെ ശി ഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍ക്കുകയും അങ്ങനെ, ലിഖിതവും ഈശോ പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.


Back to Top

Never miss an update from Syro-Malabar Church