Daily Readings for Tuesday May 22,2018

February 2017
S M T W T F S
   1234
567891011
12131415161718
19202122232425
262728    
<< Jan   Mar > >>

Reading 3, 2 തെസ 1: 3-12 : പ്രശംസ, പ്രാര്‍ഥന

നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടെയും പരസ്പരസ്നേഹം വര്‍ധിച്ചുവരുകയും ചെയ്യുന്നതിനാല്‍, സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന് സമുചിതമായി നന്ദി പറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍ക്കുള്ള സഹനശീലവും വിശ്വാസവും നിമി ത്തം ദൈവത്തിന്‍റെ സഭകളില്‍വച്ച് നിങ്ങളെക്കുറിച്ച് ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്. ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; അതിന് നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്‍റെ നീതിവിധിയുടെ തെളിവാണിത്. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ ക്ക് യാതനകള്‍ തിരിച്ചുനല്കുക ദൈവനീതിയാണ്. കര്‍ത്താവായ ഈശോ തന്‍റെ ശക്തരായ ദൂതന്‍മാരോടുകൂടെ അഗ്നിജ്വാലകളുടെ മധ്യേ സ്വര്‍ഗത്തില്‍നിന്നു പ്രത്യക്ഷപ്പെടുമ്പോള്‍ യാതനകള്‍ക്കിരയായ നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ഇതുവഴി സമാശ്വാസം നല്കും. അപ്പോള്‍ അവന്‍, ദൈവത്തെ അറിയാത്തവര്‍ ക്കും നമ്മുടെ കര്‍ത്താവായ ഈശോ യുടെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും ശിക്ഷ നല്കും. അവര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും അവന്‍റെ ശക്തിയുടെ മഹത്ത്വത്തില്‍നിന്നുമകന്ന് നിത്യനാശം ശിക്ഷയായനുഭവിക്കും. കര്‍ത്താവ് തന്‍റെ വിശുദ്ധരില്‍ മഹത്ത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്കിയ സാക്ഷ്യം വിശ്വസിച്ചതിലൂടെ വിശ്വാസികളായ സകലരിലും അദ്ഭുതവിഷയമാകുന്നതിനും ആ ദിവസം കര്‍ത്താവു വരും. നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്‍റെ പ്രവൃത്തികളും തന്‍റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ, നമ്മുടെ ദൈവത്തിന്‍റെയും കര്‍ത്താവായ ഈശോമിശിഹായുടെയും കൃപയ്ക്കനുസൃതം നമ്മുടെ കര്‍ത്താവായ ഈശോയുടെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്ത്വപ്പെടട്ടെ!


Gospel, മത്താ 20: 29-34 : അന്ധന്‍മാര്‍ക്കു കാഴ്ച

അവര്‍ ജറീക്കോയില്‍നിന്നു യാത്ര പുറപ്പെട്ടപ്പോള്‍ വലിയ ഒരു ജനക്കൂട്ടം ഈശോയെ അനുഗമിച്ചു. ഈശോ ആ വഴി കടന്നുപോകു ന്നെന്നു കേട്ടപ്പോള്‍, വഴിയരികി ലിരുന്ന രണ്ട് അന്ധന്‍മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, ഞങ്ങളില്‍ കനിയണമേ! എന്നാല്‍, മിണ്ടാതിരിക്കാന്‍ ജനക്കൂ ട്ടം അവരെ ശാസിച്ചു. അവരാകട്ടെ, കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന് കൂടു തല്‍ ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു. ഈശോ നിന്ന്, അവരെ വിളിച്ചുചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നാണ്   നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവര്‍  പറഞ്ഞു: കര്‍ത്താവേ, ഞങ്ങളുടെ കണ്ണുകള്‍ തുറന്നുകിട്ടണം. ഈശോ ഉള്ള ലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തത്ക്ഷണം അവര്‍ക്കു കാഴ്ച കിട്ടുകയും അവര്‍ അവനെ അനുഗമിക്കുകയും ചെയ്തു.


Back to Top

Never miss an update from Syro-Malabar Church