Daily Readings for Tuesday November 20,2018

December 2016
S M T W T F S
    123
45678910
11121314151617
18192021222324
25262728293031
<< Nov   Jan > >>

Reading 3, യൂദാ 17-25 : ദൈവസ്നേഹത്തിൽ നിങ്ങളെ കാത്തുകൊള്ളുക

 പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ ഈശോമിശിഹാ യുടെ ശ്ലീഹന്മാരാല്‍  മുന്‍കൂട്ടി പറയപ്പെട്ട വാക്കുകള്‍ ഓര്‍ക്കുവിന്‍.  അ വര്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്: തങ്ങ ളുടെ നിര്‍മതത്വത്തിന്‍റെ ജഡമോഹങ്ങളില്‍ ജീവിക്കുന്ന പരദൂഷകര്‍ അവസാന നാളുകളില്‍ വരും. ആത്മാവില്ലാത്തവരും ലൗകികരും ഭിന്നിപ്പുണ്ടാക്കുന്നവരുമാണവര്‍. എന്നാല്‍, പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്താല്‍ പരിപോഷിതരാകുവിന്‍. നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ കാരുണ്യം സ്വീകരിച്ചുകൊണ്ട് ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍. ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കുവിന്‍. അഗ്നിയില്‍ നിന്ന് പിടിച്ചുകയറ്റി രക്ഷിക്കുവിന്‍. ജഡികതയാല്‍ കളങ്കിതമായ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ  കരുണ കാണിക്കുവിന്‍. വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്‍െറ മഹത്ത്വത്തിന്‍െറ സന്നിധിയില്‍ അന്യൂനരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള, നമ്മുടെ കര്‍ത്താവായ ഈശോമിശിഹാവഴി നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്ത്വവും ശക്തിയും അധികാരവും സര്‍വകാലത്തിനു മുന്‍പും ഇപ്പോഴും എപ്പോഴും എന്നേക്കും, ആമ്മേന്‍.  


Gospel, ലൂക്കാ 8: 1-3 : ഈശോയെ അനുഗമിച്ച സ്ത്രീ

 അതിനുശേഷം  ഈശോ പ്രസംഗിക്കുകയും ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുകയും ചെയ്തുകൊണ്ട് പട്ടണങ്ങളും ഗ്രാമങ്ങളുംതോറും സഞ്ചരിക്കുകയായിരുന്നു. അവനോടു കൂടെ പന്ത്രണ്ടു പേരും ദുഷ്ടാത്മാക്കളില്‍ നിന്നും വ്യാധികളില്‍ നിന്നും സുഖമാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന  മറിയവും ഹേറോദേസിന്‍റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും മറ്റു സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ തങ്ങളുടെ സ്വത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്നു. 


Back to Top

Never miss an update from Syro-Malabar Church