Daily Readings for Tuesday April 23,2019

April 2016
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
<< Mar   May > >>

Reading 1, ഏശയ്യാ 61: 1-9 : വിമോചനത്തിന്റെ സദ്‌വാർത്ത

ദൈവമായ കര്‍ത്താവിന്‍െറ ആത്മാവ് എന്‍െറ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കു ന്നതിന് അവിടുന്ന് എന്നെ അഭി ഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധി തര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപി ക്കാനും കര്‍ത്താവിന്‍െറ കൃപാവത്സ രവും നമ്മുടെ ദൈവത്തിന്‍െറ പ്രതികാരദിനവും പ്രഘോഷി ക്കാനും വിലപിക്കുന്നവര്‍ക്കു സമാ ശ്വാസം നല്‍കാനും എന്നെ അയച്ചി രിക്കുന്നു. സീയോനില്‍ വില പിക്കുന്നവര്‍ കര്‍ത്താവ് നട്ടുപിടിപ്പിച്ച നീതിയുടെ ഓക്കുമരങ്ങള്‍ എന്ന് വിളിക്കപ്പെടാനും അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കപ്പടാനും വേണ്ടി അവര്‍ക്കു വെണ്ണീറിനു പകരം പുഷ്പമാല്യവും വിലാപ ത്തിനുപകരം ആനന്ദത്തിന്‍െറ തൈലവും തളര്‍ന്ന മനസ്സിനുപകരം സ്തുതിയുടെ മേലങ്കിയും നല്‍കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പണ്ടു നശിച്ചുപോയവ അവര്‍ വീണ്ടും നിര്‍മിക്കും; പൂര്‍വാവശി ഷ്ടങ്ങള്‍ ഉദ്ധരിക്കും; നശിപ്പിക്ക പ്പെട്ട നഗരങ്ങള്‍ പുനരുദ്ധരിക്കും; തലമുറകളായി ഉണ്ടായ വിനാശ ങ്ങള്‍ അവര്‍ പരിഹരിക്കും. വിദേശി കള്‍ നിങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയ്ക്കും; പരദേശികള്‍ നിങ്ങളുടെ ഉഴവുകാരും മുന്തിരി വെട്ടിയൊരു ക്കുന്നവരും ആകും. കര്‍ത്താവിന്‍െറ പുരോഹിതരെന്നു നിങ്ങള്‍ വിളിക്ക പ്പെടും; നമ്മുടെ ദൈവത്തിന്‍െറ ശുശ്രൂഷകരെന്നു നിങ്ങള്‍ അറിയ പ്പെടും. ജനതകളുടെ സമ്പത്ത് നിങ്ങളനുഭവിക്കും. അവരുടെ ധനം കൈവശപ്പെടുത്തി നിങ്ങള്‍ അഭിമാ നിക്കും. ലജ്ജിതരായിരുന്നതിനു പകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങ ളുടെ ആനന്ദം നിത്യമായിരിക്കും. കാരണം, കര്‍ത്താവായ ഞാന്‍ നീതി ഇഷ്ടപ്പെടുന്നു. കൊള്ളയും തിന്‍ മയും ഞാന്‍ വെറുക്കുന്നു. വിശ്വസ് തതയോടെ അവര്‍ക്കു ഞാന്‍ പ്രതിഫലം നല്‍കും. അവരുമായി ഞാന്‍ നിത്യമായ ഒരു ഉടമ്പടി ഉണ്ടാക്കും. അവരുടെ പിന്‍തലമുറ ജനതകളുടെയിടയിലും സന്തതി രാജ്യങ്ങള്‍ക്കിടയിലും അറിയ പ്പെടും; കര്‍ത്താവിനാല്‍ അനുഗൃഹീ തമായ ജനമെന്ന് അവരെ കാണു ന്നവര്‍ ഏറ്റുപറയും.


Reading 2, ശ്ലീഹ 2:37-47 : ആദിമക്രൈസ്‌തവസമൂഹം

പത്രോസിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി അവനോടും മറ്റ് ശ്ലീഹന്‍മാരോടും ചോദിച്ചു: സഹോദരരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ മാനസാന്തരപ്പെടുവിന്‍. നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി നിങ്ങളോരോരു ത്തരും ഈശോമിശിഹായുടെ നാമത്തില്‍ മാമ്മോദീസ സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങള്‍ ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും - നമ്മു ടെ ദൈവമായ കര്‍ത്താവ് തന്‍റെ പക്കലേക്കു വിളിക്കുന്ന ഏവര്‍ക്കും - ഉള്ളതാണ്. അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്കുകയും ഈ ദുഷിച്ചതലമുറയില്‍നിന്ന് നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് അവരെ ഉപദേശിക്കുകയും ചെയ്തു. അവന്‍റെ വചനം സ്വീകരിച്ചവര്‍ മാമ്മോദീസ സ്വീക രിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ക്കപ്പെട്ടു. അവര്‍ ശ്ലീഹന്‍മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ വിശ്വസ്തതയോടെ ഉറച്ചുനിന്നിരുന്നു. എല്ലാവരിലും ഭീതി ഉളവായി. ശ്ലീഹന്‍മാര്‍വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടി രുന്നു. വിശ്വസിച്ചവരെല്ലാം ഒരുമി ച്ചായിരുന്നു. എല്ലാം അവര്‍ക്ക് പൊതുവായിരുന്നു. അവര്‍ തങ്ങ ളുടെ വസ്തുവകകളും സ്വത്തു ക്കളും വിറ്റുകിട്ടിയത് ആവശ്യാനു സരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏകമനസ്സോടെ, അനുദിനം വിശ്വസ്തതയോടെ ദേവാലയത്തില്‍ ചെലവഴിക്കുകയും ഭവനംതോറും അപ്പംമുറിക്കുകയും ആനന്ദത്തോ ടും ഹൃദയലാളിത്യത്തോടുംകൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും ജനംമുഴുവന്‍റെ യും പ്രീതിയിലായിരിക്കുകയും ചെയ്തു. രക്ഷിക്കപ്പെടുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.


Reading 3, 1കോറി 15:12-19 (15:1-19) : മരിച്ചവരുടെ ഉത്ഥാനം

മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി മിശിഹാ പ്രഘോഷിക്കപ്പെടുന്നെങ്കില്‍, മരിച്ചവരുടെ ഉത്ഥാനമില്ലെന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ? മരിച്ചവരുടെ ഉത്ഥാ നമില്ലെങ്കില്‍ മിശിഹായും ഉയിര്‍പ്പി ക്കപ്പെട്ടിട്ടില്ല. മിശിഹാ ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രഘോഷണവും നിങ്ങളുടെ വിശ്വാസവും വ്യര്‍ഥമാണ്. മാത്രമല്ല, ദൈവത്തി ന്‍റെ കപടസാക്ഷികളായി ഞങ്ങള്‍ കാണപ്പെടും. കാരണം, മിശിഹായെ അവന്‍ ഉയിര്‍പ്പിച്ചെന്ന് ദൈവത്തെപ്പറ്റി ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി. എന്തെന്നാല്‍, വാസ്തവത്തില്‍, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍, ിശിഹാ ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. മിശി ഹാ ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണ്; നി ങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പാപങ്ങളില്‍ത്തന്നെയാണ്. മാത്രമല്ല, മിശി ഹായില്‍ നിദ്ര പ്രാപിച്ചവര്‍ നശിച്ചുപോകുകയും ചെയ്തിരിക്കുന്നു. ഈ ജീവിതത്തിനുവേണ്ടിമാത്രം മിശിഹായില്‍ നാം പ്രത്യാശ വച്ചവരാണെങ്കില്‍, നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ ദയനീയരത്രേ.


Gospel, ലൂക്കാ 24: 13-27 (24: 13-35) : എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ

ആ ദിവസംതന്നെ അവരില്‍ രണ്ടുപേര്‍ ജറുസലേമില്‍നിന്ന് അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ തമ്മില്‍ ത്തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു. അവര്‍ സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോള്‍ ഈശോതന്നെ അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു. അവന്‍ അവരോടു ചോദിച്ചു: എന്തിനെപ്പറ്റിയാണ് നിങ്ങള്‍ നടന്നുകൊണ്ട് അന്യോന്യം വാദപ്രതിവാദം ചെയ്യുന്നത്? അവര്‍ മ്ളാനവദനരായി നിന്നു. അവരില്‍ ക്ലെയോപാസ് എന്നു പേരുള്ളവന്‍ അവനോടു ചോദിച്ചു: ഈ ദിവസങ്ങളില്‍ ജറുസലേമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ? അവന്‍ അവരോടു ചോദിച്ചു: ഏതു കാര്യങ്ങള്‍? അവര്‍ അവനോടു പറഞ്ഞു: നസറായനായ ഈശോയെ ക്കുറിച്ചുതന്നെ. അവന്‍ ദൈവത്തിന്‍റെയും ജനം മുഴുവന്‍റെയും മുമ്പില്‍ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പ്രധാന പുരോഹിതന്‍മാരും ഭരണാധിപന്‍മാരും അവനെ മരണവിധിക്ക് ഏല്പിച്ചുകൊടുക്കുകയും അവര്‍ അവനെ ക്രൂശിക്കുകയും ചെയ്തു. ഇവന്‍ ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവന്‍ എന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതിനൊക്കെ പുറമേ, ഇവയെല്ലാം സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകള്‍ ഞങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്തു. ഇന്നു രാവിലേ അവര്‍ കല്ലറയിങ്കല്‍ പോയിരുന്നു. എന്നാല്‍, അവന്‍റെ ശരീരം അവര്‍ അവിടെ കണ്ടില്ല. അവര്‍ തിരിച്ചുവന്ന്, തങ്ങള്‍ക്കു ദൂതന്‍മാരുടെ ദര്‍ശനമുണ്ടായെന്നും അവന്‍ ജീവിച്ചിരിക്കുന്നെന്ന് അറിയിച്ചെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാല്‍, അവനെ അവര്‍ കണ്ടില്ല. അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ച വരേ, മിശിഹാ ഇതെല്ലാം സഹിച്ച് തന്‍റെ മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? അനന്തരം, മോശ മുതല്‍ എല്ലാ പ്രവാചകന്‍മാരും ലിഖിതങ്ങളിലെല്ലാം തന്നെപ്പറ്റി എഴുതിയിരുന്നവ അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.


Back to Top

Never miss an update from Syro-Malabar Church