Daily Readings for Sunday February 09,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 1, നിയ 24:14-22 (24:9-22) : ദൈവകാരുണ്യം അനുസ്മരിച്ച് കരുണ കാണിക്കുക.

14 അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന്‍ നിന്‍െറ സഹോദരനോ നിന്‍െറ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്.15 അവന്‍െറ കൂലി അന്നന്നു സൂര്യനസ്തമിക്കുന്നതിനു മുന്‍പു കൊടുക്കണം. അവന്‍ ദരിദ്രനും അതിനായി കാത്തിരിക്കുന്നവനുമാണ്. അവന്‍ നിനക്കെതിരായി കര്‍ത്താവിനോടു നിലവിളിച്ചാല്‍ നീ കുറ്റക്കാരനായിത്തീരും.16 മക്കള്‍ക്കുവേണ്ടി പിതാക്കന്‍മാരെയോ പിതാക്കന്‍മാര്‍ക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവന്‍തന്നെ അനുഭവിക്കണം.17 പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.18 നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നും നിന്‍െറ ദൈവമായ കര്‍ത്താവു നിന്നെ അവിടെനിന്നു മോചിപ്പിച്ചുവെന്നും ഓര്‍ക്കണം. അതുകൊണ്ടാണ് ഇങ്ങനെചെയ്യണമെന്നു നിന്നോടു ഞാന്‍ കല്‍പിക്കുന്നത്.19 നിന്‍െറ വയലില്‍ വിളവു കൊയ്യുമ്പോള്‍ ഒരു കറ്റ അവിടെ മറന്നിട്ടു പോന്നാല്‍ അതെ ടുക്കാന്‍ തിരിയെപ്പോകരുത്. നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ.20 ഒലിവു മരത്തിന്‍െറ ഫലംതല്ലിക്കൊഴിക്കുമ്പോള്‍ കൊമ്പുകളില്‍ ശേഷിക്കുന്നത് പറിക്കരുത്. അതു പരദേശിക്കും വിധവയ്ക്കും അനാഥനും ഉള്ളതാണ്.21 മുന്തിരിത്തോട്ടത്തിലെ പഴം ശേഖരിക്കുമ്പോള്‍ കാല പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.22 നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നോര്‍ക്കണം; അതുകൊണ്ടാണ് ഇപ്രകാരം ചെയ്യാന്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നത്.


Reading 2, ഏശ 63:7-16 : കര്‍ത്താവ് ജനത്തിന്‍റെ രക്ഷകന്‍.

7 കര്‍ത്താവ് നമുക്കു നല്‍കിയ എല്ലാറ്റിനെയും പ്രതി, തന്‍െറ കരുണയാല്‍ അവിടുന്ന് ഇസ്രായേല്‍ഭവനത്തിനു ചെയ്ത മഹാനന്‍മയെയും പ്രതി, ഞാന്‍ അവിടുത്തെ ദയാവായ്പിനൊത്ത് അവിടുത്തെ കാരുണ്യത്തെ കീര്‍ത്തിക്കും. ഞാന്‍ അവിടുത്തേക്ക് കീര്‍ത്തനങ്ങള്‍ ആലപിക്കും.8 അവിടുന്ന് അരുളിച്ചെയ്തു: തീര്‍ച്ചയായും അവര്‍ എന്‍െറ ജനമാണ്, തിന്‍മ പ്രവര്‍ത്തിക്കാത്ത പുത്രര്‍. അവിടുന്ന് അവരുടെ രക്ഷകനായി ഭവിച്ചു.9 അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല, അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്‍െറ കരുണയിലും സ്നേ ഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു.10 എന്നിട്ടും അവര്‍ എതിര്‍ത്തു; അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍, അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്നു; നേരിട്ട് അവര്‍ക്കെതിരേയുദ്ധം ചെയ്തു.11 അവര്‍ പഴയ കാലങ്ങളെ, കര്‍ത്താവിന്‍െറ ദാസനായ മോശയുടെ നാളുകളെ, അനുസ്മരിച്ചു. തന്‍െറ ആട്ടിന്‍പറ്റത്തിന്‍െറ ഇടയന്‍മാരെ കടലിലൂടെ നയിച്ചവന്‍ എവിടെ? അവരുടെ മധ്യത്തിലേക്കു തന്‍െറ പരിശുദ്ധാത്മാവിനെ അയച്ചവന്‍ എവിടെ?12 തന്‍െറ മഹത്വപൂര്‍ണമായ ഭുജബലം മോശയുടെ വലത്തുകൈയില്‍ പകരുകയും തന്‍െറ നാമം അനശ്വരമാക്കാന്‍ അവരുടെ മുന്‍പില്‍ സമുദ്രം വിഭജിക്കുകയും13 അഗാധങ്ങളിലൂടെ അവരെ നയിക്കുകയും ചെയ്തവന്‍ എവിടെ? കുതിരയെന്നപോലെ അവര്‍ മരുഭൂമിയില്‍ കാലിടറാതെ നടന്നു.14 താഴ്വരയിലേക്കിറങ്ങിച്ചെല്ലുന്ന കന്നുകാലികള്‍ക്കെന്നപോലെ, അവര്‍ക്കു കര്‍ത്താവിന്‍െറ ആത്മാവ് വിശ്ര മം നല്‍കി. ഇങ്ങനെ അങ്ങയുടെ നാമം മഹത്വപൂര്‍ണമാക്കുന്നതിന് അവിടുന്ന് തന്‍െറ ജനത്തെനയിച്ചു.15 സ്വര്‍ഗത്തില്‍ നിന്ന്, അങ്ങയുടെ വിശുദ്ധവും മഹത്വപൂര്‍ണവുമായ വാസസ്ഥലത്തുനിന്ന്, നോക്കിക്കാണുക. അങ്ങയുടെ തീക്ഷ്ണതയും ശക്തിയുമെവിടെ? അങ്ങയുടെ ഉത്കട സ്നേഹവും കൃപയും എന്നില്‍നിന്നു പിന്‍വലിച്ചിരിക്കുന്നു.16


Reading 3, ഹെബ്രാ 8:1-6 (8:19:10) : മിശിഹാ ഏകമദ്ധ്യസ്ഥന്‍ .

ഇതുവരെ പ്രതിപാദിച്ചതിന്റെ മുഖ്യപ്രമേയം ഇതാണ്: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ വിശുദ്ധവസ്തുക്കളുടെ മനുഷ്യനല്ല, കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്റെ ശുശ്രൂഷകനാണ്. എന്തെന്നാല്‍, ഓരോ പ്രധാനപുരോഹിതനും കാഴ്ചകളും ബലികളും സമര്‍പ്പിക്കാനാണ് നിയോഗിക്കപ്പെടുന്നത്. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു. അവന്‍ ഭൂമിയിലായിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്ചകള്‍ സമര്‍പ്പിക്കുന്നവര്‍ അവിടെയുള്ളതുകൊണ്ട്, പുരോഹിതനേ ആകുമായിരുന്നില്ല. സ്വര്‍ഗീയസ്ഥലത്തിന്റെ സാദൃശ്യത്തെയും ആദ്യമാതൃകയെയുമാണ് അവര്‍ ശുശ്രൂഷിക്കുന്നത്. മോശ കൂടാരം തീര്‍ക്കാ നൊരുങ്ങിയപ്പോള്‍ ദൈവം അവന് ഇപ്രകാരം മുന്നറിയിപ്പുനല്കി: പര്‍വതത്തില്‍വച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് എല്ലാം നിര്‍ മ്മിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുക. ഇപ്പോഴാകട്ടെ, മിശിഹാ കൂടുതല്‍ ശ്രേഷ്ഠമായ വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കുന്നു; അതുപോലെ, മുമ്പിലത്തേതിനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമായ ഒരു ശുശ്രൂഷയും അവന്‍ നേടിയിരിക്കുന്നു. 
ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന് ഇടമന്വേഷിക്കേണ്ടിവരുമായിരുന്നില്ല. അവിടന്ന് അവരെ കുറ്റപ്പെടുത്തിക്കൊണ്ടു പറയുന്നു: കര്‍ത്താവ് അരുള്‍ചെയ്യുന്നു, ഇതാ, ഇസ്രായേല്‍ഭവനവും യൂദാഭവനവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി പൂര്‍ത്തി യാക്കുന്ന ദിവസങ്ങള്‍ വരുന്നു. ആ ഉടമ്പടി, അവരുടെ പിതാക്കന്‍മാരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരാന്‍ ഞാന്‍ അവരെ കൈപിടിച്ചുനടത്തിയ ആ ദിവസം അവരുമായി ചെയ്ത ഉടമ്പടി പോലെയല്ല. എന്തെന്നാല്‍, കര്‍ത്താവ് അരുള്‍ചെയ്യുന്നു: അവര്‍ എന്റെ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല.  അതുകൊണ്ട് ഞാനും അവരെ ഗൗനിച്ചില്ല. കര്‍ത്താവ് അരുള്‍ചെയ്യുന്നു, ആ ദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്: എന്റെ നിയമങ്ങള്‍ അവരുടെ മനസ്സില്‍ ഞാന്‍ കൊണ്ടുവരും. അവരുടെ ഹൃദയത്തില്‍ ഞാന്‍അവ ആലേഖനം ചെയ്യും.  ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും; അവര്‍ എനിക്കു ജനവും. ആരും തന്റെ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരില്‍ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയവന്‍വരെ എല്ലാവരും എന്നെ അറിയും. കാരണം, അവരുടെ അകൃത്യങ്ങളില്‍ ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. പുതിയത് എന്നു പറയുന്നതിലൂടെ, ആദ്യത്തേത് അവന്‍ കാലഹരണപ്പെടുത്തിയിരിക്കുന്നു. കാലഹരണപ്പെട്ടതും പഴക്കംചെന്നതുമാകട്ടെ, നാശോന്മുഖമാണല്ലോ.
എന്തെന്നാല്‍, ആദ്യത്തേതിലും ആരാധനാവിധികളും ഭൗമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവുമുണ്ടായിരുന്ന, വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്ന, ഒന്നാമത്തെ കൂടാരം സജ്ജീകരിക്കപ്പെട്ടു. രണ്ടാം തിരശീലയ്ക്കുപിന്നില്‍ അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്ന കൂടാരമുണ്ട്. സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശങ്ങളും പൊന്നുപൊതിഞ്ഞ ഉടമ്പടിപേടകവും മന്നാസൂക്ഷിച്ചിരുന്ന സ്വര്‍ണകലശവും അഹറോന്റെ തളിര്‍ത്തവടിയും ഉടമ്പടിയുടെ ഫലകങ്ങളും അതിലുണ്ടായിരുന്നു. അതിനുമീതേ കൃപാസനത്തിന്‍മേല്‍ നിഴല്‍വീഴ്ത്തിയിരുന്ന മഹത്ത്വത്തിന്റെ കെരൂബുകള്‍ഉണ്ടായിരുന്നു. അതിപ്പോള്‍ വിവരിക്കുന്നില്ല. ഇവ ഇപ്രകാരം സജ്ജീകരിച്ചശേഷം, പുരോഹിതര്‍ എല്ലാക്കാലത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ച് ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍ മാത്രം തനിക്കുവേണ്ടിയും അജ്ഞതയാല്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് ജനത്തിനുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ആദ്യകൂടാരത്തി നു നിലനില്പ് ഉണ്ടായിരിക്കേ, അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനി യും വെളിപ്പെടുത്തപ്പെട്ടിട്ടില്ലെന്ന് പരിശുദ്ധാത്മാവ് വ്യക്തമാക്കുന്നു. അര്‍പ്പകന്റെ അന്തഃകരണം തികവുറ്റതാക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളും അര്‍പ്പിക്കുന്ന ഈ കാലത്തിന്റെ സാദൃശ്യമാണത്. പുതിയക്രമം നിലവില്‍ വരുന്നതുവരെ, ഭക്ഷണപാനീയങ്ങള്‍, പലവിധ ക്ഷാളനങ്ങള്‍, ശാരീരികവിധികള്‍ എന്നിവയെപ്പറ്റി മാത്രം ഇവ പ്രതിപാദിക്കുന്നു.


Gospel, യോഹ 3:22-31 (3:22-4:3) : മിശിഹാ ഉന്നതങ്ങളില്‍നിന്നുള്ളവന്‍.

ഇതിനുശേഷം ഈശോയും ശിഷ്യന്‍മാരും യൂദയാദേശത്തേക്കു പോയി. അവിടെ അവന്‍അവരോടൊത്തു താമസിച്ച് മാമ്മോദീസ നല്കിക്കൊണ്ടിരുന്നു. സാലിമിനടു ത്തുള്ള ഏനോനില്‍വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍അവിടെ യോഹന്നാനും മാമ്മോദീസ നല്കിയിരുന്നു. ആളുകള്‍അവന്‍റെ അടുത്തുവന്ന് മാമ്മോദീസ സ്വീകരിച്ചിരുന്നു. യോഹന്നാന്‍ഇനിയും കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്നില്ല. അവന്‍റെ ശിഷ്യന്‍മാരും ഒരു യഹൂദനും തമ്മില്‍ശുദ്ധീകരണത്തെപ്പററി തര്‍ക്കമുണ്ടായി. അവര്‍യോഹന്നാനെ സമീപിച്ചുപറഞ്ഞു: ഗുരോ, ജോര്‍ദാന്‍റെ അക്കരെ നിന്നോടുകൂടെ ഉണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍, ഇതാ ഇവിടെ മാമ്മോദീസ നല്കുന്നു. എല്ലാവരും അവന്‍റെ അടുത്തേക്കു പോകുകയാണ്. യോഹന്നാന്‍പ്രതിവചിച്ചു: സ്വര്‍ഗത്തില്‍നിന്നു നല്കപ്പെടുന്നില്ലെങ്കില്‍ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍സാധിക്കുകയില്ല. ഞാന്‍മിശിഹായല്ല, പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണ് എന്ന് ഞാന്‍പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്നേഹിതന്‍, അവന്‍റെ സ്വരത്തില്‍വളരെ യധികം സന്തോഷിക്കുന്നു. അതു കൊണ്ട്, എന്‍റെ ഈ സന്തോഷം ഇപ്പോള്‍പൂര്‍ണമായിരിക്കുന്നു. അവന്‍വളരുകയും ഞാന്‍കുറയുകയും വേണം. ഉന്നതത്തില്‍നിന്നു വരുന്നവന്‍എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ഭൂമിയുടേതാണ്. അവന്‍ഭൗമികകാര്യങ്ങള്‍സംസാരിക്കുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍, ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു. ദൈവം അയച്ചവന്‍ദൈവത്തിന്‍റെ വാക്കുകള്‍സംസാരിക്കുന്നു; ദൈവം അളന്നല്ലല്ലോ ആത്മാവിനെ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്‍റെ കൈയില്‍ഏല്പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനില്‍വിശ്വസിക്കുന്നവന് നിത്യജീവന്‍ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ജീവന്‍ദര്‍ശിക്കുകയില്ല. ദൈവക്രോധം അവന്‍റെമേല്‍ഉണ്ടായിരിക്കും. യോഹന്നാനെക്കാളധികം ആളുകളെ താന്‍ശിഷ്യപ്പെടുത്തുകയും അവര്‍ക്ക് മാമ്മോദീസ നല്കുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍കേട്ടതായി കര്‍ത്താവ് അറിഞ്ഞു. വാസ്തവത്തില്‍, ശിഷ്യډാരല്ലാതെ ഈശോ നേരിട്ട് ആര്‍ക്കും മാമ്മോദീസനല്കിയിട്ടില്ല. അവന്‍യൂദയാവിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു.


Back to Top

Never miss an update from Syro-Malabar Church