Daily Readings for Saturday February 08,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1 കോറി 3:10-17 : അഗ്നിയാല് വെളിവാക്കപ്പെടുന്നു

ദൈവം എനിക്കു നല്കിയ കൃപയനുസരിച്ച്, വിദഗ്ധനായ ശി ല്പിയെപ്പോലെ ഞാന്‍ അടിസ്ഥാനമിട്ടു. മറ്റൊരുവന്‍ പണിതുയര്‍ത്തു ന്നു. ഓരോരുത്തനും എങ്ങനെയാണ് പണിതുയര്‍ത്തുന്നതെന്ന് ശ്രദ്ധിക്കട്ടെ. കാരണം, ഈശോമിശിഹാ എന്ന അടിസ്ഥാനമല്ലാതെ മറ്റൊരടിസ്ഥാന മിടാന്‍ ആര്‍ക്കും കഴിയുകയില്ല. ഈ അടിസ്ഥാനത്തിന്മേല്‍ സ്വര്‍ണമോ വെള്ളിയോ രത്‌നങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ച് ആരു പണിതാലും ഓരോരുത്തന്റെ യും പണി പരസ്യമാകും. കാരണം, ആ ദിവസം അതു വ്യക്തമാകും. എന്തെന്നാല്‍, അഗ്നിയാല്‍ അത് വെളിവാക്കപ്പെടും. ഓരോരുത്തന്റെ യും പണി എപ്രകാരമെന്ന് അഗ്നി തെളിയിക്കും. ഒരുവന്‍ ചെയ്ത പണി നിലനില്ക്കുമെങ്കില്‍, അവനു പ്രതിഫലം ലഭിക്കും. ആരുടെ പണി അ ഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടിവരും. എങ്കിലും അഗ്നിയിലൂടെന്നപോലെ അവന്‍ രക്ഷപ്രാപിക്കും. നിങ്ങള്‍ ദൈവത്തി ന്റെ ആലയമാണെന്നും ദൈവാത്മാ വ് നിങ്ങളില്‍ വസിക്കുന്നെന്നും നി ങ്ങള്‍ക്കറിയില്ലേ? ആരെങ്കിലും ദൈ വത്തിന്റെ ആലയം നശിപ്പിച്ചാല്‍, അവനെ ദൈവവും നശിപ്പിക്കും. കാരണം, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്, അതു നിങ്ങളാണ് .


Gospel, ലൂക്കാ 11:14-23 : ദൈവാത്മാവിനാലുള്ള പ്രവൃത്തികള്‍.

ഈശോ ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോള്‍ആ ഊമ സംസാരിച്ചു. ജനക്കൂട്ടം അദ്ഭുതപ്പെട്ടു. അവരില്‍ചിലര്‍പറഞ്ഞു: അവന്‍പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. വേറെ ചിലര്‍അവനെ പരീക്ഷിക്കാന്‍സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങള്‍അറിഞ്ഞുകൊണ്ട് അവന്‍പറഞ്ഞു: അന്തഃഛിദ്രമുള്ള ഓരോ രാജ്യവും വിജനമാക്കപ്പെടും; ഭവനം ഭവനത്തിേډല്‍പതിക്കും. സാത്താന്‍തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാന്‍ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ ബഹിഷ്കരിക്കുന്നു എന്നു നിങ്ങള്‍പറയുന്നു. ബേല്‍സെബൂലിനെക്കൊണ്ടാണ് ഞാന്‍പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കില്‍, നിങ്ങളുടെ പുത്രന്‍മാര്‍ആരെക്കൊണ്ടാണ് ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവര്‍നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. എന്നാല്‍, ദൈവത്തിന്‍റെ വിരല്‍കൊണ്ടാണ് ഞാന്‍പിശാചുക്കളെ ബഹിഷ്ക രിക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളില്‍വന്നുകഴിഞ്ഞിരിക്കുന്നു. ശക്തന്‍ആയുധധാരിയായി തന്‍റെ കൊട്ടാരത്തിനു കാവല്‍നില്ക്കുമ്പോള്‍അവനുള്ളവയെല്ലാം സുരക്ഷിതമാണ്. എന്നാല്‍, കൂടുതല്‍ശക്തനായ ഒരുവന്‍അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാല്‍അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റേയാള്‍അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതറിച്ചു കളയുന്നു.


Back to Top

Never miss an update from Syro-Malabar Church