Daily Readings for Friday February 07,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 1, 1 സാമു 22:11-21(22:6-21) : സത്യത്തെപ്രതി പീഡ സഹിക്കുന്ന പുരോഹിതന്‍

11 രാജാവ് അഹിത്തൂബിന്‍െറ മകനും പുരോഹിതനുമായ അഹിമലെക്കിനെയും അവന്‍െറ പിതൃഭവനത്തിലുള്ള എല്ലാവരെയുംനോബിലുള്ള എല്ലാ പുരോഹിതന്‍മാരെയും ആളയച്ചു വരുത്തി.12 സാവൂള്‍ പറഞ്ഞു: അഹിത്തൂബിന്‍െറ പുത്രാ, കേള്‍ക്കുക. പ്രഭോ, സംസാരിച്ചാലും, അവന്‍ പ്രതിവചിച്ചു.13 സാവൂള്‍ ചോദിച്ചു: നീയും ജസ്സെയുടെ മകനുംകൂടി എനിക്കെതിരായി എന്തിനു ഗൂഢാലോചന നടത്തി? നീ അവന് അപ്പവും വാളും കൊടുക്കുകയും അവനുവേണ്ടി കര്‍ത്താവിന്‍െറ ഹിതം ആരായുകയും ചെയ്തില്ലേ? അതുകൊണ്ടല്ലേ, അവന്‍ ഇന്നും എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്?14 അഹിമലെക്ക് പറഞ്ഞു: അങ്ങയുടെ സേ വകന്‍മാരില്‍ ദാവീദിനോളം വിശ്വസ്തനായി വേറെയാരുണ്ട്? അവന്‍ അങ്ങയുടെ മരുമകനും അംഗരക്ഷകരുടെ അധിപനും അങ്ങയുടെ ഭവനത്തില്‍ ആദരിക്കപ്പെടുന്നവനും അല്ലേ?15 അവനുവേണ്ടി ദൈവത്തോട് ആരായുന്നത് ആദ്യമല്ല. രാജാവ് ഈ ദാസന്‍െറ യോ പിതൃഭവനത്തിന്‍െറ യോ മേല്‍ കുറ്റം ആരോപിക്കരുതേ! ഈ ദാസന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.16 രാജാവ് പറഞ്ഞു: അഹിമലെക്ക്, നീയും നിന്‍െറ കുടുംബവും മരിക്കണം.17 രാജാവ് അടുത്തുനിന്ന അംഗരക്ഷകനോട് ആജ്ഞാപിച്ചു: കര്‍ത്താവിന്‍െറ ആ പുരോഹിതന്‍മാരെ കൊന്നുകളയുക. അവരും ദാവീദിനോട് ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയത് അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ല. എന്നാല്‍ കര്‍ത്താവിന്‍െറ പുരോഹിതന്‍മാരുടെ മേല്‍ കൈവയ്ക്കാന്‍ രാജഭൃത്യന്‍മാര്‍ തയ്യാറായില്ല.18 അപ്പോള്‍ രാജാവ് ദോയെഗിനോട് കല്‍പിച്ചു: നീ ആ പുരോഹിതന്‍മാരെ കൊല്ലുക. ഏദോമ്യനായ ദോയെഗ് അതു ചെയ്തു. ചണ നൂല്‍കൊണ്ടുള്ള എഫോദ് ധരിച്ച എണ്‍പത്തഞ്ചുപേരെ അന്ന് അവന്‍ വധിച്ചു.19 ആ പുരോഹിതന്‍മാരുടെ നഗരമായ നോബ് അവന്‍ നശിപ്പിച്ചു; പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍, ശിശുക്കള്‍, കഴുതകള്‍, ആടുമാടുകള്‍ എന്നിങ്ങനെ എല്ലാറ്റിനെയും വാളിനിരയാക്കി.20 എന്നാല്‍, അഹിത്തൂബിന്‍െറ മകന്‍ അഹിമലെക്കിന്‍െറ പുത്രന്‍മാരിലൊരുവനായ അബിയാഥര്‍ രക്ഷപ്പെട്ട് ഓടി ദാവീദിന്‍െറ അടുത്തെത്തി.21


Reading 2, ശ്ലീഹ 22:22-29 (22:22-23:16) : വിശ്വാസത്തെപ്രതി ന്യായാസന സമക്ഷം

22 ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സ്വരമുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കംചെയ്യുക. അവന്‍ ജീവനോടെയിരിക്കാന്‍ പാടില്ല.23 അവര്‍ ആക്രോശിച്ചുകൊണ്ടു തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കീറുകയും അന്തരീക്ഷത്തിലേക്ക് പൂഴി വാരിയെറിയുകയും ചെയ്തു.24 അപ്പോള്‍ സഹസ്രാധിപന്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തു കുറ്റത്തിനാണ് അവര്‍ അവനെതിരായി ആക്രോശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും കല്‍പിച്ചു.25 അവര്‍ പൗലോസിനെ തോല്‍വാറുകൊണ്ടു ബന്ധിച്ചപ്പോള്‍ അടുത്തുനിന്ന ശതാധിപനോട് അവന്‍ ചോദിച്ചു: റോമാപ്പൗരനായ ഒരുവനെ വിചാരണചെയ്ത് കുറ്റംവിധിക്കാതെ ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ?26 ശതാധിപന്‍ ഇതുകേട്ടപ്പോള്‍ സഹസ്രാധിപനെ സമീപിച്ചു പറഞ്ഞു: അങ്ങ് എന്താണു ചെയ്യാനൊരുങ്ങുന്നത്? ഈ മനുഷ്യന്‍ റോമാപ്പൗരനാണല്ലോ.27 അപ്പോള്‍ സഹസ്രാധിപന്‍ വന്ന് അവനോടു ചോദിച്ചുു: പറയൂ, നീ റോമാപ്പൗരനാണോ? അതേ എന്ന് അവന്‍ മറുപടി നല്‍കി.28 സഹസ്രാധിപന്‍ പറഞ്ഞു: ഞാന്‍ ഒരു വലിയ തുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്. പൗലോസ് പറഞ്ഞു: എന്നാല്‍ ഞാന്‍ ജന്‍മനാ റോമാപ്പൗരനാണ്.29


Reading 3, 2 തിമോ 2:8-13 (2:8-19;4:1-8,14-18) : സുവിശേഷത്തെപ്രതി പീഡ സഹിക്കുന്നവര്.

എന്റെ സുവിശേഷമനുസരിച്ച്, ദാവീദിന്റെ വംശജനും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തവനുമായ ഈശോമി ശിഹായെ സ്മരിക്കുക. ഇതിനുവേ ണ്ടി ഒരു കുറ്റവാളിയെപ്പോലെ വിലങ്ങുകള്‍ക്ക് അധീനനാകുംവരെ ഞാന്‍ കഷ്ടത സഹിക്കുന്നു. എ ന്നാല്‍, ദൈവവചനം വിലങ്ങുവയ്ക്കപ്പെട്ടിട്ടില്ല. അതിനാല്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍ ഈശോമിശി ഹായില്‍ നിത്യമായ മഹത്ത്വത്തോടെയുള്ള രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസയോഗ്യമാണ്: നാം അവനോടുകൂടെ മരിച്ചിട്ടുണ്ടെങ്കില്‍ അവനോടുകൂടെ ജീവിക്കും. നാം ഉറച്ചുനില്ക്കുമെങ്കില്‍ അവനോടുകൂടെ വാഴും. നാം അവനെ നിഷേധിക്കുന്നെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായി നിലകൊള്ളും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.
ഇവ അവരെ അനുസ്മരിപ്പിക്കുക; ഒരു ഗുണവും ചെയ്യാത്തതും ശ്രോതാക്കളെ നശിപ്പിക്കുന്നതുമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. സത്യത്തിന്റെ വചനം യഥോചിതം പകര്‍ന്നുകൊടുത്തുകൊണ്ട്, ലജ്ജിക്കേണ്ടാത്ത വേലക്കാരനായി ദൈവതിരുമുമ്പില്‍ അര്‍ഹതയോടെ നില്ക്കാന്‍ ശ്രദ്ധാലുവായിരിക്കുക. ലൗകികമായ വ്യര്‍ത്ഥഭാഷണം ഒഴിവാക്കുക. കാരണം, അത് അവരെ ഭക്തിരാഹിത്യത്തിലേക്കു നയിക്കും. ഈ ഭക്തിരഹിതരുടെ സംസാരം ശരീരം കാര്‍ന്നുതിന്നുന്ന വ്രണംപോലെ പടര്‍ന്നുപിടിക്കും. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഹ്യുമനേയോസും ഫിലേത്തോസും. ഉത്ഥാനം സംഭവിച്ചുകഴി ഞ്ഞു എന്നുപറഞ്ഞുകൊണ്ട് അവര്‍ സത്യത്തില്‍നിന്നു വ്യതിചലിച്ചു. ചിലരുടെ വിശ്വാസം അവര്‍ തകിടം മറിക്കുകയും ചെയ്യുന്നു. എന്നാല്‍, ദൈവ ത്തിന്റെ ഉറപ്പുള്ള അടിത്തറ ഇളകാതെ നില്ക്കുന്നു. അതില്‍ ഇങ്ങനെ മുദ്രിതമായിരിക്കുന്നു: കര്‍ത്താവ് തനിക്കു സ്വന്തമായവരെ അറിയുന്നു. കര്‍ത്താവിന്റെ നാമം വിളിക്കുന്നവരെല്ലാം അനീതിയി ല്‍നിന്ന് ഒഴിഞ്ഞു നില്ക്കട്ടെ. ദൈവത്തിന്റെ മുമ്പാകെയും ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന ഈശോമിശിഹായുടെ മുമ്പാകെയും അവന്റെ പ്രത്യക്ഷീകരണത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രഘോഷിക്കുക; നല്ല സമയത്തും അല്ലാ ത്ത സമയത്തും ഒരുങ്ങിയിരിക്കുക. മറ്റുള്ളവരെ ബോധ്യപ്പെടുത്തുക. അവരെ ശാസിക്കുക. ദീര്‍ഘക്ഷമയിലും പ്രബോധനത്തിലും പ്രോത്സാഹിപ്പിക്കുക. ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലംവരുന്നു. അവര്‍ തങ്ങളുടെ മോഹങ്ങള്‍ക്കനുസരിച്ച് കാതിന് ഇമ്പമുണ്ടാക്കുന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവര്‍ സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. നീയാകട്ടെ, എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വഹിക്കുകയും ചെയ്യുക. ഞാന്‍ ബലിയായി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്റെ വേര്‍പാടിന്റെ  സമയം സമാഗതമായി. ഞാന്‍ നന്നായി യുദ്ധം ചെയ്തു; ഓട്ടംപൂര്‍ത്തിയാക്കി; വിശ്വാസം കാത്തു. അതിനാല്‍, എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വം വിധിക്കുന്ന കര്‍ത്താവ്, ആ ദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷീകരണം സ്‌നേഹപൂര്‍വം കാത്തിരിക്കുന്ന എല്ലാവര്‍ക്കും.
ചെമ്പുപണിക്കാരനായ അലക്‌സാണ്ടര്‍ എനിക്ക് ഏറെ ദ്രോഹങ്ങള്‍ ചെയ്തു. കര്‍ത്താവ് അവന്റെ പ്രവൃത്തികള്‍ക്കു പ്രതിഫലം നല്കും. നീയും അവനെ സൂക്ഷിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകള്‍ അത്യധികം എതിര്‍ത്തവനാണ്. എന്റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തില്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. അത് അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാല്‍, കര്‍ത്താവ് എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ ജനതകളും കേള്‍ക്കത്തക്കവിധം എന്റെ പ്രഘോഷണം പൂര്‍ത്തിയാക്കുന്നതിന് അവിടന്ന് എനിക്കു ശ ക്തി നല്കി. അങ്ങനെ, ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷിക്കപ്പെട്ടു. കര്‍ത്താവ് എല്ലാ തിന്മപ്രവൃത്തികളിലും നിന്ന് എന്നെ രക്ഷിച്ച് തന്റെ രാജ്യത്തിലേക്കു കൊണ്ടുവരും. എന്നുമെന്നേക്കും അവിടത്തേക്കു മഹത്ത്വം, ആമ്മേന്‍.


Gospel, മത്താ 5:1-12 (4:23-5:19) : നീതിക്കുവേണ്ടി സഹിക്കുന്നവര്‍.

ഈശോ അവരുടെ സിനഗോഗു കളില്‍പഠിപ്പിച്ചും രാജ്യത്തിന്‍റെ സുവി ശേഷം പ്രഘോഷിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖ പ്പെടുത്തിയും ഗലീലി മുഴുവന്‍ചുറ്റി സഞ്ചരിച്ചു. അവന്‍റെ കീര്‍ത്തി സിറിയ യിലെങ്ങും വ്യാപിച്ചു. എല്ലാ രോഗിക ളെയും വിവിധ വ്യാധികളാലും വ്യഥക ളാലും അവശരായവരെയും പിശാചു ബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍എന്നിവരെയും അവര്‍അവന്‍റെ അടുത്തുകൊണ്ടുവന്നു. അവരെ അവന്‍സുഖപ്പെടുത്തി. ഗലീലി, ദക്കാപ്പോളിസ്, ജറുസലേം, യൂദയാ, ജോര്‍ദാന്‍റെ മറുകര എന്നിവിട ങ്ങളില്‍നിന്ന് വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. ജനക്കൂട്ടത്തെക്കണ്ട് ഈശോ മലയിലേക്കു കയറി. അവന്‍ഇരുന്നപ്പോള്‍ശിഷ്യډാര്‍അടു ത്തെത്തി. അവന്‍അധരം തുറന്ന് അവരെ പഠിപ്പിച്ചുതുടങ്ങി: ആത്മാ വില്‍ദരിദ്രര്‍അനുഗൃഹീതര്‍; എന്തെന്നാല്‍സ്വര്‍ഗരാജ്യം അവരു ടേതാണ്. വിലപിക്കുന്നവര്‍അനുഗൃഹീതര്‍; എന്തെന്നാല്‍അവര്‍ആശ്വ സിപ്പിക്കപ്പെടും. ശാന്തശീലര്‍അനുഗൃഹീതര്‍; എന്തെന്നാല്‍അവര്‍ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍അനുഗൃഹീതര്‍; എന്തെ ന്നാല്‍അവര്‍സംതൃപ്തരാകും. കരുണയുള്ളവര്‍അനുഗൃഹീതര്‍; എന്തെന്നാല്‍അവര്‍ക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര്‍അനുഗൃഹീതര്‍; എന്തെന്നാല്‍അവര്‍ദൈവത്തെ കാണും. സമാധാന സ്ഥാപകര്‍അനുഗൃഹീതര്‍; എന്തെ ന്നാല്‍അവര്‍ദൈവപുത്രډാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവര്‍ അനുഗൃഹീതര്‍; എന്തെന്നാല്‍സ്വര്‍ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനു ഷ്യര്‍നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിډകളും നിങ്ങള്‍ക്കെതിരേ വ്യാജ മായി പറയുകയും ചെയ്യുമ്പോള്‍നിങ്ങള്‍അനുഗൃഹീതര്‍. നിങ്ങള്‍ആനന്ദിക്കുവിന്‍, ആഹ്ലാദിക്കുവിന്‍. എന്തെന്നാല്‍സ്വര്‍ഗത്തില്‍നിങ്ങ ളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാ ചകډാരെയും അവര്‍ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ഭൂമിയുടെ ഉപ്പാകുന്നു. ഉറ കെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലി ച്ചെറിഞ്ഞ് മനുഷ്യരാല്‍ചവിട്ടപ്പെടാ നല്ലാതെ മറ്റൊന്നിനും അതു കൊള്ളു കയില്ല. നിങ്ങള്‍ലോകത്തിന്‍റെ പ്രകാ ശമാകുന്നു. മലമുകളില്‍പണിതുയര്‍ത്തിയ പട്ടണം മറച്ചുവയ്ക്കുക സാദ്ധ്യ മല്ല. വിളക്കുകൊളുത്തി ആരും പറയുടെ കീഴില്‍വയ്ക്കാറില്ല, ദീപപീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും വെളിച്ചമേകുന്നു. അപ്രകാരം, മനുഷ്യര്‍നിങ്ങളുടെ സത്പ്രവൃത്തികള്‍കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍പ്രകാശി ക്കട്ടെ. നിയമത്തെയോ പ്രവാചകരെ യോ ഇല്ലാതാക്കാനാണു ഞാന്‍വന്നതെന്നു നിങ്ങള്‍വിചാരിക്കരുത്. ഇല്ലാതാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും സംഭവിക്കുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍നിങ്ങളോടു പറയു ന്നു. ഈ പ്രമാണങ്ങളില്‍ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയും അപ്രകാരം മറ്റുള്ളവരെ പഠിപ്പിക്കു കയും ചെയ്യുന്നവന്‍സ്വര്‍ഗരാജ്യത്തില്‍ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍സ്വര്‍ഗ രാജ്യത്തില്‍വലിയവനെന്നു വിളിക്കപ്പെടും.


Back to Top

Never miss an update from Syro-Malabar Church