Daily Readings for Thursday February 06,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, എഫേ 6:10-17 : തിന്മയെ ചെറുത്ത് തോല്പിക്കുവിന്‍.

അവസാനമായി, കര്‍ത്താവി ലും അവിടത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്താര്‍ജിക്കുവിന്‍. പിശാ ചിന്റെ കുതന്ത്രങ്ങള്‍ ചെറുക്കാന്‍ നിങ്ങള്‍ക്കു കഴിയേണ്ടതിന് ദൈവത്തിന്റെ സര്‍വായുധങ്ങളും ധരിക്കുവിന്‍. കാരണം, നമ്മുടെ പോരാട്ടം മാംസത്തിനും രക്തത്തിനുമെതിരേ യല്ല; പ്രത്യുത, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരത്തിന്റെ ലോകാധിപതികള്‍ക്കും ആകാശങ്ങളിലെ തിന്മയുടെ അരൂപികള്‍ക്കും എതിരേയാണ്. അതിനാല്‍, തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാം ചെയ്തുതീര്‍ത്ത് നിവര്‍ന്നുനില്ക്കാനും കഴിയേണ്ടതിന് ദൈവത്തിന്റെ സര്‍വായുധങ്ങളും ധരിക്കുവിന്‍. ആകയാല്‍, സത്യംകൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനൊരുക്കമായി പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന എല്ലാ കൂരമ്പുകളെയും കെടുത്താന്‍ കഴിയുന്ന വിശ്വാസത്തിന്റെ  പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പിയും ദൈവവചനമാകുന്ന ആത്മാവിന്റെ വാളും എടുക്കുവിന്‍.


Gospel, മര്‍ക്കോ 9:33-37 : ഒന്നാമന്‍എല്ലാവരുടെയും ശുശ്രൂഷകര്‍.

ഈശോയും ശിഷ്യരും പിന്നീട് കഫര്‍ണാമിലെത്തി. ഈശോ വീട്ടിലായിരിക്കുമ്പോള്‍അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍തമ്മില്‍തര്‍ക്കിച്ചിരുന്നത്? അവര്‍നിശ്ശബ്ദരായിരുന്നതേയുള്ളൂ. കാരണം, തങ്ങളില്‍ആരാണു വലിയവന്‍എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍തര്‍ക്കിച്ചത്. അവന്‍ഇരുന്നിട്ട് പന്ത്രണ്ടുപേരെയും വിളിച്ച് അവരോടു പറഞ്ഞു; ആരെങ്കിലും ഒന്നാമനാകാന്‍ആഗ്രഹിക്കുന്നെങ്കില്‍അവന്‍എല്ലാവരിലും അവസാനത്തെയാളും എല്ലാവരുടെയും ശുശ്രൂഷകനുമായിരിക്കട്ടെ. അവന്‍ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി, അവനെ കരങ്ങളില്‍എടുത്തുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍സ്വീകരിക്കുന്നവന്‍എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍എന്നെയല്ല, എന്നെ അയച്ചവനെയാണു സ്വീകരിക്കുന്നത്.


Back to Top

Never miss an update from Syro-Malabar Church