Daily Readings for Wednesday February 05,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, യോനാ 3:1-10 (3:14:11) മാനസാന്തരപ്പെട്ട നിനിവേ : ജോയേ 2:15-19 (2:15-27) കര്‍ത്താവിങ്കലേക്കു തിരിയുക

1 യോനായ്ക്കു വീണ്ടും കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.2 എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്‍കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക.3 കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.4 യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന്‍ വിളിച്ചു പറഞ്ഞു: നാല്‍പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.5 നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.6 ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന്‍ സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.7 അവന്‍ നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്‍െറയും അവന്‍െറ പ്രഭുക്കന്‍മാരുടെയും കല്‍പനയാണിത്:8 മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്‍തിരിയട്ടെ!9 ദൈവം മനസ്സുമാറ്റി തന്‍െറ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം.

10 ജോയേ 2:15-19 (2:15-27) 

കര്ത്താവിങ്കലേക്കു തിരിയുക 15 സീയോനില് കാഹളം മുഴക്കുവിന്, ഉപവാസം പ്രഖ്യാപിക്കുവിന്, മഹാസഭ വിളിച്ചുകൂട്ടുവിന്,16 ജനത്തെ ഒരുമിച്ചുകൂട്ടുവിന്, സമൂഹത്തെ വിശുദ്ധീകരിക്കുവിന്. ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടുവിന്, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്. മണവാളന് തന്െറ മണവറയും, മണവാട്ടി തന്െറ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!17 കര്ത്താ വിന്െറ ശുശ്രൂഷകരായ പുരോഹിതന്മാര് പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്ഥിക്കട്ടെ: കര്ത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയില് പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകള് ചോദിക്കാന് ഇടവരുന്നതെന്തിന്? കര്ത്താവിന്െറ കാരുണ്യം 18 അപ്പോള്, കര്ത്താവ് തന്െറ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും തന്െറ ജനത്തോടു കാരുണ്യം കാണിക്കുകയും ചെയ്തു.19 കര്ത്താവ് തന്െറ ജനത്തിന് ഉത്തരമരുളി: ഇതാ, ഞാന് നിങ്ങള്ക്കു ധാന്യവും വീഞ്ഞും എണ്ണയും തരുന്നു; നിങ്ങള് സംതൃപ്തരാകും. ജനതകളുടെ ഇടയില് ഇനി നിങ്ങളെ ഞാന് പരിഹാസപാത്രമാക്കുകയില്ല .


Reading 3, റോമാ 9:19-29 (9:14-10:17) : നമ്മോടു കരുണ കാണിക്കുന്ന ദൈവം.

19 അപ്പോള്‍ നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്ന് എന്തിനു മനുഷ്യനെ കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍ കഴിയും?20 ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത് എന്നു പാത്രം കുശവനോടു ചോദിക്കുമോ?21 ഒരേ കളിമണ്‍ പിണ്‍ഡത്തില്‍നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ നിര്‍മിക്കാന്‍ കുശവന് അവകാശമില്ലേ?22 ദൈവം തന്‍െറ ക്രോധം വെളിവാക്കാനും ശക്തി അറിയിക്കാനും ആഗ്രഹിച്ചുകൊണ്ട് നശിപ്പിക്കപ്പെടാന്‍വേണ്ടി നിര്‍മിച്ച ക്രോധ പാത്രങ്ങളോടു വലിയ ക്ഷമ കാണിച്ചെങ്കില്‍ അതിലെന്ത്?23 അത്, താന്‍മഹത്വത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്‍െറ മഹത്വത്തിന്‍െറ സമ്പത്ത് വെളിപ്പെടുത്താന്‍വേണ്ടിയാണ്.24 യഹൂദരില്‍നിന്നു മാത്രമല്ല, വിജാതീയരില്‍നിന്നുകൂടിയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു.25 അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്‍െറ ജനമല്ലാത്തവരെ എന്‍െറ ജനം എന്ന് ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവ ളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും.26 നിങ്ങള്‍ എന്‍െറ ജനമല്ല എന്ന് അവരോടു പറയപ്പെട്ട അതേ സ്ഥലത്തുവച്ചു ജീവിക്കുന്ന ദൈവത്തിന്‍െറ മക്കള്‍ എന്ന് അവര്‍ വിളിക്കപ്പെടും.27 ഇസ്രായേലിനെക്കുറിച്ച് ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍ മക്കളുടെ സം ഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരുചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു.28 എന്തെന്നാല്‍, കര്‍ത്താവ് ഭൂമിയുടെമേലുള്ള വിധി അന്തിമമായി ഉടന്‍തന്നെ നിര്‍വഹിക്കും.29 ഏശയ്യാ പ്രവചിച്ചിട്ടുള്ളതുപോലെ, സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു മക്കളെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, നമ്മള്‍ സോദോം പോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയുംചെയ്യുമായിരുന്നു.


Gospel, മത്താ 6:1-4 (6:1-18) : രഹസ്യത്തില്‍ചെയ്യുന്ന നന്മയ്ക്ക് പ്രതിഫലം

1 മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗ സ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.2 മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോള്‍ നിന്‍െറ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.3 നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്‍െറ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.4 രഹസ്യങ്ങള്‍ അറിയുന്ന നിന്‍െറ പിതാവ് നിനക്കു പ്രതിഫലം നല്‍കും.


Back to Top

Never miss an update from Syro-Malabar Church