Daily Readings for Tuesday February 04,2020

ദനഹക്കാലം

ദനഹാ അഞ്ചാം ചൊവ്വ

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, ഏശ 59:1-8 (59:1-18) അകൃത്യങ്ങള്‍നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്നു : 1 സാമു 7:3-9 പൂര്ണ്ണ ഹൃദയത്തോടെ കര്ത്താവിലേക്കു തിരിയുക.

1 Behold, the LORD's hand is not shortened, that it cannot save, or his ear dull, that it cannot hear; 2 but your iniquities have made a separation between you and your God, and your sins have hid his face from you so that he does not hear. 3 For your hands are defiled with blood and your fingers with iniquity; your lips have spoken lies, your tongue mutters wickedness. 4 No one enters suit justly, no one goes to law honestly; they rely on empty pleas, they speak lies, they conceive mischief and bring forth iniquity. 5 They hatch adders' eggs, they weave the spider's web; he who eats their eggs dies, and from one which is crushed a viper is hatched. 6 Their webs will not serve as clothing; men will not cover themselves with what they make. Their works are works of iniquity, and deeds of violence are in their hands. 7 Their feet run to evil, and they make haste to shed innocent blood; their thoughts are thoughts of iniquity, desolation and destruction are in their highways. 8 The way of peace they know not, and there is no justice in their paths; they have made their roads crooked, no one who goes in them knows peace.

1 Sam 7:3-9 Return to the Lord with all your heart.

3 Then Samuel said to all the house of Israel, "If you are returning to the LORD with all your heart, then put away the foreign gods and the Ashtaroth from among you, and direct your heart to the LORD, and serve him only, and he will deliver you out of the hand of the Philistines." 4 So Israel put away the Baals and the Ashtaroth, and they served the LORD only. 5 Then Samuel said, "Gather all Israel at Mizpah, and I will pray to the LORD for you." 6 So they gathered at Mizpah, and drew water and poured it out before the LORD, and fasted on that day, and said there, "We have sinned against the LORD." And Samuel judged the people of Israel at Mizpah. 7 Now when the Philistines heard that the people of Israel had gathered at Mizpah, the lords of the Philistines went up against Israel. And when the people of Israel heard of it they were afraid of the Philistines. 8 And the people of Israel said to Samuel, "Do not cease to cry to the LORD our God for us, that he may save us from the hand of the Philistines." 9 So Samuel took a sucking lamb and offered it as a whole burnt offering to the LORD; and Samuel cried to the LORD for Israel, and the LORD answered him.


Reading 3, റോമാ 12:1-8 (12:1-21) മനസ്സിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍ : 1 കോറി 9:19-23 ഞാന്എല്ലാവര്ക്കും എല്ലാമായി.

1 ആകയാല്‍ സഹോദരരേ, ദൈവത്തിന്‍െറ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെയഥാര്‍ഥമായ ആരാധന.2 നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണ വുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്‍െറ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍.4 നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല.5 അതുപോലെ, നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്.6 നമുക്കു ലഭിച്ചിരിക്കുന്ന കൃപയനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. പ്രവചനവരം വിശ്വാസത്തിനുചേര്‍ന്നവിധം പ്രവചിക്കുന്നതിലും,7 ശുശ്രൂഷാവരം ശുശ്രൂഷാനിര്‍വഹണത്തിലും, അ ധ്യാപനവരം അധ്യാപനത്തിലും,8

1 കോറി 9:19-23 ഞാന്എല്ലാവര്ക്കും എല്ലാമായി.

19 ഞാന്‍ എല്ലാവരിലുംനിന്നു സ്വതന്ത്ര നാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാന്‍ എല്ലാവരുടെയും ദാസനായിത്തീര്‍ന്നിരിക്കുന്നു.20 യഹൂദരെ നേടേണ്ടതിന് ഞാന്‍ അവരുടെയിടയില്‍ യഹൂദനെപ്പോലെയായി. നിയമത്തിന്‍കീഴുള്ളവരെ നേടേണ്ടതിന്, നിയമത്തിനു വിധേയനല്ലെന്നിരിക്കിലും, ഞാന്‍ അവരെപ്പോലെയായി.21 നിയമത്തിനു പുറമെയുള്ളവരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു നിയമമില്ലാത്തവനെപ്പോലെയായി. അതേസമയം ഞാന്‍ ദൈവനിയമമില്ലാത്തവനായിരുന്നില്ല; പ്രത്യുത, ക്രിസ്തുവിന്‍െറ നിയമത്തിന് അധീനനായിരുന്നു.22 ബ ലഹീനരെ നേടേണ്ടതിന് ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി.23


Gospel, ലൂക്കാ 18: 9-14 (18:2-14) അനുതപിച്ച് പ്രാര്‍ത്ഥിക്കുക. : യോഹ 15:18-25 എന്നെപ്രതി ലോകം നിങ്ങളെ വെറുക്കും.

9 തങ്ങള്‍ നീതിമാന്‍മാരാണ് എന്ന ധാരണയില്‍ തങ്ങളില്‍ത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവരോട് അവന്‍ ഈ ഉപമ പറഞ്ഞു:10 രണ്ടു പേര്‍ പ്രാര്‍ഥിക്കാന്‍ ദേവാലയത്തിലേക്കുപോയി- ഒരാള്‍ ഫരിസേയനും മറ്റേയാള്‍ ചുങ്കക്കാരനും.11 ഫരിസേയന്‍ നിന്നുകൊണ്ട് ഇങ്ങനെ പ്രാര്‍ഥിച്ചു: ദൈവമേ, ഞാന്‍ നിനക്കു നന്ദി പറയുന്നു. എന്തെന്നാല്‍, ഞാന്‍ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല.12 ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാന്‍ സമ്പാദിക്കുന്ന സകലത്തിന്‍െറയും ദശാംശം കൊടുക്കുന്നു.13 ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു.14 ഞാന്‍ നിങ്ങളോടു പറയുന്നു, ഇവന്‍ ആ ഫരിസേയനെക്കാള്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാല്‍, തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും.

യോഹ 15:18-25 എന്നെപ്രതി ലോകം നിങ്ങളെ വെറുക്കും.   

18 ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിന്‍.19 നിങ്ങള്‍ ലോകത്തിന്‍േറ തായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍േറതല്ലാത്തതുകൊണ്ട്, ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.20   ദാസന്‍യജമാനനെക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞവചനം ഓര്‍മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും. അവര്‍ എന്‍െറ വചനം പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും.21 എന്നാല്‍, എന്‍െറ നാമം മൂലം അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവര്‍ അറിയുന്നില്ല.22   ഞാന്‍ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച് അവര്‍ക്ക് ഒഴികഴിവില്ല.23 എന്നെ ദ്വേഷിക്കുന്നവന്‍ എന്‍െറ പിതാവിനെയും ദ്വേഷിക്കുന്നു.24 മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്‍െറ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.25 


Back to Top

Never miss an update from Syro-Malabar Church