Daily Readings for Saturday February 22,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, ദാനി 3:19-26 മൂന്നു യുവാക്കന്മാരുടെ കീര്‍ത്തനം. : പുറ 3:1-6 ദൈവം മോശയെ വിളിക്കുന്നു.

19 ഞങ്ങള്‍ ലജ്ജിക്കാന്‍ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനുംക്ഷമയ്ക്കും അനുസൃതമായിഞങ്ങളോടു വര്‍ത്തിക്കണമേ! 20 അങ്ങയുടെ അദ്ഭുതപ്രവൃത്തികള്‍ക്കൊത്ത് ഞങ്ങള്‍ക്കു മോചനം നല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനുമഹത്വം നല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ലജ്ജിതരാകട്ടെ! 21 അവര്‍ അവമാനിതരും അധികാരവുംആധിപത്യവും നഷ്ടപ്പെട്ടവരും ആകട്ടെ! അവരുടെ ശക്തി ക്ഷയിച്ചുപോകട്ടെ! 22 അഖിലലോകത്തിനുംമേല്‍മഹത്വപൂര്‍ണനുംഏകദൈവവുമായ കര്‍ത്താവ് അങ്ങാണെന്ന് അവര്‍ അറിയട്ടെ! 23 അവരെ തീച്ചൂളയിലെറിഞ്ഞ രാജസേവ കന്‍മാര്‍ ഗന്ധകവും കീലും ചണച്ചവറും വിറ കും ഇട്ട് തീച്ചൂളയെ ഉജ്വലിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറിയില്ല. 24 തീജ്വാല ചൂളയില്‍നിന്നു നാല്‍പത്തൊന്‍പതു മുഴം ആളി ഉയര്‍ ന്നു; 25 ചൂളയുടെ ചുറ്റും നിലയുറപ്പിച്ച കല്‍ദായരെ അതു ദഹിപ്പിച്ചു കളഞ്ഞു.

പുറ 3:1-6 ദൈവം മോശയെ വിളിക്കുന്നു. 

1 മോശ തന്‍െറ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്‍െറ മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു.2 അവിടെ ഒരു മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍ നിന്നു ജ്വലിച്ചുയര്‍ന്ന അഗ്നിയില്‍ കര്‍ത്താവിന്‍െറ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു. അവന്‍ ഉറ്റുനോക്കി. മുള്‍പ്പടര്‍പ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.3 അപ്പോള്‍ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാന്‍ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുള്‍പ്പടര്‍പ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.4 അവന്‍ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കര്‍ത്താവു കണ്ടു. മുള്‍പ്പടര്‍പ്പിന്‍െറ മധ്യത്തില്‍നിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവന്‍ വിളികേട്ടു: ഇതാ ഞാന്‍ !5 അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്‍െറ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.6Reading 3, 2 കോറി 6:3-10 , ഞങ്ങള്‍ദൈവത്തിന്‍റെ ദാസന്മാര്‍. : 2 തെസ 2:5- 12, അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ.

3 ഞങ്ങളുടെ ശുശ്രൂഷയില്‍ ആരും കുറ്റം കാണാതിരിക്കേണ്ടതിന് ഞങ്ങള്‍ ആര്‍ക്കും ഒന്നിനും പ്രതിബന്ധം ഉണ്ടാക്കുന്നില്ല.4 മറിച്ച്, എല്ലാവിധത്തിലും ദൈവത്തിന്‍െറ ദാസന്‍മാരാണെന്ന് ഞങ്ങള്‍ അഭിമാനിക്കുന്നു; വലിയ സഹനത്തില്‍, പീഡകളില്‍, ഞെരുക്കങ്ങളില്‍, അത്യാഹിതങ്ങളില്‍,5 മര്‍ദനങ്ങളില്‍, കാരാഗൃഹങ്ങളില്‍, ലഹളകളില്‍, അധ്വാനങ്ങളില്‍, ജാഗരണത്തില്‍, വിശപ്പില്‍,6 ശുദ്ധതയില്‍, ജ്ഞാനത്തില്‍, ക്ഷമയില്‍, ദയയില്‍, പരിശുദ്ധാത്മാവില്‍, നിഷ്കളങ്കസ്നേഹത്തില്‍;7 സത്യസന്ധമായ വാക്കില്‍, ദൈവത്തിന്‍െറ ശക്തിയില്‍, വലത്തുകൈയിലും ഇടത്തുകൈയിലുമുള്ള നീതിയുടെ ആയുധത്തില്‍;8 ബഹുമാനത്തിലും അവമാനത്തിലും, സത്കീര്‍ത്തിയിലും ദുഷ്കീര്‍ത്തിയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. വഞ്ചകരെപ്പോലെ ഞങ്ങള്‍ കരുതപ്പെടുന്നു; എങ്കിലും ഞങ്ങള്‍ സത്യസന്ധരാണ്.9 ഞങ്ങള്‍ അറിയപ്പെടാത്തവരെപ്പോലെയാണെങ്കിലും അറിയപ്പെടുന്നവരാണ്; മരിക്കുന്നവരെപ്പോലെയാണെങ്കിലും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെപ്പോലെയാണെങ്കിലും വധിക്കപ്പെട്ടിട്ടില്ല.10

2 തെസ 2:5- 12, അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ.     


5 ഞാന്‍ നിങ്ങളുടെകൂടെയായിരുന്നപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലേ?6 സമയമാകുമ്പോള്‍മാത്രം വെളിപ്പെടേണ്ടതിന് ഇപ്പോള്‍ അവനെ തടഞ്ഞുനിര്‍ത്തുന്നതെന്താണെന്നു നിങ്ങള്‍ക്കറിയാമല്ലോ.7 അരാജകത്വത്തിന്‍െറ അജ്ഞാത ശക്തി ഇപ്പോഴേ പ്രവര്‍ത്തിച്ചുകൊണ്ടാണിരിക്കുന്നത്. അവനെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നവന്‍ വഴിമാറിയാല്‍ മാത്രം മതി, അവന്‍ പ്രത്യക്ഷപ്പെടും.8  കര്‍ത്താവായ യേശു തന്‍െറ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്‍െറ പ്രത്യാഗ മനത്തിന്‍െറ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.9 സാത്താന്‍െറ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,10 എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.11 അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.12 തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.Gospel, മത്താ 11:20-24 ,അനുതപിക്കാത്തവന് ശിക്ഷ. : ലൂക്കാ 11:43-52 , പ്രവാചകന്മാര്‍പീഡിപ്പിക്കപ്പെടും.

20 യേശു താന്‍ ഏറ്റവും കൂടുതല്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി:21 കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന അദ്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു ചാരം പൂശി അനുതപിക്കുമായിരുന്നു!22 വിധിദിനത്തില്‍ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടുപറയുന്നു.23 കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച അദ്ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു.24 ഞാന്‍ നിന്നോടു പറയുന്നു: വിധിദിനത്തില്‍ സോദോമിന്‍െറ സ്ഥിതി നിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.

ലൂക്കാ 11:43-52 , പ്രവാചകന്മാര്‍പീഡിപ്പിക്കപ്പെടും. 

43 ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അ ഭിവാദനവും അഭിലഷിക്കുന്നു.44 നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. അതിന്‍െറ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല.45 നിയമജ്ഞരില്‍ ഒരാള്‍ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്.46 അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.47 നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാര്‍ വധിച്ച പ്രവാചകന്‍മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍ പണിയുന്നു.48 അങ്ങനെ നിങ്ങളുടെ പിതാക്കന്‍മാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാര വും നല്‍കുന്നു. എന്തെന്നാല്‍, അവര്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറ കള്‍ പണിയുന്നു.49 അതുകൊണ്ടാണ്, ദൈവത്തിന്‍െറ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാന്‍ അവരുടെ അടുത്തേക്കു പ്രവാചകന്‍മാരെയും അപ്പസ്തോലന്‍മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും.50 ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടു ള്ള സകല പ്രവാചകന്‍മാരുടെയും രക്തത്തിന് - ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് - ഈ തലമുറ ഉത്തരം പറയേണ്ടിവരും.51 അതേ, ഞാന്‍ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും.52 നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്‍െറ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു.


Back to Top

Never miss an update from Syro-Malabar Church