Daily Readings for Friday February 21,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, പ്രഭാ 44:1-15 (44:1-45:6) : പുനര്‍ജീവന്‍നല്കുന്ന കര്‍ത്താവ്.

1 നമുക്കിപ്പോള്‍ മഹത്തുക്കളെയുംനമ്മുടെ പൂര്‍വപിതാക്കന്‍മാരെയും തലമുറക്രമത്തില്‍ പ്രകീര്‍ത്തിക്കാം.2 കര്‍ത്താവ് ആദിമുതല്‍ത്തന്നെതന്‍െറ പ്രതാപവും മഹത്വവും അവര്‍ക്ക്ഓഹരിയായി നല്‍കി.3 രാജാക്കന്‍മാരും, കീര്‍ത്തിയുറ്റ ബലശാലികളും, ജ്ഞാനത്താല്‍ ഉപദേശം നല്‍കിയവരും, പ്രവാചകന്‍മാരും അവരുടെയിടയില്‍ഉണ്ടായിരുന്നു.4 ആലോചനകളാലും നിയമപരിജ്ഞാനത്താലും ജനത്തിനു നേതൃത്വം കൊടുത്തവരും, വിവേകപൂര്‍വമായ ഉപദേശം നല്‍കിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.5 ചിലര്‍ സംഗീതജ്ഞന്‍മാരുംകവികളും ആയിരുന്നു.6 വിഭവസമൃദ്ധിയുള്ളവരും സ്വവസതികളില്‍ സമാധാനപൂര്‍വം വസിച്ചവരുമാണ് ചിലര്‍.7 ഇവര്‍ തങ്ങളുടെ തലമുറകളില്‍ ബഹുമാനിതരും കാലത്തിന്‍െറ മഹിമയും ആയിരുന്നു.8 ജനങ്ങള്‍ പ്രകീര്‍ത്തിച്ച പ്രസിദ്ധരാണു ചിലര്‍.9 സ്മരണ അവശേഷിപ്പിക്കാതെമാഞ്ഞുപോയവരുമുണ്ട്; ജീവിക്കുകയോ ജനിക്കുകപോലുമോചെയ്തില്ലെന്നു തോന്നുമാറ്അവര്‍ മണ്‍മറഞ്ഞു; അവരുടെ മക്കളും അങ്ങനെതന്നെ.10 എന്നാല്‍, അവര്‍ കാരുണ്യമുള്ളവരായിരുന്നു; അവരുടെ സത്പ്രവൃത്തികള്‍വിസ്മരിക്കപ്പെട്ടിട്ടില്ല.11 അവരുടെ ഐശ്വര്യം അവരുടെപിന്‍ഗാമികളിലും അവരുടെ അവകാശം മക്കളുടെമക്കളിലും നിലനില്‍ക്കും.12 അവരുടെ സന്തതികള്‍ ഉടമ്പടികള്‍ പാലിക്കും; അവരുടെ മക്കളും അവയ്ക്കുവേണ്ടിനിലകൊള്ളും.13 അവരുടെ ഭാവിതലമുറകള്‍എന്നേക്കും നിലനില്‍ക്കും; അവരുടെ പ്രതാപം മാഞ്ഞുപോവുകയില്ല.14 അവര്‍ സമാധാനത്തില്‍ സംസ്കരിക്കപ്പെട്ടു; അവരുടെ പേരു തലമുറകള്‍തോറുംനിലനില്‍ക്കും.15 അവരുടെ വിജ്ഞാനം ജനതകള്‍ പ്രഘോഷിക്കും; സമൂഹം അവരെ പ്രകീര്‍ത്തിക്കുകയും ചെയ്യും.


Reading 3, 1കോറി 15:39-49 (15:34-57) : ശരീരത്തിന്റെ ഉയിര്പ്പ്.

39 എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേതു മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേതു വേറൊന്ന്.40 സ്വര്‍ഗീയ ശരീരങ്ങളുണ്ട്; ഭൗമികശരീരങ്ങളുമുണ്ട്; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊന്ന്.41 സൂര്യന്‍െറ തേജസ്സ് ഒന്ന്; ചന്ദ്രന്‍േറ തു മറ്റൊന്ന്; നക്ഷത്രങ്ങളുടേതു വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസ്സിനു വ്യത്യാസ മുണ്ട്.42 ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു;43 അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീ നതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.44 വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്.45 ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു.46 എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍.47 ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍.48 ഭൂമിയില്‍നിന്നുള്ള വന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും.49


Gospel, മത്താ 25:31-40 (25:31-46) : നന്മ ചെയ്യുന്നവര്‍ക്ക് നീതിയുടെ കിരീടം.

31 മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍െറ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും.32 അവന്‍െറ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ33 അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍െറ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.34 അനന്തരം രാജാവ് തന്‍െറ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍െറ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍.35 എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.36 ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍െറ യടുത്തു വന്നു.37 അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍?38 നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?39 നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍?40 രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.


Back to Top

Never miss an update from Syro-Malabar Church