Daily Readings for Thursday February 20,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 2 പത്രോ 1:10-15 : സത്യത്തില്‍ഉറച്ചു നില്ക്കുക.

സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോകുകയില്ല. നമ്മുടെ കര്‍ത്താവും വിമോചകനുമായ ഈശോമിശിഹായുടെ നിത്യമായ രാജ്യത്തിലേക്ക് നിങ്ങള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കുകയും ചെയ്യും. നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയുകയും നിങ്ങള്‍ക്കു  ലഭിച്ചിരിക്കുന്ന സത്യത്തില്‍ ഉറച്ചുനില്ക്കുകയും ചെയ്യുന്നെങ്കിലും അവയെക്കുറിച്ച് എപ്പോഴും നിങ്ങളെ ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. ഞാന്‍ ഈ കൂടാരത്തില്‍ ആയിരിക്കുന്നിടത്തോളംകാലം, ഓര്‍മ്മപ്പെടുത്തല്‍വഴി നിങ്ങളെ ഉണര്‍ത്തുന്നത് ഉചിതമാണെന്നു കരുതുന്നു. എന്തെന്നാല്‍, നമ്മുടെ കര്‍ത്താവായ ഈ ശോമിശിഹാ എനിക്കു വ്യക്തമാക്കിത്തന്നിട്ടുള്ളപോലെ, കൂടാരത്തില്‍ നിന്നുള്ള എന്റെ വേര്‍പാടിന്റെ സമയം അടുത്തിരിക്കുന്നു എന്നു ഞാനറിയുന്നു. എന്റെ വേര്‍പാടിനുശേഷവും നിങ്ങള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കാന്‍ വേണ്ടതൊക്കെ ഞാന്‍ ചെയ്യും.



Gospel, ലൂക്കാ 5:33-39 : ഉപവാസത്തെ സംബന്ധിച്ചു തര്‍ക്കം.

ഫരിസേയരും നിയമജ്ഞരും ഈശോയോടു പറഞ്ഞു: യോഹന്നാന്‍റെ ശിഷ്യډാര്‍മിക്കപ്പോഴും ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു; അങ്ങനെതന്നെ ഫരിസേയരുടെ ശിഷ്യډാരും. എന്നാല്‍, നിന്‍റെ കൂടെയുള്ളവര്‍തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഈശോ അവരോടു മറുപടി പറഞ്ഞു: മണവാളന്‍കൂടെയുള്ളപ്പോള്‍മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാന്‍നിങ്ങള്‍ക്കു കഴിയുമോ? എന്നാല്‍, മണവാളന്‍അവരില്‍നിന്ന് എടുക്കപ്പെടുന്ന ദിവസങ്ങള്‍വരും; ആ ദിവസങ്ങളില്‍ അവര്‍ഉപവസിക്കും. അവന്‍അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തില്‍നിന്ന് കഷണം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്താല്‍പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളില്‍ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍, പുതിയ വീഞ്ഞ് പഴയതോല്ക്കുടങ്ങള്‍ഭേദിച്ച് ഒഴുകിപ്പോകുകയും തോല്ക്കുടങ്ങള്‍നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലാണ് ഒഴിച്ചു വയ്ക്കേണ്ടത്. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. എന്തെന്നാല്‍, പഴയതാണു മെച്ചം എന്നാണല്ലോ പറയുന്നത.്


Back to Top

Never miss an update from Syro-Malabar Church