Daily Readings for Sunday February 02,2020

ദനഹക്കാലം

ദനഹാ അഞ്ചാം ഞായര്‍ ( നമ്മുടെ കര്‍ത്താവിന്‍റെ ദേവാലയപ്രവേശനം )

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, നിയ 18:13-18 (18:9-22) മോശയെപ്പോലെ ഒരു പ്രവാചകന്‍ : ഏശ 48:12-20 ഇസ്രായേലിനെ പഠിപ്പിക്കുകയും നയിക്കുക യും ചെയ്യുന്ന ദൈവം

13 നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം. മോശയെപ്പോലെ ഒരു പ്രവാചകന്‍ 14 നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവു നിന്നെ അതിനനുവദിച്ചിട്ടില്ല.15 നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്‍െറ വാക്കാണു നീ ശ്രവിക്കേണ്ടത്.16 ഹോറെബില്‍ സമ്മേളിച്ച ദിവസം നിന്‍െറ ദൈവമായ കര്‍ത്താവിനോടു നീയാചിച്ചതനുസരിച്ചാണ് ഇത്. ഞാന്‍ മരിക്കാതിരിക്കേണ്ടതിന് എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന് അന്നു നീ പറഞ്ഞു.17 അന്നു കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.18 അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്‍െറ വാക്കുകള്‍ ഞാന്‍ അവന്‍െറ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും .

ഏശ 48:12-20 ഇസ്രായേലിനെ പഠിപ്പിക്കുകയും നയിക്കുക യും ചെയ്യുന്ന ദൈവം.

12 യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്‍െറ വാക്കു കേള്‍ക്കുക, ഞാന്‍ അവനാണ്, ആദിയും അന്തവുമായവന്‍.13 എന്‍െറ കരങ്ങള്‍ ഭൂമിക്ക് അടിസ്ഥാനമിട്ടു; എന്‍െറ വലത്തുകൈയ് ആകാശത്തെ വിരിച്ചു. ഞാന്‍ വിളിക്കുമ്പോള്‍ അവ എന്‍െറ മുന്‍പില്‍ ഒന്നിച്ച് അണിനിരക്കുന്നു.14 നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ് ഇവയെല്ലാം പ്രസ്താവിച്ചത്? കര്‍ത്താവ് സ്നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്‍െറ കരങ്ങള്‍ കല്‍ദായര്‍ക്ക് എതിരേ ഉയരും.15 ഞാന്‍, അതേ, ഞാന്‍ തന്നെയാണ് അവനോടു സംസാരിച്ചത്, അവനെ വിളിച്ചത്; ഞാന്‍ അവനെ കൊണ്ടുവന്നു. അവന്‍ തന്‍െറ മാര്‍ഗത്തില്‍ മുന്നേറും.16 എന്‍െറ സമീപം വന്ന് ഇതു കേള്‍ക്കുക. ആദിമുതലേ ഞാന്‍ രഹസ്യമായല്ല സംസാരിച്ചത്. ഇവയെല്ലാം ഉണ്ടായപ്പോള്‍ ഞാന്‍ ഉണ്ട്. ഇപ്പോള്‍ ദൈവമായ കര്‍ത്താവ് എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.17 നിന്‍െറ വിമോചകനും ഇസ്രായേലിന്‍െറ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിനക്ക് നന്‍മയായുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്‍െറ ദൈവമായ കര്‍ത്താവ് ഞാനാണ്.18 നീ എന്‍െറ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍െറ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു;19 നിന്‍െറ സന്തതികള്‍ മണല്‍പോലെയും വംശം മണല്‍ത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്‍െറ മുന്‍പില്‍ നിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു.20


Reading 3, ഹെബ്രാ 6:9-15 (6:97:3) ദൈവത്തിന്‍റെ വാഗ്ദാനത്തില്‍പ്രത്യാശയുള്ളവരായിരിക്കുക. : റോമാ 9:30-10:4 നിയമത്തിന്‍റെ പൂര്‍ത്തീകരണമായ മിശിഹാ.

പ്രിയപ്പെട്ടവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നെങ്കിലും മെച്ചപ്പെട്ടതും രക്ഷാകരവുമായ കാര്യങ്ങള്‍ നിങ്ങളിലുണ്ടെന്ന് ഞങ്ങള്‍ക്കു ബോധ്യമുണ്ട്. നിങ്ങളുടെ പ്രവൃത്തികളും വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്മരിക്കാന്‍മാത്രം നീതിരഹിതനല്ലല്ലോ ദൈവം. അതിനാല്‍, നിങ്ങളോരോരുത്തരും പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനംവരെ ഈ താത്പര്യംതന്നെ കാണിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെ, ഉദാസീനരാകാ തെ, നിങ്ങള്‍ വിശ്വാസവും ദീര്‍ഘ ക്ഷമയുംവഴി, വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകട്ടെ. ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്കിയപ്പോള്‍, തന്നെ ക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ അവന് ആരുമില്ലാതിരുന്നതിനാല്‍, തന്നെക്കൊണ്ടുതന്നെ ഇ ങ്ങനെ ശപഥംചെയ്തു പറഞ്ഞു: നിന്നെ ഞാന്‍ സമൃദ്ധമായി അനുഗ്രഹിക്കുകയും  അതിയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു. 
മനുഷ്യര്‍ കൂടുതല്‍ വലിയവനെക്കൊണ്ടാണ് ശപഥം ചെയ്യുന്നത്. ശപഥമാണ് എല്ലാ തര്‍ക്കങ്ങളിലും അവര്‍ക്ക് അവസാനവാക്ക്. ദൈവം തന്റെ പദ്ധതിയുടെ അചഞ്ചലത, വാഗ്ദാനത്തിന്റെ അവകാശികള്‍ക്ക് കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഉറപ്പുനല്കി. അങ്ങനെ, നമുക്കു മുമ്പാകെ വച്ചിരിക്കു ന്ന പ്രത്യാശ എത്തിപ്പിടിക്കുന്നതിനായി ഓടുന്ന നമുക്ക്, ദൈവത്തിന് തെറ്റുപറ്റാന്‍ പാടില്ലാത്ത രണ്ടുകാര്യങ്ങള്‍ വഴി, കൂടുതല്‍ ശക്തമായ പ്രോത്സാഹനം ലഭിക്കും. ഇത് നമുക്ക് ആത്മാവിന്റെ ഉറപ്പുള്ളതും വിശ്വാസയോഗ്യവുമായ നങ്കൂരംപോലെയും തിരശീലയുടെ ഉള്ളിലേക്ക് കടന്നുചെല്ലുന്നതുമാണ്. ഇവിടേക്കാണ് നമുക്കുവേണ്ടി മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതനായ ഈശോ മുന്നോടിയായി കടന്നുചെന്നത്. സലേമിന്റെ രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മെല്‍ക്കിസെദേക്ക് രാജാക്കന്‍മാരുടെ വധത്തിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, അവനെ അനുഗ്രഹിച്ചു. സകലത്തിന്റെയും ദശാംശം അബ്രാഹം അവനുമായി പങ്കുവച്ചു. അവന്റെ പേരിന്, ഒന്നാമത് നീതിയുടെ രാജാവെന്നും പിന്നെ സലേമിന്റെ - സമാധാനത്തിന്റെ - രാജാവെന്നുമാണ് അര്‍ത്ഥം. പിതാവോ മാതാവോ വംശപരമ്പരയോ ഇല്ലാതെ, ദിവസങ്ങള്‍ക്ക് ആരംഭമോ ജീവിതത്തിന് അവസാനമോ ഇല്ലാതെ ദൈവപുത്രനു സദൃശനാക്കപ്പെട്ട അവന്‍ എന്നേക്കും പുരോഹിതനായി നിലകൊള്ളുന്നു.


റോമാ 9:30-10:4 നിയമത്തിന്‍റെ പൂര്‍ത്തീകരണമായ മിശിഹാ.

30 അപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത് വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ.31 നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല.32 എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു.33   ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു.1 സഹോദരരേ, എന്‍െറ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്‍െറ പ്രാര്‍ഥനയും അവര്‍ രക്ഷിക്കപ്പെടണം എന്നതാണ്.2 അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്‍െറ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.3 എന്നാല്‍, ദൈവത്തിന്‍െറ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്വഴങ്ങിയില്ല.4 വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.

 


Gospel, യോഹ 3:14-21 (3:1-21) രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം . : ലൂക്കാ 2:22-38 ഈശോ ദേവാലയത്തില്‍സമര്‍പ്പിക്കപ്പെടുന്നു .

ഫരിസേയരില്‍നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. അവന്‍രാത്രി ഈശോ യുടെ അടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നുവന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ഒരുവനും അങ്ങു ചെയ്യുന്ന ഈ അടയാളങ്ങള്‍പ്രവര്‍ത്തിക്കാന്‍കഴിയുകയില്ല. ഈശോ അവനോടു പറഞ്ഞു: സത്യം സത്യമായി ഞാന്‍നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ഒരുവന് ദൈവരാജ്യം കാണാന്‍കഴിയുകയില്ല. നിക്കൊദേമോസ് അവനോടു ചോദിച്ചു: പ്രായമായ ഒരു മനുഷ്യന് എങ്ങനെ ജനിക്കാന്‍സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കാന്‍കഴിയുമോ? ഈശോ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍നിന്നോടു പറയുന്നു, ജലത്താലും ആത്മാവാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍വീണ്ടും ജനിക്കണം എന്നു ഞാന്‍പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏതു വ്യക്തിയും. നിക്കൊദേമോസ് ചോദിച്ചു: ഇതെല്ലാം എങ്ങനെ സംഭവിക്കും? ഈശോ അവനോടു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ? സത്യം സത്യമായി ഞാന്‍നിന്നോടു പറയുന്നു: ഞങ്ങള്‍അറിയുന്നവയെപ്പറ്റി സംസാരിക്കുന്നു; കണ്ടവയെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍സ്വീകരിക്കുന്നില്ല. ഭൗമികകാര്യങ്ങളെപ്പറ്റി ഞാന്‍പറഞ്ഞത് നിങ്ങള്‍വിശ്വസിക്കുന്നില്ലെങ്കില്‍സ്വര്‍ഗീയകാര്യങ്ങള്‍പറഞ്ഞാല്‍എങ്ങനെ വിശ്വസിക്കും? സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍കയറിയിട്ടില്ല. മോശ മരുഭൂമിയില്‍സര്‍പ്പത്തെ ഉയര്‍ത്തിയപോലെ, തന്നില്‍വിശ്വസിക്കുന്നവനു നിത്യജീവന്‍ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍വിശ്വസിക്കുന്ന ഏതു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവന്‍പ്രാപിക്കുന്നതിന്, തന്‍റെ ഏകജാതനെ നല്കാന്‍തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷ വിധിക്കാനല്ല, പ്രത്യുത, അവന്‍വഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനില്‍വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്‍റെ ഏകജാതന്‍റെ നാമത്തില്‍വിശ്വസിക്കായ്കമൂലം, നേരത്തേ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍പ്രകാശത്തെക്കാള്‍അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍തിന്‍മയുള്ളവയായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍പ്രകാശം വെറുക്കുന്നു. അവന്‍റെ പ്രവൃത്തികള്‍വെളിപ്പെടാതിരിക്കുന്നതിന് അവന്‍വെളിച്ചത്തിലേക്കു വരുന്നില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്‍റെ പ്രവൃത്തികള്‍ദൈവത്തില്‍ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.

ലൂക്കാ 2:22-38 ഈശോ ദേവാലയത്തില്‍സമര്‍പ്പിക്കപ്പെടുന്നു .

22 മോശയുടെ നിയമമനുസരിച്ച്, ശു ദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.23 കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്‍െറ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും,24 ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്‍െറ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.

 

ശിമയോനും അന്നായും 25 ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്‍െറ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്‍െറ മേല്‍ ഉണ്ടായിരുന്നു.26 കര്‍ത്താവിന്‍െറ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു.27 പരിശുദ്ധാത്മാവിന്‍െറ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.28 ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:29 കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!30 എന്തെന്നാല്‍,31 സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍െറ കണ്ണുകള്‍ കണ്ടുകഴിഞ്ഞു.32 അത് വിജാതീയര്‍ക്കു വെളിപാടിന്‍െറ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍െറ മഹിമയും ആണ്.33 അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്‍െറ പിതാവും മാതാവും അദ്ഭുതപ്പെട്ടു.34 ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്‍െറ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.35 അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍െറ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.36 ഫനുവേലിന്‍െറ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു.37 എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.38

 

 


Back to Top

Never miss an update from Syro-Malabar Church