Daily Readings for Wednesday February 19,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1 തെസ 2:17-20 : മിശിഹായുടെ സഹനത്തില്‍ഭാഗഭാഗിത്വം.

സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്ക് ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, ആകാംക്ഷാപൂര്‍വം നിങ്ങളെ മുഖാമു ഖം വീണ്ടും കാണാന്‍ ഞങ്ങള്‍ അതീവ താത്പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. അതിനാല്‍,  നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു; പ്രത്യേകിച്ച്, പൗലോസായ ഞാന്‍ പല പ്രാവശ്യം. എന്നാല്‍, സാത്താന്‍ ഞങ്ങളെ തടസ്സപ്പെടുത്തി. കര്‍ത്താവായ ഈശോയുടെ പ്രത്യാഗമനത്തില്‍ അവിടത്തെ സന്നിധിയില്‍ ഞങ്ങളുടെ പ്രത്യാശയും സന്തോഷവും അഭിമാനത്തിന്റെ കിരീടവും എന്താണ്? അതു നിങ്ങള്‍തന്നെയല്ലേ? എന്തെന്നാല്‍, നിങ്ങളാ ണ് ഞങ്ങളുടെ മഹത്ത്വവും സന്തോ ഷവും.



Gospel, മര്‍ക്കോ10:35-45 : ഒന്നാമന്‍എല്ലാവരുടെയും ദാസന്‍.

സെബദിപുത്രന്‍മാരായ യാക്കോബും യോഹന്നാനും ഈശോ യെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ആഗ്രഹിക്കുന്നു. അവന്‍അവരോടു ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍എന്തുചെയ്യണമെന്നാണ് നിങ്ങള്‍ആഗ്രഹിക്കുന്നത്? അവര്‍പറഞ്ഞു: അങ്ങയുടെ മഹത്ത്വത്തില്‍ഞങ്ങളില്‍ഒരാള്‍അങ്ങയുടെ വലത്തുവശത്തും മറ്റേയാള്‍ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍അനുവദിക്കണമേ! ഈശോ അവരോടു പ്രതിവചിച്ചു: നിങ്ങള്‍ചോദിക്കുന്നത് എന്താണെന്നു നിങ്ങള്‍അറിയുന്നില്ല. ഞാന്‍കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍സ്വീകരിക്കുന്ന മാമ്മോദീസ സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? അവര്‍മറുപടി പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും. ഈശോ അവരോടു പറഞ്ഞു: ഞാന്‍കുടിക്കുന്ന പാനപാത്രം നിങ്ങള്‍കുടിക്കും; ഞാന്‍സ്വീകരിക്കുന്ന മാമ്മോദീസ നിങ്ങള്‍സ്വീകരിക്കും. എന്നാല്‍, എന്‍റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാന്‍അനുവദിക്കേണ്ടത് ഞാനല്ല. അത് ഒരുക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ്. ഇതുകേട്ടപ്പോള്‍ബാക്കി പത്തുപേര്‍ക്കും യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി. ഈശോ അവരെ അടുത്തുവിളിച്ചു പറഞ്ഞു: വിജാതീയരെ ഭരിക്കുന്നു എന്നു കരുതുന്നവര്‍അവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നെന്നും അവരുടെ പ്രമാണിമാര്‍അവരുടെമേല്‍അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍അങ്ങനെയാകരുത്. പ്രത്യുത, നിങ്ങളില്‍വലിയവനാകാന്‍ആഗ്രഹിക്കുന്നവന്‍നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ഒന്നാമനാകാന്‍ആഗ്രഹിക്കുന്നവന്‍എല്ലാവരുടെയും ദാസനുമായിരിക്കണം. കാരണം, മനുഷ്യപുത്രന്‍വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ.


Back to Top

Never miss an update from Syro-Malabar Church