Daily Readings for Tuesday February 18,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1 യോഹ 2:12-17 : ദൈവഹിതം പ്രവര്‍ത്തിക്കുന്നവന്‍ എന്നേക്കും നിലനില്‍ക്കും.

കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍  ക്ഷമിക്കപ്പെട്ടിരിക്കുന്നു. പിതാക്ക ന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു. യുവാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതി: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതി: ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു. യുവാക്ക ന്മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതി: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു. ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍, ജഡത്തിന്റെ  ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും  പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്. ലോകവും അതിനോടുള്ള മോഹവും കടന്നുപോകുന്നു. ദൈവഹിതം അനുവര്‍ത്തിക്കുന്നവനാകട്ടെ, എന്നേക്കും നിലനില്ക്കുന്നു.



Gospel, ലൂക്കാ 14:25-35 : മിശിഹായുടെ ശിഷ്യന്മാര്സകലതും ഉപേക്ഷിക്കണം.

വലിയ ജനക്കൂട്ടം ഈശോയോടുകൂടെ പോകുകയായിരുന്നു. അവന്‍തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്‍മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യരായിരിക്കാന്‍സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലേ വരുന്നവന് എന്‍റെ ശിഷ്യനായിരിക്കാന്‍കഴിയുകയില്ല. ഗോപുരം പണിയാന്‍ആഗ്രഹിക്കുമ്പോള്‍, അതിന്‍റെ പൂര്‍ത്തീകരണത്തിനുള്ള വക തനിക്കുണ്ടോ എന്ന,് ഇരുന്ന് അതിന്‍റെ ചെലവ് ആദ്യമേ കണക്കുകൂട്ടി നോക്കാത്തവന്‍നിങ്ങളില്‍ആരുണ്ട്? അല്ലെങ്കില്‍, അടിത്തറ ഇട്ടുകഴിഞ്ഞ് പണി മുഴുവനാക്കാന്‍കഴിയാതെ വരുമ്പോള്‍, കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കാന്‍തുട ങ്ങും. അവര്‍പറയും: ഈ മനുഷ്യന്‍പണിതുടങ്ങി; പക്ഷേ, മുഴുവനാക്കാന്‍കഴിഞ്ഞില്ല. അല്ലെങ്കില്‍, രാജാവിനോടു യുദ്ധംചെയ്യാന്‍പോകുമ്പോള്‍, ഇരുപതിനായിരവുമായി വരുന്നവനെ പതിനായിരത്തെക്കൊണ്ട് നേരിടാനാകുമോ എന്ന് ആദ്യമേ ഇരുന്ന് ആലോചിക്കാത്തത് ഏതു രാജാവാണ്? അതു സാധ്യമല്ലെങ്കില്‍, അവന്‍ദൂരത്തായിരിക്കുമ്പോള്‍ത്തന്നെ ദൂതന്‍മാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, സ്വന്തമായുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനാകുക സാധ്യമല്ല. ഉപ്പ് നല്ലതു തന്നെ; പക്ഷേ, ഉറകെട്ടുപോയാല്‍എങ്ങനെ ഉറകൂട്ടും? അത് നിലത്തിനോ വളത്തിനോ ഉപകരിക്കുകയില്ല. മനുഷ്യന്‍അത് പുറത്തെറിഞ്ഞു കളയുന്നു. കേള്‍ക്കാന്‍ചെവിയുള്ളവന്‍കേള്‍ക്കട്ടെ.


Back to Top

Never miss an update from Syro-Malabar Church