Daily Readings for Monday February 17,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 2 പത്രോ 3:8-13 : കര്‍ത്താവിന്‍റെ ദിവസം കള്ളനെപോലെ വരും

പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ മുമ്പില്‍ ഒരുദിവസം ആയിരം വര്‍ഷങ്ങള്‍പോലെയും ആയിരം വര്‍ഷങ്ങള്‍ ഒരുദിവസം പോലെയുമാണെന്ന കാര്യം നിങ്ങള്‍ വിസ്മരിക്കരുത്. കാലവിളംബത്തെക്കുറിച്ചു ചിലര്‍ വിചാരിക്കുന്നപോലെ, കര്‍ത്താവ് തന്റെ വാഗ്ദാനത്തിന്റെ കാര്യത്തില്‍ താമസം വരുത്തുന്നില്ല. മറിച്ച്, ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നതുകൊണ്ട്, നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നുവെന്നേയുള്ളൂ. കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലെ പ്രവൃത്തികളും വെളിവാക്കപ്പെടും. ഇവയെല്ലാം നാശോന്മുഖമാകയാല്‍ എത്ര വിശുദ്ധിയോടും ഭക്തിയോടുംകൂടെ നിങ്ങള്‍ വ്യാപരിക്കേണ്ടതാണ്! ആകാശം തീയില്‍ കത്തി നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ പ്രത്യാഗമനദിനം പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍. നീതി നിവസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും അവിടത്തെ വാഗ്ദാനപ്രകാരം നാം കാത്തിരിക്കുന്നു.



Gospel, മര്‍ക്കോ 13:32-37 : സദാ ജാഗരൂകരായിരിക്കുവിന്‍.

യോഹന്നാന്‍ഹേറോദേസിനോടു പറഞ്ഞു: സഹോദരന്‍റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്‍മൂലം, ഹേറോദിയായ്ക്ക് യോഹന്നാനോടു പകയുണ്ടായി. അവനെ വധിക്കാന്‍അവള്‍ആഗ്രഹിച്ചു. എന്നാല്‍അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ?ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്തു. അവനെ കേള്‍ക്കുമ്പോള്‍അവന്‍അസ്വസ്ഥനായിരുന്നെങ്കിലും, സന്തോഷത്തോടെ അവനെ ശ്രവിക്കുമായിരുന്നു. ഹേറോദേസ് തന്‍റെ ജന്‍മദിനത്തില്‍രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ?ഗലീലിയിലെ പ്രമാണിമാര്‍ക്കും വിരുന്നു നല്കിയപ്പോള്‍അനുകൂലമായ ഒരവസരം വന്നുചേര്‍ന്നു. ഹേറോദിയായുടെ മകള്‍വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും വിരുന്നുകാരെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍നിനക്കു തരും. അവന്‍അവളോടു ശപഥംചെയ്തു: നീ എന്തുതന്നെ ചോദിച്ചാലും ഞാന്‍നിനക്കു തരും; എന്‍റെ രാജ്യത്തിന്‍റെ പകുതിപോലും. അവള്‍പോയി അമ്മയോടു ചോദിച്ചു: ഞാന്‍എന്താണ് ആവശ്യപ്പെടേണ്ടത്? അവള്‍പറഞ്ഞു: യോഹന്നാന്‍മാംദാനയുടെ ശിരസ്സ്. അവള്‍ഉടനേ ബദ്ധപ്പെട്ട് അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ യോഹന്നാന്‍മാംദാനയുടെ ശിരസ്സ് ഒരു തളികയില്‍വച്ചു കൊണ്ടുവന്ന് എനിക്കു തരണമെന്ന് ഞാന്‍ആഗ്രഹിക്കുന്നു. രാജാവ് അതീവം ദുഃഖിതനായി. എങ്കിലും, തന്‍റെ ശപഥത്തെയും വിരുന്നുകാരെയുംപ്രതി അവളുടെ ആഗ്രഹം നിരസിക്കാന്‍അവനു തോന്നിയില്ല. അവന്‍റെ തല കൊണ്ടുവരാന്‍ആജ്ഞാപിച്ച് ഒരു കാവല്‍പടയാളിയെ രാജാവ് ഉടനേ അയച്ചു. അവന്‍കാരാഗൃഹത്തില്‍ചെന്ന് യോഹന്നാന്‍റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍വച്ചു കൊണ്ടുവന്ന് പെണ്‍കുട്ടിക്കു കൊടുത്തു. പെണ്‍കുട്ടി അത് അമ്മയ്ക്കു കൊടുത്തു. ഈ വിവരമറിഞ്ഞ യോഹന്നാന്‍റെ ശിഷ്യന്‍മാര്‍വന്ന് മൃതദേഹമെടുത്ത് കല്ലറയില്‍സംസ്കരിച്ചു.


Back to Top

Never miss an update from Syro-Malabar Church