Daily Readings for Sunday February 16,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 1, നിയ 14:22-15:4 (14:215:4) : കടം ഇളവുചെയ്യുക.

22 വര്‍ഷംതോറും നിന്‍െറ വയലിലെ സകല ഫലങ്ങളുടെയും ദശാംശം മാറ്റി വയ്ക്കണം.23 നിന്‍െറ ദൈവമായ കര്‍ത്താവു തന്‍െറ നാമം സ്ഥാപിക്കുന്നതിനു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവിടുത്തെ മുന്നില്‍വച്ചു നിന്‍െറ ധാന്യങ്ങളുടെയും വീഞ്ഞിന്‍െറയും എണ്ണയുടെയും ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലും നീ ഭക്ഷിക്കണം. നീ അവിടുത്തെ സദാ ഭയപ്പെടാന്‍ പഠിക്കുന്നതിനുവേണ്ടിയാണിത്.24 ദൈവമായ കര്‍ത്താവ് തന്‍െറ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം നിനക്കു ദശാംശംകൊണ്ടുപോകാന്‍ സാധിക്കാത്തത്ര ദൂരെയാണെങ്കില്‍, നീ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമ്പോള്‍,25 ആ ഫലങ്ങള്‍ വിറ്റു പണമാക്കി അവിടുന്ന് തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തേക്കു പോകണം.26 അവിടെവച്ച് ആ പണം കൊണ്ടു നിനക്ക് ഇഷ്ടമുള്ള കാളയോ ആടുകളോ വീഞ്ഞോ ശക്തിയുള്ള ലഹരിപാനീയമോ മറ്റെന്തെങ്കിലുമോ വാങ്ങാം. നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍വച്ചു ഭക്ഷിച്ചു നീയും നിന്‍െറ കുടുംബാംഗങ്ങളും ആഹ്ലാദിക്കുവിന്‍.27 നിന്‍െറ പട്ടണത്തില്‍ താമസിക്കുന്ന ലേവ്യരെ അവ ഗണിക്കരുത്. എന്തെന്നാല്‍, നിനക്കുള്ളതുപോലെ ഓഹരിയോ അവകാശമോ അവര്‍ക്കില്ല.28 ഓരോ മൂന്നാം വര്‍ഷത്തിന്‍െറയും അവസാനം ആ കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്നു നിന്‍െറ പട്ടണത്തില്‍ സൂക്ഷിക്കണം.29 നിന്‍െറ പട്ടണത്തില്‍ താമസിക്കുന്ന, നിനക്കുള്ളതുപോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിന്‍െറ ദൈവമായ കര്‍ത്താവ് എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും. 1 ഓരോ ഏഴുവര്‍ഷം തികയുമ്പോഴും ഋണമോചനം നല്‍കണം.2 മോചനത്തിന്‍െറ രീതി ഇതാണ്: ആരെങ്കിലും അയല്‍ക്കാരനു കടം കൊടുത്തിട്ടുണ്ടെങ്കില്‍, അത് ഇളവുചെയ്യണം. അയല്‍ക്കാരനില്‍ നിന്നോ സഹോദരനില്‍നിന്നോ അത് ഈടാക്കരുത്. എന്തെന്നാല്‍, കര്‍ത്താവിന്‍െറ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.3 വിദേശീയരില്‍നിന്ന് കടം ഈടാക്കിക്കൊള്ളുക. എന്നാല്‍, നിന്‍േറ ത് എന്തെങ്കിലും നിന്‍െറ സഹോദരന്‍െറ കൈവശമുണ്ടെങ്കില്‍ അത് ഇളവുചെയ്യണം.4


Reading 2, ഏശ 42:5-9 (42:59, 1417) : കര്‍ത്താവിന്‍റെ ദാസന്‍ .

5 ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിര്‍ത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു:6 ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു.7 അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.8 ഞാനാണു കര്‍ത്താവ്; അതാണ് എന്‍െറ നാമം. എന്‍െറ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്‍െറ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.9


Reading 3, 1 തിമോ 6:17-21 (6:9-21) : സല്പ്രവൃത്തികളില്സമ്പന്നരും വിശാലമനസ്കരും ആവുക.

സമ്പന്നരാകാനാഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന വ്യര്‍ത്ഥവും നാശകരവുമായ നിരവധി മോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ദ്രവ്യാസക്തിയാണ് എല്ലാ തിന്മകളുടെയും മൂലം. ഈ ആസക്തിയിലൂടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട്. അല്ലയോ, ദൈവത്തിന്റെ മനുഷ്യാ, നീ ഇവയില്‍നിന്ന് ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, സഹനശക്തി, സൗമ്യത എന്നിവ പിന്‍തുടരുക.  വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവന്‍ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇത് ദൃഢമായി  ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. എല്ലാറ്റിനും ജീവന്‍ നല്കുന്ന ദൈവത്തിന്റെയും പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ ദൃഢപ്രഖ്യാപനത്തിലൂടെ സാ ക്ഷ്യം നല്കിയ ഈശോമിശിഹായുടെ യും സന്നിധിയില്‍ നിന്നോട് ഞാന്‍ കല്പിക്കുന്നു: കര്‍ത്താവായ ഈശോമിശി ഹാ പ്രത്യക്ഷപ്പെടുന്നതുവരെ, പ്രമാണം അവികലവും അന്യൂനവുമായി  നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടന്നു മാത്രമാണ് അമര്‍ ത്ത്യന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. അവിടത്തേക്ക് ബഹുമാനവും നിത്യമായ ആധിപത്യവും, ആമ്മേന്‍.  
ഈ ലോകത്തിലെ ധനവാന്മാരോട്  ഔദ്ധത്യം ഉപേക്ഷിക്കാനും അനിശ്ചിതമായ സമ്പത്തില്‍ പ്ര
ത്യാശ വയ്ക്കാതെ, അവയെല്ലാം നമു ക്കനുഭവിക്കാന്‍വേണ്ടി സമൃദ്ധമായി നല്കിയ ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക. അവര്‍ നന്മ ചെയ്യണം. സത്പ്രവൃത്തികളില്‍ സമ്പന്നരും ഉദാരമതികളും പങ്കുവയ്ക്കാന്‍ സന്നദ്ധരുമായിരിക്കയും വേണം. അങ്ങനെ, യഥാര്‍ത്ഥ ജീവന്‍ അവകാശമാക്കുന്നതിന് അവര്‍ തങ്ങളുടെ ഭാവിക്ക് നല്ല അടിത്തറയുടെ നിക്ഷേപം ശേഖരിക്കട്ടെ. അല്ലയോ, തിമോത്തേയോസേ, ഭരമേല്പിച്ചിട്ടുള്ളത് കാത്തുസൂക്ഷിക്കുക.  ലൗകി കമായ വ്യര്‍ത്ഥഭാഷണത്തില്‍നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുധ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുക. ഇവഅംഗീകരിക്കുക. ചിലര്‍ വിശ്വാസത്തിന്റെ അതിരു ലംഘിച്ചിട്ടുണ്ട്. കൃപ നിങ്ങളോടുകൂടെ.Gospel, മത്താ 8:5-13 (7:28-8:13) : ശതാധിപന്‍റെ വിശ്വാസം .

അങ്ങനെ ഈശോ ഈ വചന ങ്ങള്‍അവസാനിപ്പിച്ചപ്പോള്‍, ജനക്കൂട്ടം അവന്‍റെ പ്രബോധനത്തെപ്പറ്റി വിസ്മ യിച്ചു. എന്തെന്നാല്‍അവരുടെ നിയമ ജ്ഞരെപ്പോലെയല്ല, അധികാരമുള്ള വനെപ്പോലെയാണ് അവന്‍പഠിപ്പിച്ചത്. ഈശോ മലയില്‍നിന്ന് ഇറങ്ങിവന്ന പ്പോള്‍വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോള്‍ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങു മനസ്സാകുന്നെങ്കില്‍എന്നെ ശുദ്ധനാക്കാന്‍കഴിയും. ഈശോ കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട് അരുള്‍ചെയ്തു: ഞാന്‍മനസ്സാകുന്നു, നീ ശുദ്ധനാകട്ടെ. തത്ക്ഷണം അവന്‍റെ കുഷ്ഠരോഗം ശുദ്ധമാക്കപ്പെട്ടു. ഈശോ അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുക യും മോശ കല്പിച്ചിട്ടുള്ള കാഴ്ച അവരുടെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുക യും ചെയ്യുക. ഈശോ കഫര്‍ണാമില്‍പ്രവേ ശിച്ചപ്പോള്‍ഒരു ശതാധിപന്‍അവന്‍റെ അടുക്കല്‍വന്ന് യാചിച്ചു: കര്‍ത്താവേ, എന്‍റെ ഭൃത്യന്‍തളര്‍വാതം പിടിപെട്ട്, കഠിനവേദനയനു ഭവിച്ച് വീട്ടില്‍കിടക്കുന്നു. ഈശോ അവനോടുപറഞ്ഞു: ഞാന്‍വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ശതാധിപന്‍പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്‍റെ ഭവനത്തില്‍പ്രവേശിക്കാന്‍ഞാന്‍യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍മാത്രം മതി, എന്‍റെ ഭൃത്യന്‍സുഖപ്പെടും. കാരണം, ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്‍റെ കീഴിലും പടയാളികളുണ്ട്. ഞാന്‍ഒരുവനോടു പോകാന്‍പറയുന്നു, അവന്‍പോകുന്നു; അപരനോട് വരാന്‍ പറയുന്നു, അവന്‍വരുന്നു. എന്‍റെ ദാസനോട് ഇതു ചെയ്യാന്‍പറയുന്നു, അവന്‍ചെയ്യുന്നു. ഈശോ ഇതു കേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനു ഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യ മായി ഞാന്‍നിങ്ങളോടു പറയുന്നു, ഇത്ര വലിയ വിശ്വാസം ഇസ്രായേ ലില്‍ഒരുവനിലും ഞാന്‍കണ്ടിട്ടില്ല. വീണ്ടും ഞാന്‍നിങ്ങളോടു പറ യുന്നു, കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍വന്ന് അബ്രാഹത്തോടും ഇസഹാക്കി നോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍വിരുന്നിനി രിക്കും. രാജ്യത്തിന്‍റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും. ഈശോ ശതാധിപനോടു പറഞ്ഞു: പൊയ് ക്കൊള്‍ക; വിശ്വസിച്ചപോലെ നിന ക്കു ഭവിക്കട്ടെ. ആ സമയം തന്നെ ഭൃത്യന്‍സൗഖ്യം പ്രാപിച്ചു.


Back to Top

Never miss an update from Syro-Malabar Church