Daily Readings for Saturday February 15,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1കോറി 15: 50 - 57 : മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കും.

സഹോദരരേ, ഞാന്‍ പറയുന്നത് ഇതാണ്: മാംസത്തിനും രക്തത്തിനും ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ല. നശ്വരമായത് അനശ്വരമായതിനെയും അവകാശപ്പെടുത്തുകയില്ല. നോക്കൂ, ഞാന്‍ നിങ്ങളോടൊരു രഹസ്യം പറയാം: നാമെല്ലാവരും നിദ്രപ്രാപിക്കയില്ല. നാമെല്ലാവരും രൂപാന്തരപ്പെടും. ഒറ്റനിമിഷത്തില്‍, അവസാനകാഹള ത്തില്‍, കണ്ണിമയ്ക്കുന്ന വേഗത്തില്‍ കാഹളം മുഴങ്ങുകയും മരിച്ചവര്‍ അ ക്ഷയരായി ഉയിര്‍ത്തെഴുന്നേല്ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായ ശരീരം അനശ്വരതയും മര്‍ത്യമായ ശരീരം അമര്‍ത്യതയും ധരിക്കേണ്ടിയിരിക്കുന്നു. നശ്വരമായ ശരീരം അനശ്വരതയും മര്‍ത്യമായ ശരീരം അമര്‍ത്ത്യതയും ധരിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടിരിക്കുന്നത് സംഭവിക്കും. മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്. നമ്മു ടെ കര്‍ത്താവായ ഈശോമിശിഹാ വഴി നമുക്ക് വിജയം നല്കുന്ന ദൈവത്തിനു നന്ദി.


Gospel, മത്താ 23:1-12 : തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍താഴ്ത്തപ്പെടും.

അപ്പോള്‍ഈശോ ജനക്കൂട്ട ത്തോടും തന്‍റെ ശിഷ്യന്‍മാരോടും അരുള്‍ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാ സനത്തില്‍ഇരിക്കുന്നു. അതിനാല്‍, അവര്‍നിങ്ങളോടു പറയുന്നതെല്ലാം നിങ്ങള്‍പ്രവര്‍ത്തിക്കുകയും പാലി ക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍നിങ്ങള്‍ചെയ്യരുത്. എന്തെന്നാല്‍അവര്‍പറ യുന്നു, പക്ഷേ, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ളതും ദുര്‍വഹവുമായ ചുമടുകള്‍മനുഷ്യരുടെ ചുമലുകളില്‍കെട്ടിവച്ചുകൊടുക്കുന്നു. അവര്‍, വിരല്‍കൊണ്ടുപോലും അവ നീക്കാനാകട്ടെ, തയ്യാറാകുന്നുമില്ല. മനുഷ്യരാല്‍കാണപ്പെടാന്‍വേണ്ടിയാണ് അവര്‍തങ്ങളുടെ പ്രവൃത്തി കളെല്ലാം ചെയ്യുന്നത്. അവര്‍തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതി യും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു. വിരുന്നു കളില്‍പ്രമുഖസ്ഥാനവും സിന ഗോഗുകളില്‍പ്രധാനപീഠങ്ങളും പൊതുസ്ഥലങ്ങളില്‍അഭിവാദനവും മനുഷ്യരാല്‍റബ്ബീ എന്ന സംബോ ധനയും അവര്‍ഇഷ്ടപ്പെടുന്നു. എന്നാല്‍, നിങ്ങള്‍റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഗുരുവൊന്നേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. ഭൂമിയില്‍ആരെയും നിങ്ങള്‍പിതാവെന്നു വിളിക്കരുത്. എന്തെ ന്നാല്‍, നിങ്ങള്‍ക്ക് പിതാവൊ ന്നേയുള്ളൂ, സ്വര്‍ഗസ്ഥനായവന്‍. നിങ്ങള്‍ആചാര്യډാര്‍എന്നും വിളി ക്കപ്പെടരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ആചാര്യന്‍ഒന്നേയുള്ളൂ, മിശിഹാ. നിങ്ങളില്‍ഏറ്റവും വലി യവന്‍നിങ്ങളുടെ ശുശ്രൂഷക നായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍താഴ്ത്തപ്പെടും; തന്നെ ത്തന്നെ താഴ്ത്തുന്നവന്‍ഉയര്‍ത്തപ്പെടും.


Back to Top

Never miss an update from Syro-Malabar Church