Daily Readings for Friday February 14,2020

ദനഹക്കാലം

ദനഹാ ആറാം വെള്ളി

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 2, ശ്ലീഹ 13:4-12(12:25-13:12) വ്യാജപ്രവാചകനെതിരേ : ശ്ലീഹ 19:8-20 ദൈവികശക്തി പൗലോസിലൂടെ വെളിപ്പെടുന്നു.

4 പരിശുദ്ധാത്മാവിനാല്‍ അയയ്ക്കപ്പെട്ട അവര്‍ സെലൂക്യായിലേക്കു പോവുകയും അവിടെനിന്നു സൈപ്രസിലേക്കു കപ്പല്‍ കയറുകയും ചെയ്തു.5 സലാമീസില്‍ എത്തിയപ്പോള്‍ അവര്‍ യഹൂദരുടെ സിനഗോഗുകളില്‍ ദൈവവചനം പ്രസംഗിച്ചു. അവരെ സഹായിക്കാന്‍ യോഹന്നാനും ഉണ്ടായിരുന്നു.6 അവര്‍ ദ്വീപുമുഴുവന്‍ ചുറ്റിസഞ്ചരിച്ച് പാഫോസിലെത്തിയപ്പോള്‍ ഒരു മന്ത്ര വാദിയെ കണ്ടുമുട്ടി. അവന്‍ ബര്‍ യേശു എന്നു പേരുള്ള യഹൂദനായ ഒരു വ്യാജപ്രവാചകനായിരുന്നു.7 ഉപസ്ഥാനപതിയും ബുദ്ധിമാനുമായ സേര്‍ജിയൂസ് പാവുളൂസിന്‍െറ ഒരു സദസ്യനായിരുന്നു അവന്‍ . ഈ ഉപസ്ഥാനപതി ദൈവവചനം ശ്രവിക്കാന്‍ താത്പര്യപ്പെട്ട് ബാര്‍ണബാസിനെയും സാവൂളിനെയും വിളിപ്പിച്ചു.8 എന്നാല്‍, മാന്ത്രികനായ എലിമാസ് - മാന്ത്രികന്‍ എന്നാണ് ഈ പേരിന്‍െറ അര്‍ഥം - വിശ്വാസത്തില്‍നിന്ന് ഉപസ്ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവരെ തടഞ്ഞു.9 പൗലോസ് എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അവന്‍െറ നേരേ സൂക്ഷിച്ചുനോക്കി10 പറഞ്ഞു: സാത്താന്‍െറ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്‍െറ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ?11 ഇതാ കര്‍ത്താവിന്‍െറ കരം ഇപ്പോള്‍ നിന്‍െറ മേല്‍ പതിക്കും. നീ അന്ധനായിത്തീരും; കുറെക്കാലത്തേക്ക് സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്ധകാരവും അവനെ ആവരണം ചെയ്തു. തന്നെ കൈയ്ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.12

ശ്ലീഹ 19:8-20 ദൈവികശക്തി പൗലോസിലൂടെ വെളിപ്പെടുന്നു.

8 അവന്‍ സിനഗോഗില്‍ പ്രവേശിച്ചു ധൈര്യപൂര്‍വം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേര്‍പ്പെടുകയും ചെയ്തു.9 എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്‍െറ മുമ്പില്‍ ക്രിസ്തുമാര്‍ഗത്തെ ദുഷിക്കുകയും ചെയ്തു. അതിനാല്‍, അവന്‍ അവരെ വിട്ടു ശിഷ്യരെയും കൂട്ടി ടിറാനോസിന്‍െറ പ്രസംഗശാലയില്‍ പോയി എല്ലാ ദിവസവും വിവാദത്തില്‍ ഏര്‍പ്പെട്ടുപോന്നു.10   ഇതു രണ്ടു വര്‍ഷത്തേക്കു തുടര്‍ന്നു. തന്‍മൂലം, ഏഷ്യയില്‍ വസിച്ചിരുന്ന എല്ലാവരും- യഹൂദരും ഗ്രീക്കുകാരും- കര്‍ത്താവിന്‍െറ വചനം കേട്ടു.

സ്കേവായുടെ പുത്രന്‍മാര്‍

 

11 പൗലോസിന്‍െറ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.12 അവന്‍െറ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു.13 പിശാചുബാധ ഒഴിപ്പിച്ചിരുന്ന ചില യഹൂദര്‍ പൗലോസ് പ്രസംഗിക്കുന്ന യേശുവിന്‍െറ നാമത്തില്‍ നിന്നോടു ഞാന്‍ കല്‍പിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അശുദ്ധാത്മാക്കളുടെമേല്‍ കര്‍ത്താവായ യേശുവിന്‍െറ നാമം പ്രയോഗിച്ചുനോക്കി.14 യഹൂദരുടെ ഒരു പ്രധാനപുരോഹിതനായ സ്കേവായുടെ ഏഴു പുത്രന്‍മാരും ഇങ്ങനെ ചെയ്തുകൊണ്ടി രുന്നു.15 എന്നാല്‍, അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം, പൗലോസിനെയും അറിയാം; എന്നാല്‍ നിങ്ങള്‍ ആരാണ്?16 അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തി. അവര്‍ മുറിവേറ്റ്, നഗ്നരായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.17 എഫേസോസില്‍ വസിച്ചിരുന്ന യഹൂദരും ഗ്രീക്കുകാരുമായ എല്ലാവരും ഈ വിവരം അറിഞ്ഞു ഭയപ്പെട്ടു. കര്‍ത്താവായ യേശുവിന്‍െറ നാമം കൂടുതല്‍ പ്രകീര്‍ത്തിക്കപ്പെടുകയുംചെയ്തു.18 കൂടാതെ, വിശ്വാസം സ്വീകരിച്ച പലരും വന്ന്, തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞ്, കുറ്റം സമ്മതിച്ചു.19 ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.20 അങ്ങനെ കര്‍ത്താവിന്‍െറ വചനം വിപുലമായി പ്രചരിക്കുകയും അതിന്‍െറ ശക്തി വെളിപ്പെടുകയുംചെയ്തു


Reading 3, 2 കോറി 10:3-8 (10:3-18) സഭാശരീരത്തെ പണിതുയര്ത്തുന്നവന്. : ഹെബ്രാ 13:7-9,17-19 (13:19,1621) ആദ്ധ്യാത്മിക നേതാക്കന്‍മാരെ അനുകരിക്കുവിന്‍.

3 ഞങ്ങള്‍ ജീവിക്കുന്നതു ജഡത്തിലാണെങ്കിലും ജഡികപോരാട്ടമല്ല ഞങ്ങള്‍ നടത്തുന്നത്.4 എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സമരായുധങ്ങള്‍ ജഡികമല്ല; ദുര്‍ഗമങ്ങളായ കോട്ടകള്‍ തകര്‍ക്കാന്‍ ദൈവത്തില്‍ അവ ശക്തങ്ങളാണ്.5 ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഔദ്ധത്യപൂര്‍ണമായ എല്ലാ പ്രതിബന്ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്തുവിനെ അനുകരിക്കേണ്ട തിന് എല്ലാ ചിന്താഗതികളെയും കീഴ്പ്പെടുത്തുകയും ചെയ്യുന്നു.6 നിങ്ങള്‍ പൂര്‍ണമായി അനുസരിക്കുന്നവരായതിനുശേഷം അ നുസരിക്കാത്തവരെ ശിക്ഷിക്കാന്‍ ഞങ്ങള്‍ സന്നദ്ധരായിരിക്കുകയാണ്.7 നിങ്ങള്‍ കണ്‍മുമ്പിലുള്ളതു കാണുക. ആരെങ്കിലും താന്‍ ക്രിസ്തുവിനുള്ളവനാണെന്നു ദൃഢമായി വിശ്വസിക്കുന്നെങ്കില്‍, ഞങ്ങളും അവനെപ്പോലെ ക്രിസ്തുവിനുള്ളവരാണെന്നു മനസ്സിലാക്കിക്കൊള്ളട്ടെ.8 

2 കോറി 10:3-8 (10:3-18) സഭാശരീരത്തെ പണിതുയര്ത്തുന്നവന്. 

സഹോദരസ്‌നേഹം നിലനില്ക്കട്ടെ. ആതിഥ്യമര്യാദ മറക്കരുത്. അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുണ്ട്. തടവുകാരോടു നിങ്ങളും, അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ, പെരുമാറുവിന്‍. നി ങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊണ്ട് പീ ഡിപ്പിക്കപ്പെടുന്നവരോട് പരിഗണന കാണിക്കുവിന്‍. എല്ലാവരുടെയുമിടയില്‍ വിവാഹം മാന്യമായി കരുതപ്പെടട്ടെ. മണവറ മലിനമാകാതിരിക്കട്ടെ. കാരണം, അസാന്‍മാര്‍ഗികളുടെയും വ്യഭിചാരികളു ടെയും വിധിയാളനായിരിക്കും ദൈവം. നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു  തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടന്നു പറഞ്ഞിട്ടുണ്ടല്ലോ. അതിനാല്‍, നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായി; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‍ എന്നോട് എന്തുചെയ്യും? 
നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍.  അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിന്‍. ഈശോമിശിഹാ ഇന്നലെയും ഇന്നും എന്നും ഒരാള്‍തന്നെയാണ്. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല, കൃപയാല്‍ ഹൃദയത്തെ ശക്തമാക്കുന്നതാണ് ഉചിതം; ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. നന്‍മചെയ്യലും പങ്കുവയ്ക്ക ലും പരിഗണിക്കണം. കാരണം, അത്തരം ബലികളില്‍ ദൈവം സംപ്രീതനാകുന്നു. കണക്കേല്പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു കാവലിരിക്കുന്നതുകൊണ്ട്, നിങ്ങളുടെ നേതാക്കന്‍മാരെ അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. അങ്ങനെ അവര്‍ സ ന്തോഷപൂര്‍വം, നെടുവീര്‍പ്പുകൂടാ തെ, ആ കൃത്യം ചെയ്യുന്നതിന് ഇട യാകട്ടെ. അല്ലെങ്കില്‍, അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. കാരണം, എല്ലാക്കാര്യങ്ങളി ലും മാന്യമായി പെരുമാറുന്നതിന് ആഗ്രഹിക്കുന്ന നല്ല മനഃസാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു തിരിച്ചുവരുന്നതിന് നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് വിശേഷാല്‍ ഞാനപേക്ഷിക്കുന്നു. 
ആടുകളുടെ വലിയ ഇടയനെ, നമ്മുടെ കര്‍ത്താവായ ഈശോയെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്‍മകളുംകൊണ്ട് നിങ്ങളെ ധന്യരാക്കട്ടെ. അങ്ങനെ,  ഈശോ മിശിഹായിലൂടെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവിടത്തെ ഹിതം അവിടത്തേക്കു പ്രീതികരമായതു നിറവേറ്റാന്‍ നിങ്ങളെ സഹായിക്കട്ടെ. അവന് എന്നുമെന്നേക്കും മഹത്ത്വം, ആമ്മേന്‍.


Gospel, മത്താ 16:24-28 (16:24-17:9) മിശിഹായെ അനുഗമിക്കുന്നവര്കുരിശു വഹിക്കണം. : മത്താ 25:14-23 (24:45-47+25:1423) താലന്തുകള്‍വര്‍ദ്ധിപ്പിച്ചവര്‍.

അനന്തരം, ഈശോ തന്‍റെ ശിഷ്യന്‍മാരോട് അരുള്‍ചെയ്തു: ആരെങ്കിലും എന്‍റെ പിന്നാലേ വരാന്‍ആഗ്രഹിക്കുന്നെങ്കില്‍അവന്‍സ്വയം പരിത്യജിച്ച്, തന്‍റെ കുരിശെടുത്ത് എന്നെ അനുഗമി ക്കട്ടെ. എന്തെന്നാല്‍, സ്വന്തം ജീവന്‍രക്ഷിക്കാന്‍ആഗ്രഹിക്കുന്നവന്‍അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വന്തം ജീവന്‍നഷ്ടപ്പെടുത്തിയാല്‍അവന്‍അതു കണ്ടെത്തും. ഒരുവന്‍ലോകം മുഴുവന്‍നേടിയാലും സ്വന്തം ജീവന്‍നഷ്ടപ്പെടുത്തിയാല്‍അവന് എന്തു പ്രയോജനം? കാരണം, ഒരു വന്‍സ്വന്തം ആത്മാവിനു പകരമായി എന്തുകൊടുക്കും? മനുഷ്യപുത്രന്‍തന്‍റെ പിതാവിന്‍റെ മഹത്ത്വത്തില്‍ദൂതന്‍മാരോടുകൂടെ വരാന്‍പോകു ന്നു. അപ്പോള്‍അവന്‍ഒരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തി ക്കനുസരിച്ചു പ്രതിഫലം നല്കും. സത്യമായി ഞാന്‍നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍തന്‍റെ രാജ്യത്തില്‍വരുന്നതു ദര്‍ശിക്കു ന്നതിനു മുമ്പ് ഇവിടെ നില്ക്കു ന്നവരില്‍ചിലര്‍മരിക്കുകയില്ല. ഈശോ, ആറുദിവസംകഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്‍റെ സഹോ ദരന്‍യോഹന്നാന്‍എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. അവന്‍അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്‍റെ മുഖം സൂര്യ നെപ്പോലെ വെട്ടിത്തിളങ്ങി. അവന്‍റെ വസ്ത്രങ്ങള്‍പ്രകാശംപോലെ ധവള മായി. മോശയും ഏലിയായും അവ നോടു സംസാരിക്കുന്നതായി അവര്‍ക്കു കാണപ്പെട്ടു. പത്രോസ് ഈശോയോടു പറഞ്ഞു: കര്‍ത്താവേ, നാം ഇവിടെ യായിരിക്കുന്നതു നല്ലതാണ്.നിനക്കു സമ്മതമാണെങ്കില്‍ഞാന്‍ഇവിടെ മൂന്നു കൂടാരങ്ങള്‍ഉണ്ടാക്കാം - ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവന്‍സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍തിളക്കമേറിയ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെ യൊരു സ്വരമുണ്ടായി: ഇവന്‍എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ഞാന്‍പ്രസാദി ച്ചിരിക്കുന്നു. ഇവനെ ശ്രവിക്കുവിന്‍! ഇതുകേട്ടപ്പോള്‍ശിഷ്യډാര്‍കമിഴ്ന്നുവീണു. അവര്‍അത്യധികം ഭയപ്പെട്ടിരുന്നു. ഈശോ സമീപിച്ച് അവരെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കു വിന്‍, ഭയപ്പെടേണ്ടാ. അവര്‍കണ്ണുകളു യര്‍ത്തി നോക്കിയപ്പോള്‍ഈശോയെ യല്ലാതെ മറ്റാരെയും കണ്ടില്ല. മലയില്‍നിന്നിറങ്ങുമ്പോള്‍ ഈശോ അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍മരിച്ച വരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ഈ ദര്‍ശനത്തെപ്പററി ആരോടും പറയരുത്.

മത്താ 25:14-23 (24:45-47+25:1423) താലന്തുകള്‍വര്‍ദ്ധിപ്പിച്ചവര്‍. 

14 ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്‍മാരെ വിളിച്ച് തന്‍െറ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം.15 അവന്‍ ഓരോരുത്തന്‍െറയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷംയാത്ര പുറപ്പെട്ടു.16 അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കൂടി സമ്പാദിച്ചു.17 രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി.18 എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച്യജമാനന്‍െറ പണം മറച്ചുവച്ചു.19 ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്‍മാരുടെയജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു.20 അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്,യജ മാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.21 യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍െറ യജമാനന്‍െറ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.22 രണ്ടു താലന്തു കിട്ടിയ വനും വന്നുപറഞ്ഞു:യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു.23 യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും.

 


Back to Top

Never miss an update from Syro-Malabar Church