Daily Readings for Thursday February 13,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, കൊളോ 1:21-23 : വിശ്വാസസ്ഥിരതയിലൂടെ

21 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികള്‍വഴി മനസ്സില്‍ ശത്രുത പുലര്‍ത്തുന്നവരുമായിരുന്നു.22 എന്നാല്‍, ഇപ്പോള്‍ ക്രിസ്തു തന്‍െറ മരണംവഴി സ്വന്തം ഭൗതിക ശരീരത്തില്‍ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടുത്തെ മുമ്പില്‍ പരിശുദ്ധരും കുറ്റമറ്റവരും നിര്‍മലരുമായി നിങ്ങളെ സമര്‍പ്പിക്കുന്നതിനുവേണ്ടിയാണ് അവന്‍ ഇപ്രകാരംചെയ്തത്.23 എന്നാല്‍, നിങ്ങള്‍ ശ്രവിച്ച സുവിശേഷം നല്‍കുന്ന പ്രത്യാശയില്‍നിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ വിശ്വാസത്തില്‍ നിങ്ങള്‍ നിലനില്‍ക്കേണ്ടിയിരിക്കുന്നു. ആകാശത്തിനു താഴെയുള്ള എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ട്. പൗലോസായ ഞാന്‍ അതിന്‍െറ ശുശ്രൂഷകനായി.


Gospel, ലൂക്കാ 13:10-17 : കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു.

സാബത്തില്‍ ഈശോ ഒരു  സിനഗോഗില്‍പഠിപ്പിക്കുകയായിരുന്നു. പതിനെട്ടുവര്‍ഷമായി രോഗത്തിന്‍റെ അരൂപി ബാധിച്ച് നിവര്‍ന്നുനില്ക്കാന്‍സാധിക്കാത്തവിധം കൂനിപ്പോയ ഒരു സ്ത്രീ അവിടെയുണ്ടായിരുന്നു. ഈശോ അവളെ കണ്ടപ്പോള്‍അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്‍റെ രോഗത്തില്‍നിന്ന് നീ മുക്തയാക്കപ്പെട്ടിരിക്കുന്നു. അവന്‍അവളുടെമേല്‍കൈകള്‍വച്ചു. തത്ക്ഷണം അവള്‍നിവര്‍ന്നുനില്ക്കുകയും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. ഈശോ സാബത്തില്‍സുഖപ്പെടുത്തിയതില്‍അമര്‍ഷംപൂണ്ട് സിനഗോഗധികാരി ജനക്കൂട്ടത്തോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങള്‍ഉണ്ട്. ആ ദിവസങ്ങളില്‍വന്ന് സുഖപ്പെട്ടുകൊള്ളുക; സാബത്തുദിവസം പാടില്ല. അപ്പോള്‍കര്‍ത്താവ് മറുപടി പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ഓരോരുത്തരും സാബത്തില്‍തങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തില്‍നിന്ന് അഴിച്ച് വെള്ളം കുടിപ്പിക്കാന്‍കൊണ്ടുപോകുന്നില്ലേ? പതിനെട്ടുവര്‍ഷം സാത്താന്‍ബന്ധിച്ചിട്ടിരുന്ന അബ്രാഹത്തിന്‍റെ മകളെ സാബത്തുദിവസം ഈ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്‍റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍അവന്‍വഴിയായി നടന്നിരുന്ന മഹനീയകൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു


Back to Top

Never miss an update from Syro-Malabar Church