Daily Readings for Wednesday February 12,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, റോമ 14:1-6 : ഉത്തമബോദ്ധ്യത്തോടെ വ്യാപരിക്കുവിന്‍.

1 വിശ്വാസത്തില്‍ ഉറപ്പില്ലാത്തവനെ സ്വീകരിക്കുവിന്‍; അത് അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചു തര്‍ക്കിക്കാനാകരുത്.2 ഒരുവന്‍ തനിക്ക് എന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുര്‍ബലനായ മറ്റൊരുവനാകട്ടെ, സസ്യം മാത്രം ഭക്ഷിക്കുന്നു.3 ഭക്ഷിക്കുന്നവന്‍ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്; ഭക്ഷിക്കാത്തവന്‍ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാല്‍, ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു.4 മറ്റൊരാളുടെ സേവകനെ വിധിക്കാന്‍ നീ ആരാണ്? സ്വന്തംയജമാനന്‍െറ സന്നിധിയിലാണ് അവന്‍ നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിര്‍ത്താന്‍യജമാനനു കഴിവുള്ളതുകൊണ്ട് അവന്‍ നില്‍ക്കുകതന്നെചെയ്യും.5 ഒരുവന്‍ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാള്‍ വിലമതിക്കുന്നു. വേറൊരുവന്‍ എല്ലാ ദിവസങ്ങളെയും ഒരുപോലെ മതിക്കുന്നു. ഓരോരുത്തര്‍ക്കും താന്താങ്ങളുടെ മനസ്സില്‍ ഉത്തമബോധ്യമുണ്ടായിരിക്കട്ടെ.6


Gospel, യോഹ 8:31-38 : സത്യം നിങ്ങളെ സ്വതന്ത്രരാക്കും.

തന്നില്‍വിശ്വസിച്ച യഹൂദ രോട് ഈശോ പറഞ്ഞു: എന്‍റെ വചനത്തില്‍നിലനില്ക്കുമെങ്കില്‍നിങ്ങള്‍യഥാര്‍ത്ഥത്തില്‍എന്‍റെ ശിഷ്യരാണ്. നിങ്ങള്‍സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവര്‍അവനോടു പറഞ്ഞു: ഞങ്ങള്‍അബ്രാഹത്തിന്‍റെ സന്തതികളാണ്. ഞങ്ങള്‍ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍സ്വതന്ത്രരായിത്തീരും എന്നു നീ പറയുന്നത്? ഈശോ പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍പാപത്തിന്‍റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍വസിക്കുന്നില്ല. പുത്രനാകട്ടെ, എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍നിങ്ങളെ സ്വതന്ത്രരാക്കിയാല്‍നിങ്ങള്‍യഥാര്‍ത്ഥത്തില്‍സ്വതന്ത്രരാകും. നിങ്ങള്‍അബ്രാഹത്തിന്‍റെ സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങളെന്നെ കൊല്ലാന്‍അന്വേഷിക്കുന്നു. കാരണം, എന്‍റെ വചനം നിങ്ങളില്‍വസിക്കുന്നില്ല. എന്‍റെ പിതാവിന്‍റെ സന്നിധിയില്‍കണ്ടവയെപ്പറ്റി ഞാന്‍സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍നിന്നു കേട്ടത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.


Back to Top

Never miss an update from Syro-Malabar Church