Daily Readings for Monday February 10,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1 യോഹ 5:6-12 : മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുവിന്‍

6 ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് വ യേശുക്രിസ്തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.7 മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം-8 ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു.9 മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്‍െറ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്‍െറ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.10 ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് അവനില്‍ത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍െറ പുത്രനെക്കുറിച്ച് നല്‍കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.11 ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്.12 പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.


Gospel, മര്‍ക്കോ 3:13-19 : ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു.

പിന്നെ, ഈശോ മലയിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവര്‍അവന്‍റെ സമീപത്തേക്കു ചെന്നു. അവന്‍പന്ത്രണ്ടുപേരെ നിയോഗിച്ച് അവരെ ശ്ലീഹډാര്‍എന്നു വിളിച്ചു: തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രഘോഷിക്കാന്‍അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന്‍അധികാരം ഉണ്ടായിരിക്കുന്നതിനും. അവര്‍, പത്രോസ് എന്ന് അവന്‍പേരു നല്കിയ ശിമയോന്‍, ബൊവനെര്‍ഗെസ് - ഇടിമുഴക്കത്തിന്‍റെ പുത്രന്‍മാര്‍- എന്ന് അവന്‍പേരുനല്കിയ സെബദിപുത്രന്‍മാരായ യാക്കോബും സഹോദരന്‍യോഹന്നാനും അന്ത്രയോസ്, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമാ, ഹല്‍പൈയുടെ പുത്രന്‍യാക്കോബ്, തദ്ദേവൂസ്, കാനാന്‍കാരനായ ശിമയോന്‍, അവനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.


Back to Top

Never miss an update from Syro-Malabar Church