Daily Readings for Saturday February 01,2020

February 2020
S M T W T F S
      1
2345678
9101112131415
16171819202122
23242526272829
<< Jan   Mar > >>

Reading 3, 1യോഹ 5:13-21 : ദൈവത്തില്‍നിന്ന് ജനിച്ചവന്‍പാപം ചെയ്യുന്നില്ല.

ഞാന്‍ ഇവയെല്ലാം എഴുതിയത് ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്. അവന്‍റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടന്നു കേള്‍ക്കുമെന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ്. നാം ചോദിക്കുന്നതെല്ലാം അവിടന്നു കേള്‍ക്കുന്നെന്ന് നമുക്കറിയാമെങ്കില്‍, നാം ചോദിച്ചവ കിട്ടിക്കഴിഞ്ഞു എന്നു നമുക്കറിയാം. മരണത്തിലേക്കു നയിക്കാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍, അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്കും. മരണത്തിലേക്കു നയിക്കാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണത്തിലേക്കു നയിക്കുന്ന പാപമുണ്ട്. അതെപ്പറ്റിയല്ല പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നത്. എല്ലാ അധര്‍മ്മവും പാപമാണ്. എന്നാല്‍ മരണത്തിലേക്കു നയിക്കാ ത്ത പാപവുമുണ്ട്. ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല. നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ പിടിയില്‍ക്കിടക്കയാണെന്നും നാമറിയുന്നു. ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്കിയെന്നും നാം അറിയുന്നു. നാമാകട്ടെ, സത്യസ്വരൂപനിലും അവിടത്തെ പുത്രനായ ഈശോ മിശിഹായിലുമാണ്. ഇവനാണ് സത്യദൈവവും നിത്യജീവനും. കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍.


Gospel, യോഹ 8:39-47 : ദൈവത്തില്‍നിന്നുള്ളവന്‍വചനം ശ്രവിക്കുന്നു.

അവര്‍ഈശോയോടു പറഞ്ഞു: അബ്രാഹമാണു ഞങ്ങളുടെ പിതാവ്. ഈശോ അവരോടു പറഞ്ഞു: നിങ്ങള്‍അബ്രാഹത്തിന്‍റെ മക്കളാണെങ്കില്‍അബ്രാഹത്തിന്‍റെ പ്രവൃത്തികള്‍ചെയ്യുമായിരുന്നു. എന്നാല്‍, ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞ എന്നെ കൊല്ലാന്‍നിങ്ങള്‍ആലോചിക്കുന്നു. അബ്രാഹം ഇങ്ങനെ ചെയ്തിട്ടില്ല. നിങ്ങള്‍നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികള്‍ചെയ്യുന്നു. അപ്പോള്‍അവര്‍പറഞ്ഞു: ഞങ്ങള്‍ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ - ദൈവം. ഈശോ അവരോടു പറഞ്ഞു: ദൈവമാണ് നിങ്ങളുടെ പിതാവെങ്കില്‍നിങ്ങള്‍എന്നെ സ്നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ദൈവത്തില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍സ്വമേധയാ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്. ഞാന്‍പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ഗ്രഹിക്കുന്നില്ല? എന്‍റെ വചനം ശ്രവിക്കാന്‍നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. നിങ്ങള്‍നിങ്ങളുടെ പിതാവായ പിശാചില്‍നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്‍റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍നിങ്ങള്‍ആഗ്രഹിക്കുന്നു. അവനാകട്ടെ, ആദിമുതല്‍കൊലപാതകിയാണ്. അവന്‍ഒരിക്കലും സത്യത്തില്‍നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍സംസാരിക്കുന്നത്. കാരണം, അവന്‍നുണയനും നുണയുടെ പിതാവുമാണ്. ഞാനാകട്ടെ, സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളില്‍ആര്‍ക്ക് എന്നില്‍പാപമാരോപിക്കാന്‍കഴിയും? ഞാന്‍സത്യമാണു പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തില്‍നിന്നുള്ളവന്‍ദൈവത്തിന്‍റെ വാക്കുകള്‍ശ്രവിക്കുന്നു. നിങ്ങള്‍ദൈവത്തില്‍നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍അവ ശ്രവിക്കുന്നില്ല.


Back to Top

Never miss an update from Syro-Malabar Church