Daily Readings for Friday March 29,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 15: 1-15 : ദൈവം അബ്രഹാമുമായി ഉടമ്പടി ചെയ്യുന്നു

1 അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്‍െറ പ്രതിഫലം വളരെ വലുതായിരിക്കും.2 അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്കസുകാരന്‍ ഏലിയേസറാണ് എന്‍െറ വീടിന്‍െറ അവകാശി.3 അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്‍െറ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്‍െറ അവകാശി.4 വീണ്ടും അവനു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി: നിന്‍െറ അവകാശി അവനായിരിക്കുകയില്ല; നിന്‍െറ മകന്‍ തന്നെയായിരിക്കും.5  അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍െറ സന്താനപരമ്പരയും അതുപോലെയായിരിക്കും.6  അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.7 അവിടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായിത്തരാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍.8 അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും?9 അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക.10 അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെരണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല.11 പിണത്തിന്‍മേല്‍ കഴുകന്‍മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു.12 സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു.13  അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്‍െറ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.14 എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും.15 നീ സമാധാനത്തോടെ നിന്‍െറ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്കരിക്കപ്പെടും.


Reading 2, ജോഷ്വ 9: 1-15 : ഗിബെയോൻകാരുടെ വഞ്ചന

 1 ജോര്‍ദാന്‍െറ മറുകരയില്‍ മലകളിലും താഴ്വരകളിലും ലബനോന്‍വരെ നീണ്ടു കിടക്കുന്ന വലിയ കടലിന്‍െറ തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരും ആയരാജാക്കന്‍മാരെല്ലാവരും2 ഇതു കേട്ടപ്പോള്‍ ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേയുദ്ധം ചെയ്യാന്‍ ഒരുമിച്ചുകൂടി.3 എന്നാല്‍, ജറീക്കോയോടും ആയ്പട്ടണത്തോടും ജോഷ്വ ചെയ്തത് അറിഞ്ഞപ്പോള്‍4 ഗിബയോന്‍ നിവാസികള്‍ തന്ത്രപൂര്‍വം പ്രവര്‍ത്തിച്ചു. പഴ കിയ ചാക്കുകളില്‍ ഭക്ഷണസാധനങ്ങളും കീറിത്തുന്നിയ തോല്‍ക്കുടങ്ങളില്‍ വീഞ്ഞും എടുത്ത് അവര്‍ കഴുതപ്പുറത്തു കയറ്റി.5 നന്നാക്കിയെടുത്ത പഴയ ചെരിപ്പുകളും കീറിപ്പറിഞ്ഞവസ്ത്രങ്ങളും ധരിച്ച് അവര്‍ പുറപ്പെട്ടു. അവരുടെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉണങ്ങിയതും പൂത്തതുമായിരുന്നു.6 അവര്‍ ഗില്‍ഗാലില്‍ ജോഷ്വയുടെ പാളയത്തില്‍ച്ചെന്ന് അവനോടും ഇസ്രായേല്‍ക്കാരോടും പറഞ്ഞു: ഞങ്ങള്‍ വിദൂരദേശത്തു നിന്നു വരുകയാണ്. ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്യണം.7 അപ്പോള്‍ ഇസ്രായേല്‍ജനം ഹിവ്യരോടു പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ സമീപത്തുള്ളവരാണെങ്കിലോ? നിങ്ങളുമായി ഞങ്ങള്‍ക്ക് ഉടമ്പടി ചെയ്യാന്‍ ആവില്ല.8 ഞങ്ങള്‍ അങ്ങയുടെ ദാസന്‍മാരാണ് എന്ന് അവര്‍ ജോഷ്വയോടു പറഞ്ഞു. അപ്പോള്‍ അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ ആരാണ്? എവിടെ നിന്നു വരുന്നു? അവര്‍ പറഞ്ഞു:9 നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ നാമം കേട്ട് വിദൂരദേശത്തുനിന്ന് ഈ ദാസന്‍മാര്‍ വന്നിരിക്കുന്നു. എന്തെന്നാല്‍, അവിടുത്തെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങള്‍ അറിഞ്ഞു.10   ജോര്‍ദാന്‍െറ മറുകരയിലുള്ള അമോര്യരാജാക്കന്‍മാരായ ഹെഷ്ബോനിലെ സീഹോനോടും അഷ്ത്താറോത്തില്‍ താമസിക്കുന്ന ബാഷാന്‍ രാജാവായ ഓഗിനോടും പ്രവര്‍ത്തിച്ചതും ഞങ്ങള്‍ കേട്ടിട്ടുണ്ട്.11 ഞങ്ങളുടെശ്രേഷ്ഠന്‍മാരും നാട്ടുകാരും ഞങ്ങളോടു പറഞ്ഞു:യാത്രയ്ക്കുവേണ്ട ഭക്ഷണസാധനങ്ങള്‍ എടുത്തുചെന്ന് അവരെ കണ്ട് ഞങ്ങള്‍ നിങ്ങളുടെ ദാസന്‍മാരാണ്, അതുകൊണ്ട് ഞങ്ങളുമായി ഒരു ഉടമ്പടി ഉണ്ടാക്കുക എന്നുപറയണം.12 ഇതാ ഞങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. യാത്രാമധ്യേ ഭക്ഷിക്കുന്നതിനായി ഞങ്ങളുടെ വീടുകളില്‍ നിന്ന് എടുത്ത ഇവയ്ക്ക് പുറപ്പെടുമ്പോള്‍ ചൂടുണ്ടായിരുന്നു.13 ഞങ്ങള്‍ വീഞ്ഞു നിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ ഇതാ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായയാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. കര്‍ത്താവിന്‍െറ നിര്‍ദ്ദേശമാരായാതെ ജനം ആ ഭക്ഷണപദാര്‍ഥങ്ങളില്‍ പങ്കുചേര്‍ന്നു.14 ജോഷ്വ അവരുടെ ജീവന്‍ രക്ഷിക്കാമെന്ന് സമാധാനയുടമ്പടി ചെയ്തു.15 ജനപ്രമാണികളും അങ്ങനെ ശപഥംചെയ്തു.


Reading 3, റോമാ 11: 25-36 : ഇസ്രയേലിന്റെ പുനരുദ്ധാനം

 25 സഹോദരരേ, ജ്ഞാനികളാണെന്ന് അ ഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കുമാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളൂ. അതും വിജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നതുവരെ മാത്രം.26   അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും.27   ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്‍െറ ഉടമ്പടിയായിരിക്കും.28 സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്‍െറ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്നേഹഭാജനങ്ങളാണ്.29 എന്തെന്നാല്‍, ദൈവത്തിന്‍െറ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.30 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടുനിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു.31 അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപ നിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു.32 എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.33 ഹാ! ദൈവത്തിന്‍െറ സമ്പത്തിന്‍െറയും ജ്ഞാനത്തിന്‍െറയും അറിവിന്‍െറയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം!34  എന്തെന്നാല്‍, ദൈവത്തിന്‍െറ മനസ്സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്?35   തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്?36 എന്തെ ന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്, അവിടു ന്നുവഴി, അവിടുന്നിലേക്ക്. അവിടുത്തേ ക്ക് എന്നേക്കും മഹത്വമുണ്‍ായിരിക്കട്ടെ. ആമേന്‍.


Gospel, യോഹ 7: 25-31 : ദൈവത്താൽ അയക്കപ്പെട്ട മിശിഹാ

 25 ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്?26 എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍തന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികള്‍യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ?27 ഇവന്‍ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ക്രിസ്തു വരുമ്പോള്‍ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.28   ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെനിങ്ങള്‍ക്ക് അറിഞ്ഞുകൂടാ.29 എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്.30 അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്‍െറ സമയം ഇനിയും വന്നിരുന്നില്ല.31 ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?


Back to Top

Never miss an update from Syro-Malabar Church