Daily Readings for Tuesday March 26,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 12:9-20 : അബ്രഹാം ഈജിപ്തിൽ

 9 അവിടെനിന്ന് അബ്രാം നെഗെബിനു നേരേയാത്ര തുടര്‍ന്നു.10 അവിടെ ഒരു ക്ഷാമമുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ ഈജിപ്തില്‍ പോയി പാര്‍ക്കാമെന്നു കരുതി അബ്രാം അങ്ങോട്ടു തിരിച്ചു.11 ഈജിപ്തിലെത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം.12 നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്‍െറ ഭാര്യയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും.13 നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്‍െറ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്‍െറ സഹോദരിയാണെന്നു പറയണം.14 അവര്‍ ഈജിപ്തിലെത്തി. അവള്‍ കാണാന്‍ വളരെ അഴകുള്ളവളാണെന്ന് ഈജിപ്തുകാര്‍ക്കു മനസ്സിലായി.15 അവളെ കണ്ടപ്പോള്‍ ഫറവോയുടെ സേവകന്‍മാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫറവോയുടെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു.16 ഫറവോ അവളെപ്രതി അബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.17 പക്ഷേ, അബ്രാമിന്‍െറ ഭാര്യ സാറായിയെപ്രതി കര്‍ത്താവ് ഫറവോയെയും കുടുംബത്തെയും മഹാമാരികളാല്‍ പീഡിപ്പിച്ചു.18 തന്‍മൂലം ഫറവോ അബ്രാമിനെ വിളിച്ചു പറഞ്ഞു: നീ ഈ ചെയ്തത് എന്താണ്?19 അവള്‍ നിന്‍െറ ഭാര്യയാണെന്ന് എന്നോടു പറയാതിരുന്നത് എന്തുകൊണ്ട്? അവള്‍ സഹോദരിയാണ് എന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ഭാര്യയായി സ്വീകരിച്ചത്? ഇതാ നിന്‍െറ ഭാര്യ. അവളെയുംകൊണ്ട് സ്ഥലം വിടുക.20 ഫറവോ തന്‍െറ ആള്‍ക്കാര്‍ക്ക് അബ്രാമിനെക്കുറിച്ചു കല്‍പന കൊടുത്തു. അവര്‍ അവനെയും ഭാര്യയെയും അവന്‍െറ വസ്തുവകകളോടുകൂടെയാത്രയാക്കി.


Reading 2, ജോഷ്വ 8:1-9 : ആയ്‌ പട്ടണം നശിപ്പിക്കുന്നു

 1 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എല്ലാ യോദ്ധാക്കളെയും കൂട്ടി ആയിയിലേക്കു പോവുക. ഭയമോ പരിഭ്രമമോ വേണ്ടാ. ഇതാ, ഞാന്‍ അവിടത്തെ രാജാവിനെയുംപ്രജകളെയും പട്ടണത്തെയും രാജ്യത്തെയും നിന്‍െറ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു.2 ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതുപോലെ ആയിയോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍, കന്നുകാലികളെയും കൊള്ളവ സ്തുക്കളെയും നിങ്ങള്‍ക്ക് എടുക്കാം. പട്ടണത്തെ ആക്രമിക്കുന്നതിന് അതിനു പിന്നില്‍ പതിയിരിക്കണം.3 ജോഷ്വയും യോദ്ധാക്ക ളും ആയ് പട്ടണത്തിലേക്കു പുറപ്പെട്ടു. ജോഷ്വ ധീരപരാക്രമികളായ മുപ്പതിനായിരംപേരെ തിരഞ്ഞെടുത്തു രാത്രിയില്‍ത്തന്നെ അ യച്ചു.4 അവന്‍ അവരോട് ആജ്ഞാപിച്ചു: പട്ടണത്തെ ആക്രമിക്കുന്നതിന് നിങ്ങള്‍ അ തിനു പിന്നില്‍ ഒളിച്ചിരിക്കണം. വളരെ അകലെപ്പോകരുത്. സദാ ജാഗരൂകരായിരിക്കുകയും വേണം.5 ഞാനും കൂടെയുള്ളവരും പട്ടണത്തെ സമീപിക്കും. അവര്‍ ഞങ്ങള്‍ക്കെതിരേ വരുമ്പോള്‍ മുന്‍പിലത്തെപ്പോലെ ഞങ്ങള്‍ പിന്തിരിഞ്ഞോടും.6 പട്ടണത്തില്‍ നിന്നു വളരെ അകലെ എത്തുന്നതുവരെ അവര്‍ ഞങ്ങളെ പിന്തുടരും. അപ്പോള്‍ അവര്‍ പറയും ഇതാ, അവര്‍ മുന്‍പിലത്തെപ്പോലെ പരാജിതരായി ഓടുന്നു. ഞങ്ങള്‍ അങ്ങനെ ഓടും.7 അപ്പോള്‍ നിങ്ങള്‍ പുറത്തുവന്ന് പട്ടണം പിടിച്ചടക്കണം. നിങ്ങളുടെ ദൈവമായ കര്‍ത്താവ് അതു നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചുതരും.8 കര്‍ത്താവു കല്‍പിച്ചതുപോലെ പട്ടണം പിടിച്ചടക്കിയതിനുശേഷം അത് അഗ്നിക്കിരയാക്കണം. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു.9 ജോഷ്വ അവരെയാത്രയാക്കി. അവര്‍ പോയി ആയ് പട്ടണത്തിനു പടിഞ്ഞാറ് ആ പട്ടണത്തിനും ബഥേലിനും മധ്യേ ഒളിച്ചിരുന്നു. ജോഷ്വ ആ രാത്രിയില്‍ ജനത്തോടുകൂടെ താമസിച്ചു.


Reading 3, റോമാ 9:14-18 : ദൈവത്തിന്റെ കരുണ

 14 അപ്പോള്‍ നാം എന്തുപറയണം? ദൈവത്തിന്‍െറ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലും അല്ല.15   എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോട് അ രുളിച്ചെയ്യുന്നു.16 അതുകൊണ്ട്, മനുഷ്യന്‍െറ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്‍െറ ദയയാണ് എല്ലാറ്റിന്‍െറയും അടിസ്ഥാനം.17   വിശുദ്ധഗ്രന്ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്‍െറ നാമം ഉദ്ഘോഷിക്കപ്പെടുന്നതിനും എന്‍െറ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്.18 താന്‍ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താന്‍ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.


Gospel, യോഹ 5:19-23 : പുത്രനെ ആദരിക്കണം

 19 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.20 എന്തെന്നാല്‍, പിതാവു പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും.21   പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.22 പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു.23 പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല.


Back to Top

Never miss an update from Syro-Malabar Church