Daily Readings for Friday March 22,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 9: 8-17 : നോഹയുമായുള്ള ഉടമ്പടി

 8 നോഹയോടും പുത്രന്‍മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു :9 നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു.10 അതോടൊപ്പം നിന്‍െറ കൂടെ പെട്ടകത്തില്‍നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും - പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും -11 നിങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലുംവെള്ളപ്പൊക്കംകൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല.12 ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്‍െറ ഉടമ്പടിയുടെ അടയാളം ഇതാണ് :13 ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്‍െറ വില്ലു ഞാന്‍ സ്ഥാപിക്കുന്നു.14 ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും.15 നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്‍െറ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.16 മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു :17 ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.


Reading 2, ജോഷ്വ 6: 8-27 : ജെറീക്കയുടെ പതനം

 8 ജോഷ്വ കല്‍പിച്ചതുപോലെ ഏഴു പുരോഹിതന്‍മാര്‍, ആട്ടിന്‍കൊമ്പുകൊണ്ടുള്ള കാഹളം മുഴക്കിക്കൊണ്ട് കര്‍ത്താവിന്‍െറ മുന്‍പില്‍ നടന്നു. കര്‍ത്താവിന്‍െറ വാഗ്ദാനപേടകം അവര്‍ക്കു പിന്നാലെ ഉണ്ടായിരുന്നു.9 ആയുധധാരികള്‍ കാഹളം മുഴക്കുന്ന പുരോഹിതരുടെ മുന്‍പിലും ബാക്കിയുള്ളവര്‍ വാഗ്ദാനപേടകത്തിന്‍െറ പിന്നിലും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.10 കല്‍പന കിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്‍പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വ ജനത്തോടു പറഞ്ഞു.11 അങ്ങനെ കര്‍ത്താവിന്‍െറ പേടകം പട്ടണത്തിന് ഒരു പ്രാവശ്യം പ്രദക്ഷിണം വച്ചു. അവര്‍ പാളയത്തിലേക്കു മടങ്ങി, രാത്രി കഴിച്ചു.12 പിറ്റേദിവസം അതിരാവിലെ ജോഷ്വ ഉണര്‍ന്നു; പുരോഹിതന്‍മാര്‍ കര്‍ത്താവിന്‍െറ പേടകം എടുത്തു.13 ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളങ്ങള്‍ സദാ മുഴക്കിക്കൊണ്ടു കര്‍ത്താവിന്‍െറ പേടകത്തിനു മുന്‍പേ നടന്നു. ആയുധധാരികള്‍ അവര്‍ക്കു മുമ്പേയും ബാക്കിയുള്ളവര്‍ വാഗ്ദാന പേടകത്തിന്‍െറ പിമ്പേയും നടന്നു. കാഹളധ്വനി സദാ മുഴങ്ങിക്കൊണ്ടിരുന്നു.14 രണ്ടാംദിവസ വും അവര്‍ പട്ടണത്തിനു പ്രദക്ഷിണം വയ്ക്കുകയും പാളയത്തിലേക്കു മടങ്ങുകയുംചെയ്തു. ആറു ദിവസം ഇങ്ങനെ ചെയ്തു.15 ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന് ആദ്യത്തേതു പോലെ ഏഴു പ്രാവശ്യം അവര്‍ പ്രദക്ഷിണംവച്ചു. അന്നുമാത്രമേ ഏഴു പ്രാവശ്യം പ്രദക്ഷിണം വച്ചുള്ളു.16 ഏഴാം പ്രാവശ്യം പുരോഹിതന്‍മാര്‍ കാഹളം മുഴക്കിയപ്പോള്‍ ജോഷ്വ ജനത്തോടു പറഞ്ഞു: അട്ട ഹസിക്കുവിന്‍. ഈ പട്ടണം കര്‍ത്താവ് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു.17 പട്ടണവും അതിലുള്ള സമസ്തവും കര്‍ത്താവിനു കാഴ്ചയായി നശിപ്പിക്കപ്പെടേണ്ടതാണ്. നമ്മുടെ ദൂതന്‍മാരെ ഒളിപ്പിച്ചതിനാല്‍ വേശ്യയായ റാഹാബും അവളുടെ കുടുംബത്തിലുള്ള വരും ജീവനോടെ ഇരിക്കട്ടെ.18 നശിപ്പിക്കേണ്ട ഈ പട്ടണത്തില്‍നിന്നു നിങ്ങള്‍ ഒന്നും എടുക്കരുത്; അങ്ങനെ ചെയ്താല്‍ ഇസ്രായേല്‍ പാളയത്തിനു നാശവും അനര്‍ഥവും സംഭവിക്കും.19 എന്നാല്‍, വെള്ളിയും സ്വര്‍ണ വും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മിത മായ പാത്രങ്ങള്‍ കര്‍ത്താവിനു വിശുദ്ധമാണ്; അവ കര്‍ത്താവിന്‍െറ ഭണ്‍ഡാരത്തില്‍ നിക്ഷേപിക്കണം.20   കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്തട്ടഹസിക്കുകയും മതില്‍ നിലംപതിക്കുകയുംചെയ്തു. അവര്‍ ഇരച്ചു കയറി പട്ടണം പിടിച്ചെ ടുത്തു.21 അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്‍മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി.22 ദേശനിരീക്ഷണത്തിനു പോയ ഇരുവരോടും ജോഷ്വ പറഞ്ഞു: നിങ്ങള്‍ ആ വേശ്യയുടെ വീട്ടില്‍ ചെന്ന് അവളോടു സത്യം ചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തു കൊണ്ടുവരുവിന്‍.23 ആയുവാക്കള്‍ അവിടെച്ചെന്ന് റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയുംകൊണ്ടുവന്ന് ഇസ്രായേല്‍ പാളയത്തിനു പുറത്തു താമസിപ്പിച്ചു.24 പിന്നീട് അവര്‍ ആ പട്ടണവും അതിലുള്ള സമസ്തവും അഗ്നിക്കിരയാക്കി. പിച്ചളയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പാത്രങ്ങളും സ്വര്‍ണവും വെള്ളിയും അവര്‍ കര്‍ത്താവിന്‍െറ ഭണ്‍ഡാഗാരത്തില്‍ നിക്ഷേപിച്ചു.25   വേശ്യയായ റാഹാബിനെയും അവളുടെ പിതൃഭവനത്തെയും വസ്തുവകകളെയും ജോഷ്വ സംരക്ഷിച്ചു. എന്തെന്നാല്‍, ജറീക്കോ നിരീക്ഷിക്കുന്നതിനു ജോഷ്വ അയച്ച ദൂതന്‍മാരെ അവള്‍ ഒളിപ്പിച്ചു. അവളുടെ കുടുംബം ഇസ്രായേലില്‍ ഇന്നുമുണ്ട്.26   ജോഷ്വ അന്ന് അവരോടു ശപഥം ചെയ്തുപറഞ്ഞു: ജറീക്കോ പുതുക്കിപ്പണിയാന്‍ തുനിയുന്നവന്‍ ശപ്തന്‍. അതിന്‍െറ അടിസ്ഥാനമിടാന്‍ ഒരുമ്പെടുന്നവന് അവന്‍െറ മൂത്ത മകനും, കവാടങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്നവന് അവന്‍െറ ഇളയ മകനും നഷ്ടപ്പെടും.27 കര്‍ത്താവ് ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്‍െറ കീര്‍ത്തി നാട്ടിലെങ്ങും വ്യാപിച്ചു.


Reading 3, റോമാ 8: 1-6 : ആത്മീയ അഭിലാഷങ്ങൾ ജീവനിലേക്ക്

 1 ആകയാല്‍, ഇപ്പോള്‍ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല.2   എന്തെന്നാല്‍, യേശുക്രിസ്തുവിലുള്ള ജീവാത്മാവിന്‍െറ നിയമം നിന്നെ പാപത്തിന്‍െറയും മരണത്തിന്‍െറയും നിയമത്തില്‍നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു.3   ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്‍െറ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്‍െറ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.4   ഇത് ശരീരത്തിന്‍െറ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാതെ, ആത്മാവിന്‍െറ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ നിയമത്തിന്‍െറ അനുശാസനം സഫലമാകുന്നതിനു വേണ്ടിയാണ്.5   എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു. ആത്മീയമായി ജീവിക്കുന്നവരാകട്ടെ, ആത്മീയ കാര്യങ്ങളില്‍ മനസ്സുവയ്ക്കുന്നു.6  ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.


Gospel, മർക്കോ 12: 18-27 : ജീവിക്കുന്നവരുടെ ദൈവം കർത്താവ്

 18 അനന്തരം, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ അവനെ സമീപിച്ചു ചോദിച്ചു:19   ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍െറ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മോശയുടെ കല്‍പനയില്‍ ഉണ്ട്.20 ഒരിടത്ത് ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു.21 രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.22 ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു.23 പുനരുത്ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.24 യേശു അവരോടു പറഞ്ഞു: വിശു ദ്ധ ലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?25 എന്തെന്നാല്‍, മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെ പ്പോലെയായിരിക്കും.26   മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍ നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍െറ ദൈവവും ഇസഹാക്കിന്‍െറ ദൈവവും യാക്കോബിന്‍െറ ദൈവവും ആണ്.27 അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.


Back to Top

Never miss an update from Syro-Malabar Church