Daily Readings for Saturday March 02,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 3, വെളി 3:14 - 22 : ഇതാ ഞാൻ വാതിലിൽ മുട്ടുന്നു

 14 ലവൊദീക്യായിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്‍െറ സൃഷ്ടികര്‍മത്തിന്‍െറ ആരംഭവുമായിരിക്കുന്ന ആമേന്‍ അരുളിചെയ്യുന്നു:15 നിന്‍െറ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.16 ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല്‍ നിന്നെ ഞാന്‍ എന്‍െറ വായില്‍നിന്നു തുപ്പിക്കളയും.17 എന്തെന്നാല്‍, ഞാന്‍ ധന വാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്ന് നീ അറിയുന്നില്ല.18 ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്നിശുദ്ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്‍െറ നഗ്ന ത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.19 ഞാന്‍ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.20 ആരെങ്കിലും എന്‍െറ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍െറ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.21 ഞാന്‍ വിജയം വരിച്ച് എന്‍െറ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തില്‍ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എന്‍െറ സിംഹാസനത്തില്‍ ഞാന്‍ ഇരുത്തും.22 ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!


Gospel, മത്താ 15: 29 - 31 : അനേകർക്ക് രോഗശാന്തി

 29 യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലിക്കടലിന്‍െറ തീരത്തുവന്ന് ഒരു മലയില്‍ കയറി അവിടെ ഇരുന്നു.30 തത്സമയം മുടന്തര്‍, വികലാംഗര്‍, അന്ധര്‍, ഊമര്‍ തുടങ്ങി പലരെയും കൂട്ടിക്കൊണ്ടു വലിയ ജനക്കൂട്ടങ്ങള്‍ അവിടെ വന്ന് അവരെ അവന്‍െറ കാല്‍ക്കല്‍ കിടത്തി. അവന്‍ അവരെ സുഖപ്പെടുത്തി.31 ഊമര്‍ സംസാരിക്കുന്നതും വികലാംഗര്‍ സുഖംപ്രാപിക്കുന്നതും മുടന്തര്‍ നടക്കുന്നതും അന്ധര്‍ കാഴ്ചപ്രാപിക്കുന്നതും കണ്ട് ജനക്കൂട്ടം വിസ്മയിച്ചു. അവര്‍ ഇസ്രായേലിന്‍െറ ദൈവത്തെ മഹത്വപ്പെടുത്തി.


Back to Top

Never miss an update from Syro-Malabar Church