Daily Readings for Sunday March 17,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 7:6-24 : നോഹയും കുടുംബവും രക്ഷ പ്രാപിക്കുന്നു

7 വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപെടാന്‍നോഹയും ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.8 ദൈവം കല്‍പിച്ചതുപോലെ ശുദ്ധിയുള്ളവയും9 അല്ലാത്തവയുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി.10 ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി.11   നോഹയുടെ ജീവിതത്തിന്‍െറ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്‍െറ ജാലകങ്ങള്‍ തുറന്നു.12 നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്തുകൊണ്ടിരുന്നു.13 അന്നുതന്നെ നോഹയും ഭാര്യയും അവന്‍െറ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത് എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.14 അവരോടൊത്ത് എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും പെട്ടകത്തില്‍ കടന്നു.15 ജീവനുള്ള സകല ജഡത്തിലുംനിന്ന് ഈരണ്ടുവീതം നോഹയോടുകൂടിപെട്ടകത്തില്‍ കടന്നു.16 സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്‍പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ് അകത്തു കടന്നത്. കര്‍ത്താവു നോഹയെപെട്ടകത്തിലടച്ചു.17 വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി.18 ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി.19 ജലനിരപ്പ് വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വതങ്ങളും വെള്ളത്തിനടിയിലായി.20 പര്‍വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു.21 ഭൂമുഖത്തുചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി.22 കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.23   ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു.24 വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.


Reading 2, ജോഷ്വ 5:13-6:5 : കർത്താവിനോട് ചേർന്ന് ദുഷ്ടതയുടെ കോട്ടകൾ തകർക്കുവിൻ

 13 ജറീക്കോയെ സമീപിച്ചപ്പോള്‍ ജോഷ്വ കണ്ണുകളുയര്‍ത്തി നോക്കി; അപ്പോള്‍ കൈയില്‍ ഊരിയ വാളുമായി അതാ ഒരു മനുഷ്യന്‍. ജോഷ്വ അവന്‍െറ അടുത്തു ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു ചോദിച്ചു.14 അവന്‍ പറഞ്ഞു: അല്ല, ഞാന്‍ കര്‍ത്താവിന്‍െറ സൈന്യാധിപനാണ്. ജോഷ്വ സാഷ്ടാംഗം പ്രണമിച്ച് അവനോടുചോദിച്ചു: അങ്ങ് ഈ ദാസനോടു കല്‍പിക്കുന്നതെന്താണ്?15 കര്‍ത്താവിന്‍െറ സൈന്യാധിപന്‍ പറഞ്ഞു: നിന്‍െറ പാദങ്ങളില്‍ നിന്നു ചെരിപ്പ് അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്. ജോഷ്വ അങ്ങനെ ചെയ്തു.1 ഇസ്രായേല്‍ജനത്തെ ഭയന്ന് ജറീക്കോപ്പട്ടണം അടച്ചു ഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കു പോവുകയോ അകത്തേക്കു വരുകയോ ചെയ്തില്ല.2 കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഇതാ ഞാന്‍ ജറീക്കോപ്പട്ടണത്തെ അതിന്‍െറ രാജാവിനോടുംയുദ്ധവീരന്‍മാരോടും കൂടെ നിന്‍െറ കരങ്ങളില്‍ ഏല്‍പിച്ചിരിക്കുന്നു.3 നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തില്‍ ഒരിക്കല്‍ പട്ടണത്തിനു ചുറ്റും നടക്കണം. ഇങ്ങനെ ആറു ദിവസം ചെയ്യണം.4 ഏഴു പുരോഹിതന്‍മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ചു വാഗ്ദാനപേടകത്തിന്‍െറ മുമ്പിലൂടെ നടക്കണം. ഏഴാംദിവസം പുരോഹിതന്‍മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയുംവേണം.5 അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്‍െറ മതില്‍ നിലംപതിക്കും. നിങ്ങള്‍ നേരേ ഇരച്ചുകയറുക.


Reading 3, റോമാ 7:14-25 : ദുർഭാഗമായ പാപാവസ്ഥയിൽ നിന്ന് ആര് മോചിപ്പിക്കും ?

 .14   നിയമം ആത്മീയമാണെന്നു നാമറിയുന്നു. ഞാന്‍ പാപത്തിന് അടിമയായി വില്‍ക്കപ്പെട്ട ജഡികനാണ്.15   ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.16 ഞാന്‍ ഇ ച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.17 എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്.18 എന്നില്‍, അതായത്, എന്‍െറ ശരീരത്തില്‍, നന്‍മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്‍മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.19 ഇച്ഛിക്കുന്ന നന്‍മയല്ല, ഇ ച്ഛിക്കാത്ത തിന്‍മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.20 ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്.21 അങ്ങനെ, നന്‍മ ചെയ്യാനാഗ്ര ഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.22 എന്‍െറ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്‍െറ നിയമമോര്‍ത്ത് ആഹ്ലാദിക്കുന്നു.23   എന്‍െറ അവയവങ്ങളിലാകട്ടെ, എന്‍െറ മനസ്സിന്‍െറ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്‍െറ അവയവങ്ങളിലുള്ള പാപത്തിന്‍െറ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.24 ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്‍െറ മനസ്സുകൊണ്ടു ദൈവത്തിന്‍െറ നിയമത്തെ സേവിക്കുന്നു; എന്‍െറ ശരീരംകൊണ്ടു പാപത്തിന്‍െറ നിയമത്തെയും.


Gospel, മത്താ 20:17-28 : ശിഷ്യത്വം പീഡാനുഭവത്തിൽ പങ്കു ചേരാനുള്ള വിളി

 17   യേശു തന്‍െറ പന്ത്രണ്ടുപേരെ മാത്രം കൂട്ടിക്കൊണ്ട് ജറുസലെമിലേക്കുയാത്ര ചെയ്യുമ്പോള്‍ വഴിയില്‍വച്ച് അരുളിച്ചെയ്തു:18  ഇതാ! നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാനപുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്‍പിക്കപ്പെടും.19  അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചു കൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും പ്രഹരിക്കുകയും ക്രൂശിക്കുകയും ചെയ്യും. എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും.20 അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ് തന്‍െറ പുത്രന്‍മാരോടുകൂടെ വന്ന് അവന്‍െറ മുമ്പില്‍യാചനാപൂര്‍വം പ്രണമിച്ചു.21 അവന്‍ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവള്‍ പറഞ്ഞു: നിന്‍െറ രാജ്യത്തില്‍ എന്‍െറ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍െറ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!22 യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.23 അവന്‍ അവരോടു പറഞ്ഞു: എന്‍െറ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്‍െറ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്‍െറ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്.24 ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട് അമര്‍ഷംതോന്നി.25   എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെ മേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.26   എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്.27   നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.28  ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.


Back to Top

Never miss an update from Syro-Malabar Church