Daily Readings for Friday March 15,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 1, ഉത്പ 6: 5-12 : തിന്മ വർദ്ധിക്കുന്നു

 .5 ഭൂമിയില്‍ മനുഷ്യന്‍െറ ദുഷ്ടത വര്‍ധിച്ചിരിക്കുന്നെന്നും അവന്‍െറ ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതു മാത്രമാണെന്നും കര്‍ത്താവു കണ്ടു.6 ഭൂമുഖത്തു മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്‍ത്താവു പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു.7 കര്‍ത്താവ് അരുളിച്ചെയ്തു: എന്‍െറ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും. മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയും ഞാന്‍ നാമാവശേഷമാക്കും. അവയെ സൃഷ്ടിച്ചതില്‍ ഞാന്‍ ദുഃഖിക്കുന്നു.8 എന്നാല്‍, നോഹ കര്‍ത്താവിന്‍െറ പ്രീതിക്കു പാത്രമായി.9   ഇതാണ് നോഹയുടെ വംശാവലി: നോ ഹ നീതിമാനായിരുന്നു. ആ തലമുറയിലെ കറയറ്റ മനുഷ്യന്‍. അവന്‍ ദൈവത്തിന്‍െറ മാര്‍ഗത്തില്‍ നടന്നു.10 നോഹയ്ക്കു മൂന്നു പുത്രന്‍മാരുണ്ടായി: ഷേം, ഹാം, യാഫെത്ത്.11 ദൈവത്തിന്‍െറ ദൃഷ്ടിയില്‍ ഭൂമിയാകെ ദുഷിച്ചതായിത്തീര്‍ന്നു. എങ്ങും അക്രമം നടമാടി.12 ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തില്‍ മനുഷ്യരെല്ലാം ദുര്‍മാര്‍ഗികളായി.


Reading 2, ജോഷ്വ 5: 1-12 : ദൈവ കല്പന ലംഘിക്കുന്നവന് ശിക്ഷ

 1 ഇസ്രായേല്‍ജനത്തിന് അക്കരെ കടക്കാന്‍ വേണ്ടി കര്‍ത്താവ് ജോര്‍ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ അതിന്‍െറ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്‍മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്‍മാരും അവരെ ഭയപ്പെട്ട് ചഞ്ചല ചിത്തരായി.2 അപ്പോള്‍ കര്‍ത്താവ് ജോഷ്വയോടു കല്‍പിച്ചു: കല്‍ക്കത്തിയുണ്ടാക്കി ഇസ്രായേല്‍ജനത്തെ പരിച്ഛേദനം ചെയ്യുക.3 ജോഷ്വ ഗിബെയാത്ത്-ഹാരലോത്തില്‍ കല്‍ക്കത്തികൊണ്ട് ഇസ്രായേല്‍ മക്കളെ പരിച്ഛേദനം ചെയ്തു.4   അവരെ പരിച്ഛേദനം ചെയ്യാന്‍ കാരണമിതാണ്: ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍യുദ്ധംചെയ്യാന്‍ പ്രായമായിരുന്ന പുരുഷന്‍മാര്‍, മരുഭൂമിയിലൂടെയുള്ളയാത്രയ്ക്കിടയില്‍ മരിച്ചുപോയി.5   ഈജിപ്തില്‍നിന്നു പുറപ്പെട്ടവരെല്ലാം പരിച്ഛേദിതരായിരുന്നെങ്കിലുംയാത്രാമധ്യേ ജനിച്ചവര്‍ പരിച്ഛേദിതരായിരുന്നില്ല.6   ഇസ്രായേല്‍ജനം നാല്‍പതു സംവത്സരം മരുഭൂമിയിലൂടെ നടന്നു. ഈജിപ്തില്‍നിന്നു പുറപ്പെട്ട, യുദ്ധംചെയ്യാന്‍ പ്രായമായ പുരുഷന്‍മാരെല്ലാം കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കാഞ്ഞതുകൊണ്ട് മരിച്ചുപോയി; അവര്‍ക്കു നല്‍കുമെന്ന് പിതാക്കന്‍മാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശം അവരെ കാണിക്കുകയില്ലെന്ന് കര്‍ത്താവ് ശപഥം ചെയ്തിരുന്നു.7 അവര്‍ക്കു പകരം അവകാശികളായി ഉയര്‍ത്തിയ മക്കളെയാണ് ജോഷ്വ പരിച്ഛേദനം ചെയ്യിച്ചത്;യാത്രാമധ്യേ പരിച്ഛേദനകര്‍മം നടന്നിരുന്നില്ല.8 പരിച് ഛേദനം കഴിഞ്ഞവര്‍ സൗഖ്യം പ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെതാമസിച്ചു.9 അപ്പോള്‍ കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്‍െറ അപ കീര്‍ത്തി ഇന്നു നിങ്ങളില്‍ നിന്നു ഞാന്‍ നീക്കിക്കളഞ്ഞിരിക്കുന്നു. അതിനാല്‍, ആ സ്ഥലം ഗില്‍ഗാല്‍ എന്ന് ഇപ്പോഴും അറിയപ്പെടുന്നു.10   ഇസ്രായേല്‍ജനം ജറീക്കോ സമതലത്തിലെ ഗില്‍ഗാലില്‍ താവളമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ അവിടെ പെസഹാ ആഘോഷിച്ചു.11 പിറ്റേദിവസം അവര്‍ ആ ദേശത്തെ വിളവില്‍ നിന്ന് ഉണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഭക്ഷിച്ചു.12   പിറ്റേന്നു മുതല്‍ മന്നാ വര്‍ഷിക്കാതായി. ഇസ്രായേല്‍ ജനത്തിന് പിന്നീടു മന്നാ ലഭിച്ചില്ല. അവര്‍ ആ വര്‍ഷം മുതല്‍ കാനാന്‍ ദേശത്തെ ഫലങ്ങള്‍ കൊണ്ട് ഉപജീവനം നടത്തി.


Reading 3, റോമാ 7: 7-12 : ദൈവ കല്പന വിശുദ്ധവും ന്യായവും നല്ലതും

 7   ആകയാല്‍ നാം എന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്ന് അറിയുമായിരുന്നില്ല. മോഹിക്കരുത് എന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹം എന്തെന്നു ഞാന്‍ അറിയുമായിരുന്നില്ല.8 എന്നാല്‍, പ്രമാണംവഴി അവസരം കണ്ടെത്തി പാപം എല്ലാവിധ മോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്‍െറ അഭാവത്തില്‍ പാപം നിര്‍ജീവമാണ്.9 ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണം വന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു.10   ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം എനിക്കു മരണമായിത്തീര്‍ന്നു.11 എന്തുകൊണ്ടെന്നാല്‍, പാപം കല്‍പനവഴി അവസരം കണ്ടെത്തി എന്നെ ചതിക്കുകയും അതുവഴി എന്നെ കൊല്ലുകയും ചെയ്തു.12 നിയമം വിശുദ്ധംതന്നെ; കല്‍പന വിശുദ്ധവുംന്യായ വും നല്ലതുമാണ്.


Gospel, മർക്കോ 11: 27-33 : ഈശോയുടെ അധികാരം

 27 അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവന്‍െറ അടുത്തെത്തി.28 അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്?29 യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം.30 യോഹന്നാന്‍െറ ജ്ഞാനസ്നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍.31 അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും.32 മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു.33 അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല.


Back to Top

Never miss an update from Syro-Malabar Church