Daily Readings for Thursday March 14,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 3, റോമാ 3: 1-8 : ദൈവത്തിന്റെ നീതിയും വിശ്വസ്തതയും

 1 അങ്ങനെയെങ്കില്‍, യഹൂദനു കൂടുതലായി എന്തു മേന്‍മയാണുള്ളത്? പരിച്ഛേദനംകൊണ്ട് എന്തു പ്രയോജനമാണുള്ളത്?2 പലവിധത്തിലും വളരെ പ്രയോജനമുണ്ട്. ഒന്നാമത്, ദൈവത്തിന്‍െറ അരുളപ്പാടുകള്‍ ഭരമേല്‍പിച്ചതു യഹൂദരെയാണ്.3 അവരില്‍ ചിലര്‍ അവിശ്വസിച്ചെങ്കിലെന്ത്? അവരുടെ അവിശ്വസ്തത ദൈവത്തിന്‍െറ വിശ്വസ്തതയെ ഇല്ലാതാക്കുമോ?4   ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: അങ്ങയുടെ വാക്കുകളില്‍ അങ്ങ് നീതിമാനെന്നു തെളിയും. വിചാരണ ചെയ്യപ്പെടുമ്പോള്‍ അങ്ങ് വിജയിക്കും.5 എന്നാല്‍, നമ്മുടെ അനീതി ദൈവനീതിയെ വെളിപ്പെടുത്തുന്നെങ്കില്‍ നാം എന്തു പറയും? മാനുഷികമായരീതിയില്‍ ഞാന്‍ ചോദിക്കട്ടെ: നമ്മുടെ നേരേ കോപിക്കുന്ന ദൈവം നീതിയില്ലാത്തവനെന്നോ?6 ഒരിക്കലുമല്ല. ആണെങ്കില്‍, ദൈവം ലോകത്തെ എങ്ങനെ വിധിക്കും?7 എന്‍െറ അസത്യംവഴി ദൈവത്തിന്‍െറ സത്യം അവിടുത്തെ മഹത്വം വര്‍ധിപ്പിക്കുന്നെങ്കില്‍ എന്നെ പാപിയെന്നു വിധിക്കുന്നതെന്തിന്?8 അപ്പോള്‍, നന്‍മയുണ്ടാകാന്‍വേണ്ടി തിന്‍മ ചെയ്യാമെന്നോ? ഞങ്ങള്‍ ഇങ്ങനെ പഠിപ്പിക്കുന്നുവെന്നു ഞങ്ങളെപ്പറ്റി ചിലര്‍ ദൂഷണം പറയുന്നുണ്ട്. ഇവര്‍ക്കു നീതിയുക്തമായ ശിക്ഷ ലഭിക്കും.


Gospel, മത്താ 5: 33-37 : ആണയിടരുത്

 33   വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.34   എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്‍െറ സിംഹാസനമാണ്.35   ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്‍െറ നഗരമാണ്.36   നിന്‍െറ ശിരസ്സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.37 നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു.


Back to Top

Never miss an update from Syro-Malabar Church