Daily Readings for Wednesday March 13,2019

March 2019
S M T W T F S
     12
3456789
10111213141516
17181920212223
24252627282930
31      
<< Feb   Apr > >>

Reading 3, റോമാ6: 15-23 : ദൈവത്തിന്റെ ദാനം നിത്യ ജീവൻ

 15 അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്പ്പെട്ടവരാണ് എന്നതുകൊണ്ട് നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.16   നിങ്ങള്‍ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആര്‍ക്കെങ്കിലും സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ അവന്‍െറ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകില്‍, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്‍െറ അടിമകള്‍; അല്ലെങ്കില്‍, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്‍െറ അടിമകള്‍.17 ഒരിക്കല്‍ നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങള്‍ക്കു ലഭിച്ച പ്രബോധനം ഹൃദയപൂര്‍വം അനുസരിച്ച്,18 പാപത്തില്‍നിന്നു മോചിതരായി നിങ്ങള്‍ നീതിക്ക് അടിമകളായതിനാല്‍ ദൈവത്തിനു നന്ദി.19 നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്ധീകരണത്തിനു വേണ്ടി നീതിക്ക് അടിമകളായി സമര്‍പ്പിക്കുവിന്‍.20 നിങ്ങള്‍ പാപത്തിന് അടിമകളായിരുന്നപ്പോള്‍ നീതിയുടെ നിയന്ത്രണത്തിലല്ലായിരുന്നു.21 ഇന്നു നിങ്ങള്‍ക്കു ലജ്ജാവഹമായിത്തോന്നുന്ന അക്കാര്യങ്ങളില്‍നിന്ന് അന്നു നിങ്ങള്‍ക്ക് എന്തു ഫലം കിട്ടി? അവയുടെ അവസാനം മരണമാണ്.22 എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്‍െറ അവസാനം നിത്യജീവനുമാണ്. പാപത്തിന്‍െറ വേതനം മരണമാണ്.23 ദൈവത്തിന്‍െറ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും.


Gospel, മത്താ 9: 1-8 : തളർവാത രോഗിയെ സുഖപ്പെടുത്തുന്നു

 1 യേശു തോണിയില്‍കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി.2 അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്‍െറ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.3 അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു.4 അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ വിചാരിക്കുന്നതെന്ത്?5 ഏതാണ് എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?6 ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്‍െറ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക.7 അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.8 ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.


Back to Top

Never miss an update from Syro-Malabar Church