Daily Readings for Sunday January 06,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 1, സംഖ്യ 24: 15-25 : യാക്കോബിൽ നിന്നൊരു നക്ഷത്രം ഉദിക്കും

 15 ബാലാം പ്രവചനം തുടര്‍ന്നു : ബയോറിന്‍െറ മകന്‍ ബാലാമിന്‍െറ പ്രവചനം, ദര്‍ശനം ലഭിച്ചവന്‍െറ പ്രവചനം :16 ദൈവത്തിന്‍െറ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്‍െറ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വശക്തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു :17 ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും, അതു മൊവാബിന്‍െറ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്‍െറ പുത്രന്‍മാരെസംഹരിക്കുകയും ചെയ്യും.18 ഏദോം അന്യാധീനമാകും;ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും.19 ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍നശിപ്പിക്കപ്പെടും.20 അവന്‍ അമലേക്കിനെ നോക്കി പ്രവചിച്ചു : അമലേക്ക് ജനതകളില്‍ ഒന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണമായി നശിക്കും.21 അവന്‍ കേന്യരെ നോക്കി പ്രവചിച്ചു : നിന്‍െറ വാസസ്ഥലം സുശക്തമാണ്; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു.22 എന്നാല്‍, നീ നശിച്ചുപോകും, അസ്സൂര്‍ നിന്നെ അടിമയായികൊണ്ടുപോകും.23 ബാലാം പ്രവചനം തുടര്‍ന്നു : ഹാ, ദൈവം ഇതു ചെയ്യുമ്പോള്‍ആരു ജീവനോടിരിക്കും!24 കിത്തിമില്‍നിന്നു കപ്പലുകള്‍ പുറപ്പെടും, അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും, എന്നാല്‍, അവനും നാശമടയും.25 ബാലാം സ്വദേശത്തേക്കു മടങ്ങി : ബാലാക് തന്‍െറ വഴിക്കും പോയി.


Reading 2, ഏശയ്യാ 11: 1-5 : ജ്ഞാനത്തിന്റേം വിവേകത്തിന്റേം ആത്മാവ്

 1 ജസ്സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്‍െറ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.2 കര്‍ത്താവിന്‍െറ ആത്മാവ് അവന്‍െറ മേല്‍ ആവസിക്കും. ജ്ഞാനത്തിന്‍െറയും വിവേകത്തിന്‍െറയും ആത്മാവ്, ഉപദേശത്തിന്‍െറയും ശക്തിയുടെയും ആത്മാവ്, അറിവിന്‍െറയും ദൈവ ഭക്തിയുടെയും ആത്മാവ്.3 അവന്‍ ദൈവ ഭക്തിയില്‍ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേള്‍ക്കുന്നതുകൊണ്ടോ മാത്രം അവന്‍ വിധി നടത്തുകയില്ല.4 ദരിദ്രരെ അവന്‍ ധര്‍മനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവന്‍ നീതിപൂര്‍വം വര്‍ത്തിക്കും. ആജ്ഞാദണ്ഡുകൊണ്ട് അവന്‍ ഭൂമിയെ പ്രഹരിക്കും. അവന്‍െറ മൊഴി ദുഷ്ടരെ നിഗ്രഹിക്കും.5 നീതിയും വിശ്വസ്തതയുംകൊണ്ട് അവന്‍ അരമുറുക്കും.


Reading 3, തീത്തോ 3: 1-7 : ക്രിസ്തീയ ജീവിതചര്യ

 1 ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്പ്പെട്ടിരിക്കാനും അനുസരണമുള്ള വരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക.2 ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞമര്യാദപ്രകടിപ്പിക്കാനും നീ അവരെ ഉദ്ബോധിപ്പിക്കുക.3 എന്തെന്നാല്‍, നാംതന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരണമില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും ആയിരുന്നു.4 എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്‍െറ നന്‍മയും സ്നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി;5 അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്‍െറയും നവീകരണത്തിന്‍െറയും സ്നാനത്താലത്രേ.6 ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.7 അവിടുത്തെ കൃപാവരത്താല്‍ നാം നീതികരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.


Gospel, മത്താ 3: 13-17 : ഈശോയുടെ മാമോദീസാ

 13 യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു.14 ഞാന്‍ നിന്നില്‍നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു.15 എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു.16   സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.17   ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.


Back to Top

Never miss an update from Syro-Malabar Church