Daily Readings for Thursday January 24,2019

January 2019
S M T W T F S
  12345
6789101112
13141516171819
20212223242526
2728293031  
<< Dec   Feb > >>

Reading 3, എഫേ 3:8-13 : വിജാതീയരുടെ അപ്പോസ്തോലൻ

 8 വിജാതീയരോട് ക്രിസ്തുവിന്‍െറ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചുപ്രസംഗിക്കാനും9  സകലത്തിന്‍െറയും സ്ര ഷ്ടാവായ ദൈവത്തില്‍യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്‍െറ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്ത മാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധ രില്‍ ഏറ്റവും നിസ്സാരനായ എനിക്കു നല്‍കപ്പെട്ടു.10 സ്വര്‍ഗീയ ഇടങ്ങളിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും സഭയിലൂടെ ദൈവത്തിന്‍െറ ബഹുമുഖ ജ്ഞാനം വ്യക്ത മാക്കി കൊടുക്കാന്‍വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്.11 ഇതു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെനിത്യമായ ഉദ്ദേശ്യത്തിനനുസൃതമാണ്.12 അവനിലുള്ള വിശ്വാസംമൂലം ആത്മധൈര്യവും ദൈവത്തെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്.13 അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന പീഡകളെപ്രതി നിങ്ങള്‍ ഹൃദയവ്യഥയനുഭവിക്കരുത് എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രേനിങ്ങളുടെ മഹത്വം.


Gospel, യോഹ 15:9-17 : എന്റെ സ്നേഹത്തിൽ നിലനിൽക്കുക

 9 പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങള്‍ എന്‍െറ സ്നേഹത്തില്‍ നിലനില്‍ക്കുവിന്‍.10 ഞാന്‍ എന്‍െറ പിതാവിന്‍െറ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്‍െറ കല്‍പന കള്‍ പാലിച്ചാല്‍ എന്‍െറ സ്നേഹത്തില്‍ നിലനില്‍ക്കും.11 ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്‍െറ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്.12  ഇതാണ് എന്‍െറ കല്‍പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.13   സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല.14 ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍െറ സ്നേഹിതരാണ്.15 ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്‍െറ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു.16 നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്‍െറ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.17 ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നു: പരസ്പരം സ്നേഹിക്കുവിന്‍.


Back to Top

Never miss an update from Syro-Malabar Church